പടപ്പേങ്ങാട്ടെ മഞ്ഞപ്പിത്തം നിയന്ത്രണ വിധേയം

പടപ്പേങ്ങാട്: മഞ്ഞപ്പിത്തരോഗബാധ റിപ്പോര്‍ട്ട് ചെയ്ത ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്തിലെ പടപ്പേങ്ങാട് പ്രദേശത്ത് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സി.സച്ചിന്റെ നേതൃത്വത്തില്‍ വിദഗ്ധ സംഘം പരിശോധന നടത്തി. രോഗം നിയന്ത്രണ വിധേയമാണെന്ന് സംഘം വിലയിരുത്തി. വൃത്തിഹീനമായ കുടിവെള്ളത്തില്‍ നിന്ന് രോഗപ്പകര്‍ച്ച ഉണ്ടാകാന്‍ സാധ്യത … Read More

ചന്ദ്രകളഭം ചാര്‍ത്തിയ കൊട്ടാരം വില്‍ക്കാനുണ്ട്-@49.

         സുവര്‍ണ്ണ ഫിലിംസിന്റെ ബാനറില്‍ ജമീലയും ഉമയും ചേര്‍ന്ന് നിര്‍മ്മിച്ച സിനിമയാണ് കെ.സുകു സംവിധാനം ചെയ്ത കൊട്ടാരം വില്‍ക്കാനുണ്ട്. വയലാറും ദേവരാജനും ചേര്‍ന്നൊരുക്കിയ കാലാതിവര്‍ത്തിയായ ഗാനങ്ങളാണ് ഈ സിനിമയുടെ ഹൈലൈറ്റ്. പ്രേംനസീര്‍, കെ.പി.ഉമ്മര്‍, അടൂര്‍ഭാസി, ജയഭാരതി. തിക്കുറിശി, ബഹദൂര്‍, ശങ്കരാടി, മുതുകുളം, … Read More

ദുരന്തനിവാരണത്തിന് ഇനി പോലീസും. പ്രകൃതിക്ഷോഭത്തെ നേരിടാന്‍ കണ്ണൂര്‍ റൂറല്‍ പോലീസ്.

കണ്ണൂര്‍: കാലവര്‍ഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി പ്രകൃതിക്ഷോഭം നേരിടുന്നതിനായി കണ്ണൂര്‍ റൂറല്‍ പോലീസ് സജ്ജമായി. ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലേക്കുമുള്ള ദുരന്ത നിവാരണ ഉപകരണങ്ങള്‍ വിതരണം ചെയ്തു. അതിന്റെ ജില്ലാ തല പരിശോധന പോലീസ് മേധാവി എം.ഹേമലത ഐ.പി.എസ് റൂറല്‍ ജില്ലാ ആസ്ഥാനത്ത് … Read More

ചിതപ്പിലെ പൊയില്‍ അംഗന്‍വാടിയിലെ യാത്രയയപ്പ് സമ്മേളനം രക്ഷിതാക്കള്‍ക്ക് വേറിട്ട അനുഭവമായി

പരിയാരം: ചിതപ്പിലെ പൊയില്‍ അംഗനവാടിയുടെ നേതൃത്വത്തില്‍ പുതിയതായി സ്‌കൂളുകളിലേക്ക് പ്രവേശനം നേടുന്ന കുട്ടികള്‍ക്കുള്ള യാത്രയപ്പും മികച്ച കഴിവ് തെളിയിച്ചകുട്ടികള്‍ക്കുള്ള അനുമോദനസമ്മേളനവും സംഘടിപ്പിച്ചു. അംഗനവാടിയില്‍ പ്രവേശനം നേടിയതിനു ശേഷം കുട്ടികളില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ രക്ഷിതാക്കള്‍ വേദിയില്‍ പങ്കുവെച്ചതും മികച്ച പ്രവര്‍ത്തനം നടത്തുന്ന അംഗന്‍വാടി … Read More

ഇനിയൊരു പ്രശ്‌നമേയല്ല– പ്രതിരോധ ജൈവ മരുന്നുമായി കെ.കെ.ജലീല്‍.

