ചാലോട് വന്‍ മയക്കുമരുന്ന് വേട്ട: MDMA യുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കുത്തുപറമ്പ് : എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കൂത്തുപറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.കെ വിജേഷിന്റെ നേതൃത്വത്തില്‍ ചാലോട് നാഗവളവ്-എളമ്പാറക്ക് സമീപം വെച്ച് ഇന്ന് പുലര്‍ച്ചെ 3 മണിക്ക് നടത്തിയ പരിശോധനയിലാണ് 16.817 ഗ്രാം മെത്താ ഫിറ്റമിനുമായി രണ്ട് യുവാക്കള്‍ അറസ്റ്റിലായത്. … Read More

കഞ്ചാവ് വലിക്കാരന്‍ പോലീസ് പിടിയില്‍

തളിപ്പറമ്പ്: കഞ്ചാവ് വലിക്കാരന്‍ പോലീസ് പിടിയിലായി. പരിയാരം ഓണപ്പറമ്പില്‍ താമസിക്കുന്ന മാട്ടൂല്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തെ കോഞ്ഞാട്ട വളപ്പില്‍ വീട്ടില്‍ കെ.വി. മുഹമ്മദലി(55)നെയാണ് എസ്.ഐ. കെ.പി. മനോജിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.     ഇന്നലെ ഉച്ചക്ക് 12.45 ന് തളിപ്പറമ്പ് നഗരസഭാ … Read More

മൂന്ന് കുലുക്കിക്കുത്തുകാര്‍ പോലീസ് പിടിയില്‍

തളിപ്പറമ്പ്: മൂന്ന് കുലുക്കിക്കുത്തുകാര്‍ പോലീസ് പിടിയില്‍. ചപ്പാരപ്പടവ് മംഗര കുഞ്ഞിമംഗലത്തെ കെ.പ്രജിത്ത്(43), കാഞ്ഞിരങ്ങാട്ടെ പുതിയ വീട്ടില്‍ പി.വി.ഷിജു(42), കാഞ്ഞിരങ്ങാടി കപ്പലക്കണ്ടി വീട്ടില്‍ കെ.കെ. അജീഷ്(36) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ രാത്രി 9.55 ന് കാര്‍ക്കീല്‍ … Read More

പതിനാറുകാരിയെ സ്വര്‍ണമോതിരം നല്‍കി പീഡിപ്പിച്ച മദ്രസാധ്യാപകന് 187 വര്‍ഷം തടവ്

  തളിപ്പറമ്പ്: സ്വര്‍ണമോതിരം സമ്മാനം നല്‍കി പ്രലോഭിപ്പിച്ച് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകന് വിവിധ വകുപ്പുകളിലായി 187 വര്‍ഷം തടവും 9,10,000 രൂപ പിഴയും ആലക്കോട് ഉദയഗിരി സ്വദേശി കീച്ചേരി മുഹ്യുദീന്‍ ജുമാമസ്ജിദിന് സമീപം താമസക്കാരനായ കക്കാട്ട് വളപ്പില്‍ മുഹ മ്മദ് … Read More

അസ്മയുടെ മൃതദേഹം കൊണ്ടുവന്നത് പുല്‍പായയില്‍ പൊതിഞ്ഞ്, മരണകാരണം അമിത രക്തസ്രാവം; സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം

മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ പെരുമ്പാവൂര്‍ സ്വദേശി അസ്മ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം ചുമത്തി. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്ത സിറാജുദ്ദീനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നതെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ … Read More

മദ്യപാനം നിര്‍ത്താനായില്ല- മധ്യ വയസ്‌ക്കന്‍ തൂങ്ങിമരിച്ചു

ആലക്കോട്: മദ്യപാനം നിര്‍ത്താനാത്ത മനോവിഷമത്തില്‍ മധ്യവയസ്‌ക്കന്‍ വീടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ചു. ആലക്കോട് മുടിക്കാനം പള്ളിപ്പടി തെക്കെക്കര മറ്റത്തില്‍ വീട്ടില്‍ സിനോയി കുര്യന്‍(55) ആണ് ഇന്നലെ രാവിലെ 10.45 ന് സ്വന്തം വീടിന്റെ സ്വീകരണ മുറിയില്‍ മുണ്ട് ഉപയോഗിച്ച് കെട്ടിത്തൂങ്ങിയത്. ഉടന്‍ തന്നെ … Read More

വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു

  കരിവെള്ളൂര്‍ : വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു. നെടുവപ്രം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കെ.കെ.പി നാരായണ പൊതുവാള്‍ (74) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒളവറ പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടത്. ഭാര്യ: ശാരദ. മക്കള്‍: സുരേഷ് (ഫോട്ടോഗ്രാഫര്‍ … Read More

പഴുത്തൊലിക്കുന്ന മുറിവുണ്ടായിട്ടും എഴുന്നള്ളിച്ചു; ആനയോട് കൊടും ക്രൂരത

കണ്ണൂര്‍: പഴുത്തൊലിക്കുന്ന മുറിവുകളുമായി ആനയെ എഴുന്നള്ളിച്ച് കൊടും ക്രൂരത. ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് വനം വകുപ്പ് നടപടി സ്വീകരിച്ചു. കണ്ണൂര്‍ തളാപ്പിലെ സുന്ദരേശ്വര ക്ഷേത്രത്തിലാണ് സംഭവം. മംഗലാംകുന്ന് ഗണേശന്‍ എന്ന ആനയോടാണ് ക്രൂരത. ആനയുടെ ദേഹത്ത് ആഴത്തിലുള്ള മുറിവുകള്‍ … Read More

നരിക്കോട് സമന റസിഡന്‍സ് കൗണ്‍സിലിംഗ് ക്ലാസ് നടത്തി

തളിപ്പറമ്പ്:നരിക്കോട് സമന റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സാമൂഹിക ബന്ധങ്ങളും ജീവിത നൈപുണ്യവും എന്ന വിഷയത്തില്‍ കൗണ്‍സലിംഗ് ക്ലാസ് സംഘടിപ്പിച്ചു. അസോസിയേഷന്‍ സെക്രട്ടറി ഹരിത തിടില്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഡി പ്രഭാവതി അധ്യക്ഷ സ്ഥാനം വഹിച്ചു. ലൈഫ് സ്‌കില്‍ … Read More

സെബാസ്റ്റ്യന്‍ മരുതാനിക്കാട്ട് അനുസ്മരണവും ബസ് വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനവും

തടിക്കടവ്: പൊതു പ്രവര്‍ത്തകനും മുന്‍ ചപ്പാരപ്പടവ് പഞ്ചായത്ത് മെമ്പറുമായ മരുതാനിക്കാട്ട് ടി. സി. സെബാസ്റ്റ്യന്‍ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനവും അനുസ്മരണവും തടിക്കടവ് സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ഷിന്റോ പുലിയുറുമ്പില്‍ നിര്‍വഹിച്ചു. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് … Read More