ഷൈന്‍ മാത്യു കാണിയക്കാട്ടില്‍(47)നിര്യാതനായി.

തളിപ്പറമ്പ്: കരിമ്പം വിദ്യാനഗര്‍ ഹൗസിംഗ് കോളനിയിലെ ഷൈന്‍ മാത്യു കാണിയക്കാട്ടില്‍(47) നിര്യാതനായി. സീതീസാഹിബ് ഹൈസ്‌ക്കൂള്‍ റിട്ട.അധ്യാപകന്‍ കെ.എഫ്.മത്തായി- ലീലാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ലിനി ലൂയിസ്. മകള്‍: സേറ. സഹോദരങ്ങള്‍:ഷൈജു, ഷൈജി, ഷിജിത്ത്. സംസ്‌കാരം നാളെ (ജൂലായ്-30-ശനിയാഴ്ച്ച) വൈകുന്നേരം 4 മണിക്ക് … Read More

സംസ്ഥാനപാതയില്‍ കൂറ്റന്‍ മരത്തിന്റെ ശിഖരം പൊട്ടിവീണു, വന്‍ദുരന്തം ഒഴിവായി.

  തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ കരിമ്പംപാലത്തിന് സമീപം കൂറ്റന്‍ താന്നിമരത്തിന്റെ ശിഖരം മുറിഞ്ഞുവീണ് വാഹനഗതാഗതം മുടങ്ങി. ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെയാണ് മരത്തിന്റെ ശിഖരം റോഡിന് കുറുകെ വീണത്. വൈദ്യുതിലൈനിന് മുകളിലേക്ക് മരം വീണതോടെ വൈദ്യുതി വിതരണവും മുടങ്ങി. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ ഗ്രേഡ് … Read More

സ്‌നേഹാദരം പരിപാടിയില്‍ സംവിധായകന്‍ ഷെറിയേയും ശുചിത്വവ്യക്തിത്വം ഹനീഫയേയും ആദരിക്കും.

തളിപ്പറമ്പ്: കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ആന്റ് റീഡിങ്ങ് റൂമിന്റെ സ്‌നേഹാദരം പരിപാടി ജൂലായ്-17 ന് നാളെ മൈത്രിനഗര്‍ യോഗാ സെന്ററില്‍ നടക്കും. വൈകുന്നേരം 4.30 ന് മുന്‍ നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്യും. വികസനകാര്യ സ്ഥിരം സമിതി … Read More

കറപ്പക്കുണ്ടിന് ചരമഗീതം രചിച്ച് നഗരസഭ, 10 ലക്ഷം വെറുതെയായി. പ്രകൃതിദത്ത ജലസംഭരണി കോണ്‍ക്രീറ്റ് വാട്ടര്‍ ടാങ്കായി മാറി.

കരിമ്പം. കെ.പി.രാജീവന്‍ തളിപ്പറമ്പ്: ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തിയ കറപ്പക്കുണ്ട് നവീകരണം വെറുതെയായി. കരിമ്പം പ്രദേശത്തെ സ്വാഭാവിക നീരുറവയായിരുന്ന കറപ്പക്കുണ്ട് നവീകരിച്ച് സംരക്ഷിക്കണമെന്നത് നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. ഏറെക്കാലത്തെ മുറവിളിക്ക് ശേഷമാണ് കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയില്‍ ഇതിനായി 10 ലക്ഷം രൂപ … Read More

ഹോട്ടലുകളില്‍ റെയിഡ് ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു-

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ആരോഗ്യവിഭാഗം ഇന്ന് രാവിലെ നടത്തിയ റെയിഡില്‍ പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. കരിമ്പം താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഹോട്ടല്‍ റഹ്മത്ത്, തളിപ്പറമ്പ് താലൂക്ക് ആശുപത്രി കാന്റീന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങള്‍ പിടിച്ചത്. റഹ്മത്തില്‍ നിന്നും 5 … Read More

കുമാരനാശാന്റെ എല്ലാ കൃതികളിലും ജാതിചിന്തകള്‍ക്കെതിരെയുള്ള ദര്‍ശനങ്ങളുുണ്ട്-പി.വിനോദ് മാസ്റ്റര്‍.

