തളിപ്പറമ്പ് നഗരസഭാ ഓഫീസിന് സമീപത്തെ റോഡില്‍ രണ്ട്് അപകടകുഴികള്‍ നികത്തണ്ടേ–

തളിപ്പറമ്പ്: നഗരസഭാ ഓഫീസിന് തൊട്ടടുത്ത റോഡിലെ കുഴി നികത്താന്‍ നടപടിയില്ല. തളിപ്പറമ്പ് കോടതി റോഡില്‍ നിന്നും മന്ന ഭാഗത്തേക്ക് പോകുന്ന പ്രധാന റോഡിന്റെതുടക്കത്തില്‍ തന്നെയാണ് രണ്ടിടങ്ങളില്‍ വാട്ടര്‍ അതോറിറ്റി കുഴി കുത്തിയിരിക്കുന്നത്. റോഡ് വീതികൂട്ടി ടാര്‍ ചെയ്തതിന് ശേഷം വെള്ളം പൈപ്പ് … Read More

തളിപ്പറമ്പിലെ യൂത്ത് കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രജീഷ് കൃഷ്ണന്‍

തളിപ്പറമ്പ്: പ്രജീഷ് കൃഷ്ണന്‍ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ഭാരവാഹിയായ പ്രജീഷിന് ജില്ലാ കമ്മറ്റി പുതിയ ചുമതല നല്‍കിയിരിക്കയാണ്. കെ.എസ്.യു തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡന്റായി നേതൃനിരയിലേക്ക് വന്ന ഇദ്ദേഹം നിലവില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ … Read More

നീണ്ട 62 വര്‍ഷങ്ങള്‍ക്ക് ശേഷം പുസ്തകങ്ങളുമായി അവര്‍ വീണ്ടും മുത്തേടത്തില്‍.

തളിപ്പറമ്പ്: നീണ്ട 62 വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്ക്കൂളിലെത്തി നൂറോളം വിലപ്പെട്ട ഗ്രന്ഥങ്ങള്‍ സ്‌ക്കൂള്‍ലൈബ്രറിക്ക് സംഭാവന ചെയ്തു. 1963 എസ്.എസ്.എല്‍.സി ബാച്ചിന്റെ പന്ത്രണ്ടാമത് സംഗമം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ.എ.ദേവിക ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ മുഖ്യ സംഘാടകന്‍ എ.പത്മനാഭന്‍ … Read More

തളിപ്പറമ്പ് വഖഫ് സ്വത്ത് സംരക്ഷണസമിതി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

തളിപ്പറമ്പ്: സര്‍സയ്യിദിന്റെ ഭൂമി തട്ടിയെടുക്കാനുള്ള സി.ഡി.എം.ഇ.എയുടെ ഗൂഢശ്രമത്തെ തിരിച്ചറിയുക, വഖഫ് സംരക്ഷണത്തിലെ മുസ്ലിം ലീഗിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും  തളിപ്പറമ്പില്‍ നടന്നു. മുന്‍ എം.എല്‍.എ … Read More

തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രി, സര്‍വ്വത്ര അവതാളം-സൗജന്യമരുന്ന് വിതരണം നിലച്ചു-

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി പ്രവര്‍ത്തനം താളം തെറ്റി. വിവിധ വിഭാഗങ്ങള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം മുടങ്ങി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്), ജനനി ശിശു സുരക്ഷാ കാര്യക്രം(ജെ.എസ്.എസ്.കെ.), രാഷ്ട്രീയ ബല്‍ സ്വസ്തിക കാര്യക്രം(ആര്‍.ബി.എസ്.കെ.), എച്ച്.എം.സി, ആരോഗ്യകിരണം, പട്ടികവര്‍ഗ്ഗം എന്നീ … Read More

