ബസില്‍ യാത്ര ചെയ്യവെ എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

തളിപ്പറമ്പ്: ബസില്‍ യാത്ര ചെയ്യവെ എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കര്‍ണാടക കുടക് കലത്ത്മാടുവിലെ മണിയുടെ മകന്‍ മനോജ് ആണ് മരിച്ചത്. 19 ന് ഉച്ചക്ക് 2 ന് കക്കറയിലെ ഭാര്യവീട്ടിലേക്ക് പോകവെയാണ് ബസില്‍ വെച്ച് വിഷം കഴിച്ചത്. ഉടന്‍ … Read More

ബസില്‍ നിന്ന് മാല പൊട്ടിച്ച് ഓടിയ മാരിയമ്മയെ പിന്നാലെ ഓടിപ്പിടിച്ച് സഹയാത്രിക.

കോഴിക്കോട്: ബസ് യാത്രക്കാരിയുടെ സ്വര്‍ണമാല മോഷ്ടിച്ച ശേഷം ഇറങ്ങിയോടിയ തമിഴ്‌നാട് സ്വദേശിയെ ഓടിച്ചിട്ട് പിടിച്ച് സഹയാത്രിക. മുന്‍കായികതാരം കൂടിയായ തലക്കുളത്തൂര്‍ എടക്കര സ്വദേശിനി താഴയൂരിങ്കല്‍ മിധു ശ്രീജിത്താണ് (34) മോഷ്ടാവിനെ അരക്കിലോമീറ്ററോളം ഓടിച്ചിട്ട് പിടിച്ചത്. കോഴിക്കോട് എരഞ്ഞിപ്പാലം ജങ്ഷനിലാണ് സംഭവമുണ്ടായത്. പിടിയിലായ … Read More

ഐ.ടി ബിസിനസില്‍ 25 ലക്ഷം രൂപ നിക്ഷേപിച്ചയാളുടെ പണം തട്ടിയതിന് രാജേഷ് നമ്പ്യാര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: ഐ.ടി ബിസിനസില്‍ പണം നിക്ഷേപിച്ചാല്‍ ഡിവിഡന്റ് ഉള്‍പ്പെടെ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്തതായ പരാതിയില്‍ ഐ.ടി വ്യവസായി രാജേഷ് നമ്പ്യാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തളിപ്പറമ്പ് കാക്കാഞ്ചാല്‍ ശാന്തിനഗറിലെ കല്യാണി നിവാസില്‍ എ.പി.ശിവദാസന്റെ പരാതിയിലാണ് … Read More

പയ്യാവൂരിലെ തെക്കേടത്ത് ആഗസ്തിയുടെ ഭാര്യ റോസമ്മ(94) നിര്യാതയായി.

പയ്യാവൂര്‍: പയ്യാവൂര്‍ ചാച്ചമ്മ ജംഗ്ഷനിലെ പരേതനായ തെക്കേടത്ത് ആഗസ്തിയുടെ ഭാര്യ റോസമ്മ(94)നിര്യാതയായി. ശവസംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 10 ന് പയ്യാവൂര്‍ കരുണാമയന്‍ പള്ളിയില്‍. പരേത കോട്ടയം തീക്കോയി പള്ളിപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസഫ് (സഹകരണ ബാങ്ക്, പെരുവന്താനം), ഫാ.സെബാസ്റ്റ്യന്‍ തെക്കേടത്ത് സിഎംഐ … Read More

എം.വി.ജയരാജന്‍ ഹജ്ജ് വാക്‌സിനേഷന്‍ ക്യാമ്പ് സന്ദര്‍ശിച്ചു.

തളിപ്പറമ്പ്: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടെറി എം.വി.ജയരാജന്‍ തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ ഹജ്ജ് വാക്‌സിനേഷന്‍ ക്യാമ്പ് സന്ദര്‍ശിച്ചു. ആശുപത്രി മാനേജിംഗ് കമ്മറ്റി അംഗം ഐ.വി.നാരായണന്‍, സി.അബ്ദുള്‍കരീം, കെ.പി.എം.റിയാസുദ്ദീന്‍ എന്നിവര്‍ ജയരാജനോടൊപ്പം ഉണ്ടായിരുന്നു. നൂറുകണക്കിന് ആളുകളാണ് താലൂക്ക് ആശുപത്രിയില്‍ സംഘടിപ്പിച്ച വാക്‌സിനേഷന്‍ … Read More

ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍; വിചാരണ നേരിടണമെന്ന ഉത്തരവ് റദ്ദാക്കി

കെ സുധാകരന്‍ വിചാരണ നേരിടണമെന്ന തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി കൊച്ചി: സിപിഎം നേതാവ് ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് … Read More

ഒറ്റയടിക്ക് 480 രൂപയുടെ ഇടിവ്; സ്വര്‍ണവില 55,000ല്‍ താഴെ റെക്കോര്‍ഡുകള്‍ ഭേദിച്ച് 55,000 കടന്നും മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് 55,000 കടന്നും മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഒറ്റയടിക്ക് 480 രൂപയാണ് കുറഞ്ഞത്. 54,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 6830 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് … Read More

പയ്യന്നൂരില്‍ വന്‍ മോഷണം 80 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു.

പയ്യന്നൂര്‍: പയ്യന്നൂര്‍ പെരുമ്പയില്‍ വന്‍ കവര്‍ച്ച, 80 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. പെരുമ്പ പള്ളിക്ക് പിറകിൽ ബൈപാസിനടുത്ത് ആമ്പിലേരി കോളനി റോഡിൽ റിട്ട: എക്കണോമിക്സ് ആൻ്റ് സ്റ്റാറ്റിസ്റ്റിക്സ് സൂപ്രണ്ട് വലിയ പീടികയിൽ ആമു വീട് കുത്തിത്തുറന്നാണ് സ്വർണ്ണാഭരണങ്ങൾ കൊള്ളയടിച്ചത്. മുന്‍വശത്തെ … Read More

ഹാനി ഫാര്‍മസി ഉടമ ജാബിറിന്റെ ഭാര്യ ജസീല(42) നിര്യാതയായി.

തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണിലെ ഹാനി ഫാര്‍മസി ഉടമ ജാബിറിന്റെ ഭാര്യയും കാക്കാഞ്ചാലിലെ എ.പി.മഹമ്മൂദ്ഹാജിയുടെ മകളുമായ ജസീല(42)നിര്യാതയായി. മക്കള്‍: ജബീന, ജിനാസ്. മരുമകന്‍: ഷഹീന്‍(നെക്‌സോണ്‍, മന്ന). കബറടക്കം ഇന്ന് ഉച്ചക്ക് 12.30 ന് തളിപ്പറമ്പ് വലിയ ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍.  

കെ.സുധാകരന് ഇന്ന് നിര്‍ണായക ദിനം-

കൊച്ചി: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിലെ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ … Read More