തളിപ്പറമ്പ്: ചണ്ഡാലഭിക്ഷുകിയില്‍ മാത്രമല്ല, കുമാരനാശാന്റെ ഏതാണ്ടെല്ലാ കാവ്യങ്ങളിലും ജാതിചിന്തക്കെതിരെയുള്ള പോരാട്ടങ്ങളുടെ ദര്‍ശനങ്ങളുണ്ടെന്ന് മാത്തില്‍ ഗുരുദേവ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ പി.വിനോദ് മാസ്റ്റര്‍. കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ആന്റ് റീഡിങ്ങ് റൂമിന്റെ നേതൃത്വത്തില്‍ വായനാപക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചണ്ഡാലഭിക്ഷുകി നൂറാം വാര്‍ഷികാഘോഷത്തില്‍ … Read More

വളവ് തിരിഞ്ഞത് ആരുടെ പോക്കറ്റിലേക്ക്-കരിമ്പം ഫാമിന് മുന്നില്‍ ബര്‍മുഡാ ട്രയാംഗിള്‍-

തളിപ്പറമ്പ്: സംസ്ഥാനപാതയിലെ വളവ് നിവര്‍ക്കല്‍, വെളുക്കാന്‍ തേച്ചത് പാണ്ടായി. കരിമ്പം ഇ.ടി.സി മുതല്‍ ഫാം വരെയുള്ള വളവുകള്‍ നിവര്‍ത്തി റോഡ് നവീകരിക്കാനും തളിപ്പറമ്പ്-ഇരിട്ടി റൂട്ടില്‍ റോഡ് വീതികൂട്ടാനുമായി അനുവദിച്ചത് 35 കോടി രൂപയാണ്. ഈ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവെങ്കിലും ഫാമിന് മുന്നിലെ … Read More

നല്ലതല്ലാത്ത ചില കാര്യങ്ങള്‍ വാശിയോടെ നടത്താന്‍ ചിലര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി.

തളിപ്പറമ്പ്: കേരളത്തില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കും. അതില്‍ ഒന്ന് കില കാമ്പസില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര പഠനകേന്ദ്രകമാണെന്നും, മറ്റൊന്ന് ആയുര്‍വേദ രംഗത്ത് കല്യാട് ആരംഭിക്കുന്നതാണെന്നും  മുഖ്യമന്ത്രി  പിണറായി വിജയന്‍. ഒരു ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ഉള്‍പ്പെടെ കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ … Read More

നാളെ സുരക്ഷ-സുരക്ഷ-സുരക്ഷ–പൊക്കുണ്ട് മുതല്‍ മന്ന വരെ ആംബുലന്‍സുകള്‍ മാത്രം-(9-12)

തളിപ്പറമ്പ്: മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തളിപ്പറമ്പ് നഗരത്തില്‍ സുശക്തമായ പോലീസ് സുരക്ഷ ഒരുക്കി. രാവിലെ ഒന്‍പത് മുതല്‍ മന്ന ജംഗ്ഷന്‍ മുതല്‍ കുറുമാത്തൂര്‍ പൊക്കുണ്ട് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് 12 വരെയാണ് നിയന്ത്രണങ്ങള്‍. ഈ സമയത്ത് … Read More

കോട്ടയത്തിന്റെ അപ്പനാവാന്‍ തളിപ്പറമ്പ് ഒരുങ്ങുന്നു-എന്തായാലും പ്രതിഷേധിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്

തളിപ്പറമ്പ്: തളിപ്പറമ്പ് പട്ടണം നാളെ കോട്ടയമാകുമോ-രണ്ടുപേര്‍ തമ്മില്‍ കാണുമ്പോള്‍ ആദ്യത്തെ ചോദ്യം ഇപ്പോള്‍ ഇതാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ 10.30 ന് കരിമ്പം കില കാമ്പസില്‍ അന്താരാഷ്ട്ര പഠനകേന്ദ്രത്തിന് തറക്കല്ലിടാന്‍ എത്തുന്ന സാഹചര്യത്തില്‍ നഗരം പോലീസ് പിടിയിലമരും എന്ന … Read More