സിസ്റ്റര്‍ ഫ്രാന്‍സിസ് ഡി.എസ്.എസ്(74)നിര്യാതയായി-സംസ്‌ക്കാരം ഇന്ന് വൈകുന്നേരം നാലിന്

തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ ഫ്രാന്‍സിസ് ഡി.എസ്.എസ്. (74) നിര്യാതയായി. കോട്ടയം രൂപതയില്‍ ലൂര്‍ദ്ദ്മാതാ ഇടവകയില്‍ പരേതരായ മത്തായി അന്നമ്മ ദമ്പതികളുടെ 11 മക്കളില്‍ രണ്ടാമത്തെ മകളായി ജനിച്ചു. പിന്നീട് കാസര്‍ഗോഡ് രാജപുരം കോളിച്ചാലിലേക്ക് കുടിയേറി. … Read More

എം ടിക്കെതിരായ സൈബർ ആക്രമണം ക്രൂരം : കമൽ

മാതമംഗലം:  വിശ്വോത്തര സാഹിത്യകാരൻ എം.ടി വാസുദേവൻ നായരെ അപകീർത്തിപ്പെടുത്താനുള്ള ചില വർഗ്ഗീയ സംഘടനകളുടെ നീക്കം അങ്ങേയറ്റം ക്രൂരവും അപലനീയവുമാണെന്ന് സിനിമാ സംവിധായകൻ കമൽ. മലയാളികൾക്കെന്തുപ്പറ്റിയെന്ന ഭയമാണ് ഈ സംഭവമുണ്ടാക്കിയത്. മുസ്ലീം- ഹൈന്ദവ വർഗ്ഗീയ വാദികൾ ഒരുപോലെ എം.ടിയെ മ്ലേച്ഛമായി ചിത്രീകരിക്കുകയാണ്. അദ്ദേഹത്തിൻ്റെ … Read More

സഭായോഗം വാര്‍ഷികത്തിന് ധര്‍മ്മജാഗരണസഭയോടെ സമാപനം, ശ്രീകാന്ത്ഭട്ടതിരി പുതിയ അദ്ധ്യക്ഷന്‍.

പിലാത്തറ: അഞ്ച് ദിവസമായി ചെറുതാഴം കണ്ണിശ്ശേരി കാവില്‍ നടന്നുവന്ന ശ്രീരാഘവപുരം സഭായോഗത്തിന്റെ വേദഭജനത്തിനും വാര്‍ഷികസഭക്കും ധര്‍മ്മജാഗരണസഭയോടെ സമാപനമായി. സംസ്‌കൃത സര്‍വ്വകലാശാല പയ്യന്നൂര്‍ കേന്ദ്രം ഡയരക്ടര്‍ ഡോ.കൊമ്പങ്കുളം വിഷ്ണു സോമയാജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡോ.കാരക്കാട് കേശവന്‍ നമ്പൂതിരി (വാഗ്ജാഗരണം), ഡോ. കേണല്‍ … Read More

വീണു പരിക്കേറ്റ ഉമാ തോമസ് എം.എല്‍.എയുടെ നില ഗുരുതരം.

കൊച്ചി: ഉമ തോമസ് എംഎല്‍എയ്ക്ക് വീണ് പരിക്കേറ്റു. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വച്ചാണ് അപകടമുണ്ടായത്. സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്ന് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉമ തോമസിനെ ആശുപത്രിയിലേക്ക് മാറ്റി. സ്റ്റേഡിയത്തില്‍ നടക്കുന്ന നൃത്ത പരിപാടിയില്‍ പങ്കെടുക്കാനായാണ് ഉമ തോമസ് … Read More

ചെട്ടിയാംകുന്നേല്‍ ജോര്‍ജിന്റെ ശവസംസ്‌ക്കാരം നാളെ

എരുവാട്ടി: വീടിന് സമീപം തൂങ്ങിമരിച്ച തിമിരി എരുവാട്ടിയിലെ ചെട്ടിയാംകുന്നേല്‍ സി.എം.ജോര്‍ജിന്റെ(62)ശവസംസ്‌ക്കാരം നാളെ. അമൃതകല്‍പ്പ കോക്കനട്ട് ഓയില്‍ സ്ഥാപകനാണ്. ഇന്ന് രാവിലെ 8.30 ന് സമയത്ത് വീടിന് സമീപത്തെ ഗോഡൗണിന്റെ വാര്‍പ്പ് സൈഡില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പരേതനായ മാത്യു-അന്നമ്മ ദമ്പതികളുടെ … Read More

പെരിന്തട്ട സൗത്ത് ഗവ.എല്‍.പി.സ്‌ക്കൂള്‍ ശതാബ്ദി നിറവില്‍.

പെരിന്തട്ട: പെരിന്തട്ട സൗത്ത് ഗവ.എല്‍ പി സ്‌കൂള്‍ ശതാബ്ദിയുടെ നിറവില്‍. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷം രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി.ഐ.മധുസൂദനന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.പ്രകാശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് … Read More

സിനിമ-സീരിയല്‍താരം ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: സിനിമാ സീരിയല്‍ നടന്‍ ദിലീപ് ശങ്കറിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം തമ്പാന്നൂര്‍ വാന്റോസ് ജങ്ഷനിലെ അരോമ ക്ലാസിക് ഡെയ്‌സ് ഹോട്ടലിലെ 604-ാം നമ്പര്‍ മറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. നാല് … Read More

ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു.

കാസര്‍കോട്: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു. കാര്‍ യാത്രികരായ നീലേശ്വരം കണിച്ചിറ സ്വദേശികളായ സയിന്‍ റഹ്മാന്‍(5), ലഹബ് സൈനബ എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ ഐങ്ങോത്തുവെച്ചാണ് സംഭവം. കാറിലുണ്ടായിരുന്ന സുഫറാബി(40), സെറിന്‍(15) എന്നിവര്‍ക്കും രണ്ട് ബസ് യാത്രക്കാര്‍ക്കും … Read More

കനിവ് ഒന്‍പതാം പ്രതി, യു.പ്രതിഭ എം.എല്‍.എയുടെ വാദം പൊളിഞ്ഞു.

ആലപ്പുഴ: കഞ്ചാവ് കേസില്‍ യു.പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവ് ഒന്‍പതാം പ്രതി. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശംവെച്ചതിനുമാണ് കനിവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതെന്നാണ് എഫ്ഐ.ആറില്‍ പറയുന്നത്. സംഘത്തില്‍ നിന്ന് പിടികൂടിയത് മൂന്ന് ഗ്രാം കഞ്ചാവാണെന്നും എഫ്ഐആറില്‍ പറയുന്നു. കനിവ് ഉള്‍പ്പെടെ ഒന്‍പത് പേരെയാണ് കേസില്‍ … Read More

സന്തോഷ ചത്വരം ജനുവരി 9 ന് തുറക്കും.

തളിപ്പറമ്പ് ചിറവക്കിലെ ഹാപ്പിനസ് സ്‌ക്വയര്‍ ഉദ്ഘാടനം മാറ്റിവച്ചു. പുതുക്കിയ പരിപാടി പ്രകാരം ജനുവരി 9 ലേക്കാണ് മാറ്റിവച്ചത്. അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനോടുള്ള ആദരസൂചകമായാണ് പരിപാടികള്‍ മാറ്റിവെക്കുന്നത്. മാറ്റിവെച്ച മുഴുവന്‍ പരിപാടികളും ജനുവരി 9 ന് ഹാപ്പിനസ് സ്‌ക്വയറില്‍ നടക്കും. … Read More