തളിപ്പറമ്പ്: ഓട്ടുറുമശല്യത്തെ പ്രതിരോധിക്കാന്‍ ജൈവകീടനാശിനിയുമായി കര്‍ഷക ശാസ്ത്രജ്ഞന്‍ കെ.കെ.ജലീല്‍. ഓട്ടുറുമകള്‍ക്ക് നേരെ പ്രയോഗിച്ചാല്‍  മൂന്ന് മുതല്‍ 10 സെക്കന്റുകള്‍ക്കുള്ളില്‍ ഇവയെ പൂര്‍ണമായി നശിപ്പിക്കുന്ന ഈ ജൈവകീടനാശിനി മനുഷ്യര്‍ക്കോ മറ്റ് ജീവജാലങ്ങള്‍ക്കോ ഒരു വിധത്തിലും ദോഷകരമാവില്ലെന്ന് കെ.കെ.ജലീല്‍ പറഞ്ഞു. ഓട്ടുറുമശല്യം കാരണം മലയോര … Read More

ഒടുവള്ളിത്തട്ട് സി.എച്ച്.സിയുടെ ശോചനീയാവസ്ഥക്കെതിരെ ബി.ജെ.പി.

തളിപ്പറമ്പ്: ഒടുവള്ളിത്തട്ട് ആശുപത്രി ഐസിയുവില്‍, ബി ജെ പി പ്രക്ഷോഭത്തിലേക്ക്. പ്രതിദിനം മുന്നൂറിലധികം രോഗികള്‍ പരിശോധനക്കും, കിടത്തി ചികില്‍സയ്ക്കുമായെത്തുന്ന ഒടുവള്ളിത്തട്ടിലെ സി.എച്ച്.സിയുടെ ശോചനീയാവസ്ഥക്കെതിരെ ബി.ജെ.പി പ്രക്ഷോഭത്തിന്. ഡോക്ടര്‍മാരില്ലാതെ അനാഥമായിരിക്കുന്ന ആശുപത്രിയില്‍ ഒരു ഭാഗത്ത് ചോര്‍ന്നൊലിക്കുന്ന കെട്ടിടങ്ങള്‍, ലക്ഷങ്ങള്‍ മുടക്കി വര്‍ഷാവര്‍ഷം പുതുക്കി … Read More

ശുചീകരണ തൊഴിലാളിയില്‍ നിന്നും ലൈബ്രറി ചുമതലക്കാരനായി പച്ച ലക്ഷ്മണന്‍ വിരമിക്കുന്നു.

  കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: ശുചീകരണ തൊഴിലാളിയില്‍ നിന്ന് ലൈബ്രറി ചുമതലക്കാരനിലേക്ക് ഉയര്‍ന്ന പച്ച ലക്ഷ്മണന്‍ വിരമിക്കുന്നു. മെയ്-31 ന് 60-ാം വയസില്‍ വിരമിക്കുന്നതിന്റെ മുന്നോടിയായി ലക്ഷ്മണന്‍ ഇന്നലെ മുതല്‍ അവധിയില്‍ പ്രവേശിച്ചു. തളിപ്പറമ്പ് പൂക്കോത്ത്തെരു സ്വദേശിയായ ലക്ഷ്ണന്‍ 2003 ലാണ് തളിപ്പറമ്പ് … Read More

ആംഷി ടെക്‌നോളജിയുമായി ബന്ധമില്ലെന്ന് രാജേഷ് നമ്പ്യാര്‍.

തളിപ്പറമ്പ്: ആംഷി ടെക്നോളജി എന്ന സ്ഥാപനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഐ.ടി വ്യവസായി രാജേഷ് നമ്പ്യാര്‍. കമ്പനിയുടെ കണ്‍സല്‍ട്ടന്‍സി മാത്രമാണ് താനെന്നും അതില്‍ ഉപരിയായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം അറിയിച്ചു. സര്‍വീസിന് പ്രതിഫലം കൈപ്പറ്റുക എന്നത് മാത്രമാണ് തനിക്ക് കമ്പനിയുമായുള്ള ഉത്തരവാദിത്വം. … Read More

ആരോഗ്യ സര്‍വകലാശാല കായികമേള ഇന്ന് സമാപിക്കും.

പരിയാരം: കേരളാ ആരോഗ്യ സര്‍വകലാശാല സംസ്ഥാന അത്ലറ്റിക് മീറ്റിന് ഇന്ന് സമാപനമാവും. ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങില്‍ ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. മുന്‍ എം.എല്‍.എ ടി.വി.രാജേഷ്, ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ്, ഓര്‍ത്തോ വിഭാഗം സര്‍ജന്‍ ഡോ.കെ.പി.മനോജ്കുമാര്‍, കായിക വിഭാഗം മേധാവി … Read More

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 55,000ല്‍ താഴെ തന്നെ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല 54,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില

  കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 54,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6830 രൂപ നല്‍കണം. കഴിഞ്ഞദിവസം 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. ഇന്നലെ ഒറ്റയടിക്ക് 480 രൂപ … Read More