ശ്രീനാരായണ നഗര്‍ കമാനം ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീനാരായണ കലാക്ഷേത്രത്തിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ശ്രീനാരായണ ഗുരുമന്ദിരം റോഡില്‍ നിര്‍മ്മിച്ച ശ്രീനാരായണ നഗര്‍ കമാനം ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്റെ അദ്ധ്യക്ഷതയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കമാനം … Read More

വിസ വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടിയെടുത്തു.

തളിപ്പറമ്പ്: ഇംഗ്ളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് 10,69,200 രൂപ തട്ടിയെടുത്തതായ പരാതിയില്‍ അങ്കമാലി സ്വദേശിക്കെതിരെ കേസ്. ബക്കളം നെല്ലിയോട്ട് കരുണയില്‍ പി.അതുലിന്റെ(29)പരാതിയിലാണ് കേസ്. എറണാകുളം അങ്കമാലി സ്വദേശി പുന്നൂസ് റോയിയുടെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 2023 മാര്‍ച്ച് 29 മുതല്‍ … Read More

അള്ളാംകുളം ഹരിതമാതൃക കേരളം ഏറ്റെടുക്കുന്നു-മാലിന്യസഞ്ചി സൂപ്പര്‍ഹിറ്റ് സഞ്ചി

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: അള്ളാംകുളത്തുനിന്നും കേരളത്തിന് ഒരു ഹരിതമാതൃക. തളിപ്പറമ്പ് നഗരസഭയിലെ 12-ാം വാര്‍ഡായ അള്ളാംകുളം വാര്‍ഡില്‍ മിഷന്‍ ക്ലീന്‍ അപ്പ് പദ്ധതിയുടെ ഭാഗമായി വിവിധഘട്ടങ്ങളില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏറെ പ്രശംസ നേടിയിരുന്നു. ഇതിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തത് അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ്മന്ത്രി … Read More

പി.വി.രാധാമണിക്ക് ബെസ്റ്റ് അങ്കണവാടി ഹെല്‍പ്പര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്.

തളിപ്പറമ്പ്: സംസ്ഥാനത്തെ ബെസ്റ്റ് അങ്കണവാടി ഹെല്‍പ്പര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് പി.വി.രാധാമണിക്ക്. 2023-24 സാമ്പത്തിക വര്‍ഷത്തെ അവാര്‍ഡാണ് തളിപ്പറമ്പ് ഐ.സി.ഡി.എസ ഓഫീസിന് കീഴിലെ കുറുമാത്തൂര്‍പഞ്ചായത്തിലെ ചവനപ്പുഴ അങ്കണവാടിയിലെ ഹെല്‍പ്പറായ രാധാമണിക്ക് ലഭിച്ചത്. ചവനപ്പുഴയിലെ പരേതരായ എ.കെ.രാമന്‍നായരുടെയും പരിയാരന്‍ വീട്ടില്‍പാറുഅമ്മയുടെയും മകളാണ്. ഭര്‍ത്താവ്: കിഷോര്‍.

ശ്രീകണ്ഠാപുരത്ത് ടെമ്പോ ട്രാവലര്‍ കത്തി നശിച്ചു.

ശ്രീകണ്ഠാപുരം: കോട്ടൂര്‍ പാലത്തിന് സമീപം ടെമ്പോ ട്രാവലര്‍ കത്തിനശിച്ചു. ചെമ്പേരിയിലെ പുത്തന്‍പുരയില്‍ പി.എസ്. ഷെജു എന്നയാളുടെ കെ.എല്‍-59 എ.എ 6540 ( ഫോഴ്‌സ് ) ടെമ്പോ ട്രാവലറാണ് കാന്തല്ലൂരിലേക്ക് ട്രിപ്പ് പോയി ചെമ്പേരിയില്‍ ആളുകളെ ഇറക്കി വന്ന് കോട്ടൂര്‍ പാലത്തിന് സമീപം … Read More

ഒരു കിലോ കഞ്ചാവുമായി 2 യുവാക്കള്‍ എക്‌സൈസ് പിടിയില്‍

തളിപ്പറമ്പ്: ഒരുകിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍ കുമാറും സംഘവും ശ്രീകണ്ഠാപുരം വളകൈ നടുവില്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ വളകൈ പന്നിതടം എന്ന സ്ഥലത്ത് വെച്ച് 510 ഗ്രാം കഞ്ചാവ് കൈവശം … Read More

പാപ്പിനിശേരിയില്‍ 2 എം.ഡി.എം.എക്കാര്‍ പിടിയില്‍.

പാപ്പിനിശേരി: എം.ഡി.എം.എയുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍. പാപ്പിനിശേരി മെര്‍ളി വയല്‍ കെ.സി ഹൗസിലെ സൈനുദ്ദീന്റെ മകന്‍ കെ.സി.ഷാഹില്‍(23), പാപ്പിനിസേരി ഈന്തോട്ടിലെ രമേശന്റെ മകന്‍ ഓള്‍നിടിയന്‍ വീട്ടില്‍ ഒ.വിഷ്ണു(22) എന്നിവരെയാണ് പാപ്പിനിശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സന്തോഷ് കുമാറും സംഘവും പാപ്പിനിശ്ശേരി തുരുത്തിയില്‍ വെച്ച് … Read More

കഞ്ചാവുമായി മിദിലാജ് അറസ്റ്റില്‍.

തളിപ്പറമ്പ്: നടുവില്‍ സ്വദേശി 450 ഗ്രാം കഞ്ചാവുമായിഎക്‌സൈസ് പിടിയിലായി. അസീസിന്റെ മകന്‍ മിദിലാജ് (25) എന്നയാളെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ആലക്കോട് നടുവില്‍ ഭാഗങ്ങളില്‍ നടത്തിയ പട്രോളിംഗിലാണ് നടുവില്‍ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തത്. അസി. … Read More

സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശുചിമുറിയില്‍ അടി-വിദ്യാര്‍ത്ഥിക്ക് പരിക്ക്.

തളിപ്പറമ്പ്: സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ശുചിമുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി, സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസ്. പാപ്പിനിശേരി ചുങ്കം ഈമാന്‍ മസ്ജിദിന് സമീപത്തെ ജുബൈനാസ് വീട്ടില്‍ എ.സഹല്‍ അബ്ദുള്ളക്കാണ്(19) മര്‍ദ്ദനമേറ്റത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഫൈസന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ വഞ്ചനാദിനം ആചരിച്ചു

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ വഞ്ചനാദിനം ആചരിച്ചു. 1995 മുതല്‍ സഹകരണമേഖലയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന പരിയാരം മെഡിക്കല്‍ കോളേജ് 2018 ല്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുകയും 2019 മാര്‍ച്ച് മാസം 2 -ാം തീയതി നിയമം മൂലം ഏറ്റെടുക്കുകയും … Read More