എസ്.ഐയേയും പോലീസുകാരെയും ആക്രമിച്ചു, രണ്ടുപേര്‍ അറസ്റ്റില്‍.

ആലക്കോട്: എസ്.ഐയെയും പോലീസ് സംഘത്തെയും തടഞ്ഞുനിര്‍ത്തി ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആലക്കോട് അരങ്ങത്തെ രാമകൃഷ്ണന്റെ മകന്‍ ആശാരിവളപ്പില്‍ വീട്ടില്‍ എ.വി.രാഗേഷ്(34), കൊട്ടയാട്കവല നരിയന്‍പാറയിലെ മോഹനന്റെ മകന്‍ കുരുവിക്കാട്ട് വീട്ടില്‍ ബിന്റില്‍ മോഹന്‍(35) എന്നിവരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. … Read More

പളുങ്ക്ബസാര്‍ കവര്‍ച്ച നടന്നിട്ട് 14 മാസം, അന്വേഷണം നിലച്ചു-

പരിയാരം: ചിതപ്പിലെപൊയില്‍ പളുങ്ക്ബസാര്‍ കവര്‍ച്ച നടന്നിട്ട് 14 മാസമായിട്ടും പ്രതികള്‍ കാണാമറയത്ത് തന്നെ, പരിയാരം പോലീസിന് കഞ്ചാവു വലിക്കാരെ പിടിക്കലും വാഹനപരിശോധനയും മാത്രം. 2023 സപ്തംബര്‍-23 നാണ് പരിയാരം ചിതപ്പിലെപൊയില്‍ പളുങ്ക് ബസാറിലെ പ്രവാസിയായ മുള്ളന്റകത്ത് അബ്ദുള്ളയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. … Read More

നീയാരാടാ മെഹറൂഫിന്റെ ഉപ്പയോ ? എന്ന് പരാതിക്കാരനോട് പരിയാരം പോലീസ് ചോദിച്ചതായി ആരോപണം ടി.കെ മാറൂഫിന്റെ മരണം:ജീവന്‍ കാക്കേണ്ട പോലീസ്, കൊലയാളിയായി മാറുന്നുവോ? എസ് ഡി പി ഐ

പരിയാരം: തിരുവട്ടൂര്‍ സ്വദേശിയും ഡ്രൈവറുമായ ടി.കെ.മെഹറൂഫിന്റെ മരണത്തില്‍ പരിയാരം പോലീസ് കുറ്റകരമായ അനാസ്ഥകാണിച്ചതായി എസ്.ഡി.പി.ഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നേതാക്കളുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ: നവംബര്‍ പത്താം തിയ്യതി ഞായറാഴ്ച്ച രാത്രി 10:45 ന് കുട്ട്യേരി-ഇരിങ്ങല്‍ -കടവില്‍ മഫ്തിയില്‍ എത്തിയ പോലീസ് ഓടിച്ച് … Read More

യുവാവിന്റെ മൃതദേഹം പുഴയില്‍ പോലീസിനെതിരെ ജനരോഷം

പരിയാരം: പുഴയില്‍കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോലീസിനെതിരെ ജനരോഷം. തിരുവട്ടൂരിലെ ടി.കെ.മെഹറൂഫിന്റെ മൃതദേഹമാണ്  ഇന്ന് 12 മണിയോടെ തിരുവട്ടൂര്‍ പുഴയില്‍ കണ്ടെത്തിയത്. 10-ാം തീയതി 11.50 ന് പരിയാരം ഗ്രേഡ് എസ്.ഐ വിനയന്‍ ചെല്ലരിയന്റെ നേതൃത്വത്തില്‍ എ.എസ്.ഐമാരായ പ്രകാശന്‍, രാജേഷ് കുമാര്‍ … Read More

⭕കണ്ണൂർ റൂറൽ ജില്ലാ പോലീസിന്റെ മൂന്നാമത് ആനുവൽ അത്ലറ്റിക്ക് മീറ്റ് പേരാവൂർ സബ് ഡിവിഷന് കിരീടം⭕

