തളിപ്പറമ്പുകാരായ രണ്ടുപേരില്‍ നിന്ന് ഹൈറിച്ച് 37,30,000 തട്ടിയെടുത്തു.

തളിപ്പറമ്പ്: ഹൈറിച്ചിനെതിരെ തളിപ്പറമ്പ് പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൊറാഴ കാനൂലിലെ ചെന്നക്കണ്ടത്തില്‍ വീട്ടില്‍ സി.കെ.വിനീഷിന്റെ(44) പരാതിയിലാണ് തൃശൂര്‍ ആസ്ഥാനമായി ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ്, എം.ഡി. ദാസന്‍ പ്രതാപന്‍, ശ്രീന പ്രതാപന്‍, ഗൗതം, രാജേഷ്, സനല്‍ എന്നിവര്‍ക്കെതിരെകേസ്. … Read More

കോള്‍ത്തുരുത്തിയില്‍ വയോധിക തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: വയോധികയെ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . പറശിനിക്കടവ് കോള്‍ത്തുരുത്തിയിലെ അയ്യമ്മാണ്ടി എ.യശോദ(68)നെയാണ് ഇന്നലെ വൈകുന്നേരം 6.45 ന് മരിച്ച നിലയില്‍ കണ്ടത്. ഉടന്‍തന്നെ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.

ദിവ്യക്കെതിരെ മുദ്രാവാക്യം, വഴി തടയല്‍ രാഹുല്‍ വെച്ചിയോട്ട് ഉള്‍പ്പെടെ 50 പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്; നവീന്‍ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ച പ്രേരണ കേസിലെ പ്രതി പി.പി.ദിവ്യക്കെതിരെ മുദ്രാവാക്യം വിളിച്ച് ന്യായവിരുദ്ധമായി സംഘം ചേര്‍ന്ന് റോഡില്‍ തടസം സൃഷ്ടിച്ച യൂത്ത് കോണ്‍ഗ്രസ്-യൂത്ത്‌ലീഗ് നേതാക്കളായ ആറുപേര്‍ക്കും  പ്രവര്‍ത്തകരായ അന്‍പതോളം പേര്‍ക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി … Read More

സാഹിറിന് പിറകെ സഹോദരന്‍ അന്‍വറും മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു.

തളിപ്പറമ്പ്: മഞ്ഞപ്പിത്തം ബാധിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. എം.അന്‍വറാണ്(44) മരിച്ചത്. മുബീന സ്റ്റോണ്‍ ക്രഷര്‍ ഉടമയാണ്. സഹോദരന്‍ സാഹിര്‍(40)ഇന്നലെ മരിച്ചിരുന്നു. അന്‍വര്‍ കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഏതാനും ദിവസം മുമ്പ് കോഴിക്കോട് നിന്നും കുടുംബസമേതം ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു. അതിന് … Read More

പിഞ്ചുകുഞ്ഞിന്റെ മരണം കൊലപാതകം-അമ്മയും മാതാപിതാക്കളും അറസ്റ്റില്‍.

തൊടുപുഴ: രണ്ടര മാസം മുന്‍പ് മുത്തശ്ശിക്കൊപ്പം കാണാതായ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും അമ്മയുടെ മാതാപിതാക്കളും അറസ്റ്റിലായി. ചെമ്മണ്ണാര്‍ പുത്തന്‍പുരയ്ക്കല്‍ ചിഞ്ചു (27), ചിഞ്ചുവിന്റെ മതാപിതാക്കളായ ശലോം (64), ഫിലോമിന (56) … Read More

പ്രമുഖ മര്‍മ്മ ചികില്‍സകന്‍ ടി.എഫ്.ഫ്രാന്‍സിസ് വൈദ്യര്‍(86)നിര്യാതനായി.

തളിപ്പറമ്പ്: പ്രമുഖ മര്‍മ്മ ചികില്‍സകന്‍ ടി എഫ് ഫ്രാന്‍സിസ് വൈദ്യര്‍ തൈപ്പാടത്ത് (86) നിര്യാതനായി. പുഷ്പഗിരിയില്‍ താമസക്കാരനായ ഇദ്ദേഹം ഉളിക്കല്‍ തൈപ്പാടത്ത് കുടുംബാഗമാണ് (എറണാകുളം കടവന്ത്ര ചെറുതോടത്ത് തൈപ്പോടത്ത് ). ആയുര്‍വേദ, കളരി, മര്‍മ്മ ചികിത്സ വിദഗ്ധനായിരുന്നു. അരനൂറ്റാണ്ട് കാലത്തോളം തളിപ്പറമ്പ് … Read More

യുവതിയേയും മകളേയും വെട്ടിക്കൊല്ലാന്‍ ശ്രമം മുന്‍ ഭര്‍ത്താവ് പോലീസ് പിടിയില്‍-സംഭവം മലപ്പട്ടത്ത്.

മലപ്പട്ടം: ഭാര്യയേയും മകളേയും വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു, മുന്‍ ഭര്‍ത്താവ് പോലീസ് പിടിയില്‍. മലപ്പട്ടം അടുവാപ്പുറത്തെ കുന്നുംപുറത്ത് വീട്ടില്‍ ടി.പി.പ്രസന്ന(42), മകള്‍ ഗ്രീഷ്മ(15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ഗിരീശനെ മയ്യില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി … Read More

നീലേശ്വരത്ത് കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് 154 പേര്‍ക്ക് പരിക്ക്-എട്ടുപേരുടെ നില അതീവ ഗുരുതരം.

കാസര്‍ക്കോട്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ പടക്ക ശേഖരത്തിനു തീപിടിച്ച് വന്‍ അപകടം. സംഭവത്തില്‍ 154 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ട് പേരുടെ നില അതീവ ഗുരുതരമാണ്. തിങ്കളാഴ്ച രാത്രി 12 മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്ക് … Read More

വിജയികള്‍ അണിയുന്നത് മൂത്തേടത്ത് സ്‌ക്കൂള്‍ നിര്‍മ്മിച്ച വിജയകിരീടങ്ങള്‍.

കൊച്ചി: ഒളിമ്പിക്‌സ് മാതൃകയില്‍ നവംബര്‍ 4 മുതല്‍ 11 വരെ കൊച്ചിയില്‍വച്ച് നടത്തപ്പെടുന്ന കേരളസ്‌കൂള്‍ കായികമേളയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ അണിയിക്കുവാന്‍ കുട്ടികള്‍തന്നെ തയ്യാറാക്കിയ വിജയ കിരീടങ്ങള്‍ ഇന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയ്ക്ക് കൈമാറി. കണ്ണൂര്‍ തളിപ്പറമ്പ് മൂത്തേടത്ത് … Read More

അഞ്ചില്ലത്ത് സൈനബ ഹജ്ജുമ്മ(62)നിര്യാതയായി.

പിലാത്തറ: മണ്ടൂരിലെ ഫോട്ടോ അഞ്ചില്ലത്ത് സൈനബ ഹജജുമ്മ(62നിര്യാതയായി. പരേതനായ എം.പി.സി.അബ്ദുവിന്റെ ഭാര്യയാണ്. മക്കള്‍: എ.ഹാരിസ്(മണ്ടൂര്‍ മഹല്ല് ജുമാഅത്ത് കമ്മറ്റി പ്രസിഡന്റ്), നൗഷാദ്, സമീന, ശബാന, ഹര്‍ഷാദ്. മരുമക്കള്‍: മുഹമ്മദ് അലി, റഹീം, നജ്മ, ഫൗസിയ, റഹീമ.