കരാര്‍ 3 രൂപയും 5 രൂപയും-വാങ്ങുന്നത് 5 രൂപയും 10 രൂപയും-ആരാ ചോദിക്കാന്‍-

തളിപ്പറമ്പ്: നഗരസഭയെ വെല്ലുവിളിച്ച് മൂത്രപ്പുര നടത്തിപ്പുകാരന്‍ ഇരട്ടിക്കണം ചാര്‍ജ് വാങ്ങുന്നു. തളിപ്പറമ്പ് നഗരസഭയുടെ ബസ്റ്റാന്റിലാണ് ഈ പകല്‍കൊള്ള. നിലവിലുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ 2025 ഏപ്രില്‍ 1 മുതല്‍ നടത്തിപ്പിനെടുത് കരാറുകാരന്‍ നഗരസഭയുമായി ഉണ്ടാക്കിയ എഗ്രിമെന്റ് പ്രകാരം മൂത്രമൊഴിക്കാന്‍ 3 രൂപയും കക്കൂസ് … Read More

തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍-അഡ്വ.വി.എ.സതീഷ് പ്രസിഡന്റ്, അഡ്വ.വിനോദ് രാഘവന്‍ സെക്രട്ടെറി.

തളിപ്പറമ്പ്: തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പ്രോഗ്രസീവ് ലോയേഴ്‌സ് അലയന്‍സ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം. രണ്ട് സീറ്റുകളില്‍ സി.പി.എം അനുകൂല ലോയേഴ്‌സ് യൂണിയനാണ് വിജയം. മുസ്ലിം ലീഗ്, ബി.ജെ.പി അഭിഭാഷക സംഘടനകള്‍ ഉള്‍പ്പെട്ട മുന്നണിയുടെ പ്രസിഡന്റായി അഡ്വ.വി.എ.സതീഷും … Read More

ഈ മാലിന്യം എവിടെയാ-ലഡാക്കിലാ? നഗരസഭയിലെ സാറന്‍മാര്‍ക്ക് കണ്ണും മൂക്കും ഇല്ലേ?

തളിപ്പറമ്പ്: ഇന്ന് രാവിലെ 10 മണിക്ക് ശുചിത്വ പ്രഖ്യാപനം നടക്കുന്ന തളിപ്പറമ്പ് നഗരസഭയിലെ ദേശീയപാതയില്‍ നിന്നുള്ള കാഴ്ച്ചാണിത്. കടുത്ത ദുര്‍ഗന്ധം കാരണം ഇതുവഴി യാത്ര ചെയ്യാന്‍ പോലും പ്രയാസം നേരിടുകയാണ്. കാക്കാത്തോട് വഴി ഒഴുകിവരുന്ന മലിനജലം ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് പോകുന്ന വഴിയാണിത്. … Read More

തളിപ്പറമ്പില്‍ പുതിയ ബസ്റ്റാന്റ് നിര്‍മ്മിക്കും; അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന നല്‍കി തളിപ്പറമ്പ് നഗരസഭാ ബജറ്റ്.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ അഞ്ചേക്കര്‍ സ്ഥലത്ത് പുതിയ ബസ്റ്റാന്റ് നിര്‍മ്മിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് മുന്തിയ പരിഗണന നല്‍കി തളിപ്പറമ്പ് നഗരസഭാ ബജറ്റ്. ഇന്ന് രാവിലെ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അവതരിപ്പിച്ച ബജറ്റിലാണ് ഈ സുപ്രധാന നിര്‍ദ്ദേശമുള്ളത്. പാളയാട് വാര്‍ഡിലാണ് ഇതിന് … Read More

ലൂര്‍ദ്ദ് കോളേജ് ഓഫ് നേഴ്‌സിങ്ങില്‍ ബിരുദദാന ചടങ്ങ് നടന്നു.

തളിപ്പറമ്പ്: ലൂര്‍ദ്ദ് കോളേജ് ഓഫ് നഴ്‌സിംഗിലെ ബിരുദദാന ചടങ്ങ് കോളേജ് ക്യാമ്പസില്‍ നടന്നു. കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈവ്‌സ് കൗണ്‍സില്‍ രജിസ്ട്രാര്‍ ഡോ. പി.എസ്.സോന പരിപാടി ഉദ്ഘാടനം ചെയ്ത് ബിരുദദാനം നടത്തി. ലൂര്‍ദ്ദ് ഇന്‍സ്റ്റിട്യൂഷന്‍സ് എം ഡി ഡോ.ജോസഫ് ബെനവന്‍ … Read More