തളിപ്പറമ്പ്: കണ്ണൂർ റൂറൽ ജില്ലാ പോലീസിന്റെ മൂന്നാമത് ആനുവൽ അത്ലറ്റിക്ക് മീറ്റിൽ പോയൻ്റോടെ 115 പോയിൻ്റ് നേടി പേരാവൂർ സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യൻമാരായി. 88 പോയൻ്റോടെ ഇരിട്ടി സബ്ഡിവിഷൻ രണ്ടാം സ്ഥാനവും, 72 പോയൻ്റോടെ ഡിഎച്ച് ക്യു മൂന്നാം സ്ഥാനവും … Read More

കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസിന്റെ മൂന്നാമത് ആനുവല്‍ അത്‌ലറ്റിക്ക് മീറ്റിന് തുടക്കമായി

തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസിന്റെ മൂന്നാമത് ആനുവല്‍ അത്‌ലറ്റിക്ക് മീറ്റിന് തുടക്കമായി. കെ എ പി നാലാംദളം സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ വെച്ച് നടക്കുന്ന മീറ്റിന്റെ ഉദ്ഘാടനം കണ്ണൂര്‍ റേഞ്ച് ഡിഐജി രാജ്പാല്‍ മീണ നിര്‍വ്വഹിച്ചു. കണ്ണൂര്‍ … Read More

പോലീസ് നിസ്സഹായരായി, പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജിലേക്ക് കയറി.

പരിയാരം: പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ പോലീസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജിന്റെ പ്രധാന കെട്ടിടത്തിലേക്കും ഭരണവിഭാഗം ഓഫീസിലേക്കും തള്ളിക്കയറാന്‍ ശ്രമിച്ചു. മാര്‍ച്ചില്‍ പങ്കെടുത്ത വനിതകളെ നിയന്ത്രിക്കാന്‍ ചെറുപുഴ എസ്.ഐ രൂപ മധുസൂതനന്‍ മാത്രമേ … Read More

എസ്.ഐ ബിനുമോഹനേയും പോലീസുകാരെയും ആക്രമിച്ച കേസില്‍ പ്രതിയെ വെറുതെവിട്ടു.

തളിപ്പറമ്പ്: എസ്.ഐയേയും പോലീസുകാരെയും ആക്രമിച്ചുവെന്ന കേസില്‍ പ്രതിയെ കോടതി വെറുതെവിട്ടു. എടക്കോത്തെ പി.സന്തോഷിനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് എം.വി.അനുരാജ് വെറുതെവിട്ടത്. 2017 മെയ്-7 ന് രാത്രി 9.45 ന് അന്നത്തെ തളിപ്പറമ്പ് എസ്.ഐ പി.എ.ബിനുമോഹന്‍, എ.എസ്.ഐ കെ.ടി.വി.രാജേഷ്, … Read More

സംശയകരമായ സാഹചര്യത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി.

തളിപ്പറമ്പ്: സംശയകരമായ സാഹചര്യത്തില്‍ കണ്ട മൂന്നുപേരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. കുറുമാത്തൂര്‍ ഡയറിയിലെ മഠത്തുംകുടിയില്‍ വീട്ടില്‍ ഷാല്‍ബിന്‍ ബേബി(20), വളക്കൈയിലെ വലിയപറമ്പില്‍ വീട്ടില്‍ കെ.അദ്വൈത്(19) എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ തളിപ്പറമ്പ് ദേശീയപാതയോരത്തെ മില്‍മബൂത്തിന് സമീപം വെച്ച് എസ്.ഐ കെ.വി.സതീശന്‍ … Read More

പോലീസ് ഏത് ആപല്‍ഘട്ടത്തിലും ഇന്ന് ജനങ്ങളുടെ ബന്ധുക്കള്‍: മുഖ്യമന്ത്രി.

തളിപ്പറമ്പ്: ജനപക്ഷത്ത് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ച് ജനങ്ങളുടെ ബന്ധുവായി മാറാന്‍ പോലീസിന് സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാങ്ങാട്ടുപറമ്പ് കെ.എ.പി.നാലാം ബറ്റാലിയനില്‍ സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാനവികത ഉയര്‍ത്തിപ്പിടിച്ച് സേവനം നിര്‍വ്വഹിക്കുന്നതില്‍ കേരളാ പോലീസ് … Read More