അസാം സ്വദേശി പിറന്നാള്‍ദിവസം തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: യുവാവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അസം ചിരങ്ക് ഫഗുനഗാവോണിലെ ബ്രോജന്‍ റായി (25) ആണ് മരിച്ചത്. നിര്‍മ്മാണത്തൊഴിലാളിയായ യുവാവ് പൂമംഗലം മഴൂരിലെ ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചുവരുന്നത്. ശുചിമുറിയിലെ കമ്പിയില്‍ തോര്‍ത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. യുവാവിന്റെ 25-ാം … Read More

തോട്ടാറമ്പിലെ കെ.ജോയ്(85)നിര്യാതനായി

തോട്ടാറമ്പിലെ കെ.ജോയ്(85)നിര്യാതനായി. ഭാര്യ: പരേതയായ സില്‍വിയ. മക്കള്‍: യേശുദാസന്‍, ആഷ്ലി, സിസ്റ്റര്‍ സുനിമേരി, ദീപ, അനീഷ്. മരുമക്കള്‍: സുശീല, സാബുമോന്‍(സി.പി.എം തോട്ടാറമ്പ് ബ്രാഞ്ച് അംഗം), ക്രിസ്റ്റി, വിദ്യ(തോട്ടറമ്പ സാംസ്‌ക്കാരികവേദി അംഗം). ശവസംസ്‌കാരം നാളെ വെള്ളിയാഴ്ച രാവിലെ 10.30 ന് വെള്ളിക്കീല്‍ സെന്റ് … Read More

ഗ്ലോബല്‍ ഇന്ത്യന്‍ ഡിജിറ്റല്‍ ഫെസ്റ്റ് 2026 ന് കവ്വായി സ്‌കൂളില്‍ ശനിയാഴ്ച്ച തുടക്കം

പയ്യന്നൂര്‍: കവ്വായി ഖായിദെ മില്ലത്ത് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സൈബര്‍ സ്‌ക്വയറുമായി സഹകരിച്ച് നടത്തുന്ന അഞ്ചാമത് ഗ്ലോബല്‍ ഇന്ത്യന്‍ ഡിജിറ്റല്‍ ഫെസ്റ്റ് 2026 ശനിയാഴ്ച കവ്വായിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. യു.കെ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍സ്‌ക്വയര്‍ യു.എസ്.എ, … Read More

ആവലാതിക്കാരല്ല-വരൂ-ഇനി നിങ്ങള്‍ ഞങ്ങളുടെ അതിഥികളാണ്‌

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ എത്തുന്ന എല്ലാവരും ഇനി അതിഥികള്‍. സംസ്ഥാനത്തിന് തന്നെ മാതൃകയായി വെല്‍ക്കം ഡ്രിങ്ക് നല്‍കി നഗരസഭയില്‍ എത്തുന്നവരെ സ്വീകരിക്കുന്ന പരിപാടിക്ക് ഇന്ന് പുതുവല്‍സര ദിനത്തില്‍ തളിപ്പറമ്പ് നഗരസഭയില്‍ തുടക്കംകുറിച്ചു. കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തിലാണ് ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ … Read More

സംസ്ഥാന ബജറ്റ് ഈമാസം 29 ന് അവതരിപ്പിച്ചേക്കും.

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഈ മാസം 29 ന് അവതരിപ്പിച്ചേക്കും. നിയമസഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ, ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇത്തവണ പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 15-ാം നിയമസഭയുടെ 16-ാം സമ്മേളനം ഈ … Read More

വി.വി.രാജേഷ് ശനിയാഴ്ച്ച രാജരാജേശ്വര ക്ഷേത്രത്തില്‍

തളിപ്പറമ്പ്: തിരുവനന്തപുരം കോര്‍പ്പേറേഷന്‍ മേയര്‍ വി.വി രാജേഷ് ജനുവരി 3-ന് ശനിയാഴ്ച രാവിലെ 9 ന് തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്ര ദര്‍ശനം നടത്തുന്നു. രാവിലെ കണ്ണൂര്‍ 7.30 ന് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകരുടെ സ്വികരണത്തിന് ശേഷം ജില്ല ഓഫിസായ മാരാര്‍ജി … Read More

കോമത്ത് മുരളീധരനെ ഇന്നലെ മുന്‍കരുതലായി അറസ്റ്റ് ചെയ്തു-ഇന്ന് പോലീസിനെ ഭീഷണിപ്പെടുത്തിയതിന് കേസെടുത്തു.

തളിപ്പറമ്പ്: സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇന്നലെ മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയ മുരളീധരന്റെ പേരില്‍ ഇന്ന് പുലര്‍ച്ചെ പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും അനുമതിയില്ലാതെ മൈക്ക് പ്രവര്‍ത്തിപ്പിച്ചതിനുമാണ് കേസെടുത്തത്. മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച … Read More

ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ബാലികയെ പീഡിപ്പിച്ച സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ബാലികയെ പീഡിപ്പിച്ച സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍. പയ്യാവൂര്‍ പൊന്നുപറമ്പിലെ പ്രദീപനെയാണ്(47)തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഡിസംബര്‍-22 ന് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരായത്. കുട്ടിയെ ജ്യൂസ് വാങ്ങിത്തരാമെന്ന് പറഞ്ഞ് … Read More

കാര്‍ ഇടിച്ച് വഴിയാത്രക്കാരിയായ വീട്ടമ്മ മരിച്ചു.

കുടിയാന്മല. കാര്‍ ഇടിച്ച് വഴിയാത്രക്കാരിയായ വീട്ടമ്മ മരിച്ചു. നടുവില്‍ പുറഞ്ഞാണിലെ കളത്തിക്കണ്ടിപ്പൊയില്‍ ഹൗസില്‍ ലീല (62)യാണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം 4.40 ന് പുറഞ്ഞാണിലായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സക്കിടെ … Read More

പി.കെ.ശാന്ത ടീച്ചര്‍(74)നിര്യാതയായി

തളിപ്പറമ്പ്: സര്‍ സയ്യിദ് കോളേജിന് സമീപം വിദ്യാനഗര്‍ ഹൗസിംഗ് കോളനിയില്‍ ലൈന്‍ നമ്പര്‍ രണ്ടിലെ പി.കെ.ശാന്ത(74) നിര്യാതയായി. മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട.പ്രധാന അധ്യാപികയാണ്. ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന്‍ (തളിപ്പറമ്പ് റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി മുന്‍ സെക്രട്ടെറി). മക്കള്‍: തരുണ്‍, … Read More