പരിയാരം പോലീസിന്റെ ലാന്റ്‌ഫോണ്‍ ഉറക്കത്തിലായിട്ട് രണ്ടാഴ്ച്ച പിന്നിട്ടിട്ടും നന്നാക്കിയില്ല.

  പരിയാരം: പരിചയമുള്ള പോലീസുകാരില്ലെങ്കില്‍ പരിയാരം പോലീസ് സ്‌റ്റേഷന്‍ ലിമിറ്റില്‍ പരാതിക്കാര്‍ കുഴങ്ങും. സ്റ്റേഷനിലെ ബി.എസ്.എന്‍.എല്‍ ലാന്റ്‌ലൈന്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമായിട്ട് രണ്ടാഴ്ച്ച പിന്നിട്ടിട്ടും നന്നാക്കാന്‍ നടപടിയില്ല. ഫോണ്‍ കേടായ വിവരം പരിയാരം ബി.എസ്.എന്‍.എല്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെങ്കിലും അവര്‍ നന്നാക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് പോലീസ് … Read More

മുളങ്ങേശ്വരം ശിവക്ഷേത്ര സംരക്ഷണസമിതി-വിനോദ് തലോറ പ്രസിഡന്റ്, വി.വി.ബാലചന്ദ്രന്‍ സെക്രട്ടറി.

തളിപ്പറമ്പ്: കേരള ക്ഷേത്രസംരക്ഷണ സമിതി ദേവസ്വം ശ്രീ മുളങ്ങേശ്വരം ശിവക്ഷേത്രസംരക്ഷണ സമിതി വാര്‍ഷിക പൊതുയോഗം സംസ്ഥാന സംഘടനാ സെക്രട്ടറി മോഹന്‍ജി നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വിനോദ് തലോറ അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ പി.വി.അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. 2022-23 … Read More

നിര്‍ണ്ണായകം—പഞ്ചായത്ത് ആര്‍ക്കായിരിക്കും-തീരുമാനം മെയ്-17 ന്

മുഴപ്പിലങ്ങാട്: ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ മെയ് 17-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം ഇന്ന് 6 മണിക്ക് അവസാനിച്ചു. ഉപതിരഞ്ഞെടുപ്പ് ഫലം എല്‍.ഡി.എഫിനും, യു.ഡി.എഫിനും നിര്‍ണായകമായതിനാല്‍ വന്‍കിട നേതാക്കളുടെ നിര പ്രചാരണത്തിന് എത്തിച്ചേര്‍ന്നിരുന്നു. കുടുംബശ്രീ വായ്പാ വിവാദത്തെ തുടര്‍ന്ന് ഇടത് മുന്നണിയുടെ മെമ്പര്‍ … Read More

ജനക്ഷേമസഖ്യം കേരളവും പിടിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍-

കൊച്ചി: ട്വന്റി ട്വന്റിയുമായി സഖ്യം പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍. കിഴക്കമ്പലത്ത് നടന്ന ജനസംഗമം പരിപാടിയിലാണ് കേരളത്തില്‍ ട്വന്റി ട്വന്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കിയത്. ക്‌ഷേമവും വികസനവും ആഗ്രഹിക്കുന്ന ജനങ്ങള്‍ ട്വന്റി ട്വന്റിക്കും ആം … Read More

പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി.

തളിപ്പറമ്പ്: പാലകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സ്പാതാഹ യജ്ഞത്തിന് തുടക്കമായി. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര നടതുറന്ന ഉടന്‍ ശ്രീമദ് ഭാഗവതം പൂജിച്ച് വാങ്ങി ആചാര്യന്‍ ബഹ്മശ്രീ സതീശന്‍ തില്ലങ്കേരിയെ പൂര്‍ണ്ണകുംഭത്തേടെയും താലപ്പൊലി വാദ്യമേളങ്ങളോടെയും പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് ആനയിച്ചു. … Read More

ഡോക്ടറെ മര്‍ദ്ദിച്ച ഹോട്ടലുടമയും സഹോദരിയും സെക്യൂരിറ്റിക്കാരനും അറസ്റ്റില്‍-മോഷണം ഉള്‍പ്പെടെ ജാമ്യമില്ലാ കേസ്.

പിലാത്തറ: കക്കൂസിനുള്ളില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചതിന്റെ് ഫോട്ടോയും വീഡിയോയും എടുത്ത ഡോക്ടറെ ആക്രമിച്ചു, സെക്യൂരിറ്റി ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബു അറസ്റ്റ് ചെയ്തു. ചുമടുതാങ്ങി കെ.സി.ഹൗസില്‍ മുഹമ്മദ് മൊയ്തീന്‍(28), സഹോദരി സമീന(29), … Read More

കക്കൂസില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും, വീഡിയോ എടുത്ത ഡോക്ടര്‍ക്ക് തല്ല്-മൂന്നുപേര്‍ക്കെതിരെ കേസ്.

പിലാത്തറ: കക്കൂസിനുള്ളില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചത് ഫോട്ടോയും വീഡിയോയും എടുത്ത ഡോക്ടറെ ആക്രമിച്ചു, മൂന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പരിയാരം പോലീസ് കേസെടുത്തു. ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. ഇതേക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ– കണ്ണൂരിലേക്ക് ടൂര്‍ പോകുന്നതിനിടെ … Read More

സൂക്ഷിക്കുക-!ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിറകിലുണ്ട്–മാലിന്യകടത്തുകാരെ രാത്രിയിലും പിടിക്കും.

  തളിപ്പറമ്പ്:മാലിന്യം തള്ളാന്‍ പോയ തട്ടുകടക്കാരനെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാത്രിയില്‍ പിന്തുടര്‍ന്ന് പിടികൂടി. തളിപ്പറമ്പ് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.അബ്ദുള്‍സത്താറാണ് തട്ടുകടക്കാരനെ പിന്തുടര്‍ന്ന് പിടികൂടിയത്. സംഭവം ഇങ്ങനെ–ദേശീയപാതയില്‍ ലൂര്‍ദ്ദ് ആശുപത്രിക്ക് സമീപമുള്ള തട്ടുകട. സമയം രാത്രി 9 മണി-വലിയ പ്ലാസ്റ്റിക്ക് പാക്കറ്റില്‍ … Read More

കഴുത്തിന് മുറിവേറ്റ് മരണം- പ്രാഥമിക സൂചന ആത്മഹത്യയെന്ന് പോലീസ്.

പെരുമ്പടവ്: പെരുമ്പടവ് ടൗണിന് സമീപത്ത് സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ വിമുക്തഭടനെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക സൂചന ആത്മഹത്യയെന്ന് പോലീസ്. കപ്പൂര് കെ.ഡി.ഫ്രാന്‍സിസ് (ലാല്‍-48)നെയാണ് ഞായറാഴ്ച രാവിലെ ആറുമണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് ലാല്‍ … Read More

വീട്ടിനകത്ത് വാഷും, വാറ്റും–മുറ്റത്ത് കഞ്ചാവ് കൃഷിയും–എന്താല്ലേ-ജീവിതം!

ആലക്കോട്:200 ലിറ്റര്‍ വാഷും 40 ലിറ്റര്‍ ചാരായവും വീട്ടില്‍, മുറ്റത്ത് കഞ്ചാവ് ചെടികളും. വീട്ടുടമ പൈങ്ങോട്ട് വീട്ടില്‍ ബെന്നി മാത്യുവിന്റെ (49) പേരില്‍ എക്‌സൈസ് കേസെടുത്തു. ആലക്കോട് റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.വൈശാഖ്, അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.എച്ച്. ഷെഫീഖ് എന്നിവരും … Read More