സ്വിഫ്റ്റ് ബസും മില്‍ക്ക് വാനും കൂട്ടിയിടിച്ചു.

തളിപ്പറമ്പ്: കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസും മില്‍ക്ക് വാനും കൂട്ടിയിടിച്ചു. ഇന്ന്പുലര്‍ച്ചെ നാലരയോടെ കൂര്‍ഗ് ബോര്‍ഡര്‍ റോഡില്‍ പൂവ്വത്തുവെച്ചാണ് സംഭവം. കൊന്നക്കാടേക്ക് പോവുന്ന സ്വിഫ്റ്റ് ബസും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന മില്‍ക്ക് വാനുമാണ് കൂട്ടിയിടിച്ചത്. വാനിന്റെ മുന്‍ഭാഗം തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. … Read More

തളിപ്പറമ്പിലെ കയ്യേറിയ വഖഫ് സ്വത്തുക്കളുടെ വീണ്ടെടുപ്പ്: നിര്‍ണായക നീക്കവുമായി വഖഫ് ബോര്‍ഡ്.

തളിപ്പറമ്പ്: തളിപ്പറമ്പ് ജുമാഅത്ത്പള്ളിക്ക് കീഴിലെ വഖഫ് സ്വത്തുക്കള്‍ കയ്യേറ്റം ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതി നടത്തിവരുന്ന നിയമപോരാട്ടത്തില്‍ നിര്‍ണായകമായ വഴിത്തിരിവ്. ജുമാഅത്ത് പള്ളിയില്‍ നിന്നും ലേലം ചെയ്‌തെടുത്തതല്ലാത്ത സ്ഥലം കൈവശം വെച്ചനുഭവിച്ചുവരുന്ന നൂറിലേറെ പേര്‍ക്കാണ് വഖഫ് ബോര്‍ഡ് … Read More

മാരക മയക്കുമരുന്നായ മെത്താഫിറ്റമിന്‍ സഹിതം രണ്ടുപേര്‍ അറസ്റ്റില്‍

പാപ്പിനിശ്ശേരി: മാരക മയക്കുമരുന്നായ മെത്താഫിറ്റമിന്‍ സഹിതം രണ്ടുപേര്‍ അറസ്റ്റില്‍. മാടായിയിലെ മെന വളപ്പില്‍ എം.വി.നജീബ്, പാളയം നഗറിലെ പുതിയ വീട്ടില്‍ പി.വി.സിനാസ് എന്നിവരെയാണ് പാപ്പിനിശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.വി.പ്രസന്നകുമാറും സംഘവും മാടായിപ്പാറയില്‍ വെച്ച് പിടികൂടിയത്. നജീബില്‍ നിന്ന് 317 മില്ലി ഗ്രാമും … Read More

നോവല്‍ വന്‍ ജനപ്രീതി നേടിയപ്പോള്‍ സിനിമ മൂക്കുകുത്തിവീണു-അവള്‍ വിശസ്തയായിരുന്നു@46.

1977 കാലഘട്ടത്തില്‍ മലയാള മനോരമ ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ജനപ്രിയ നോവലാണ് അവള്‍ വിശ്വസ്തയായിരുന്നു. കാനം ഇ.ജെ.പൗലോസ് എഴുതിയ ഈ നോവലിന്റെ വമ്പിച്ച ജനപ്രീതിയാണ് ഇത് സിനിമയാക്കാന്‍ സംവിധായകന്‍ ജേസിയെ പ്രേരിപ്പിച്ചത്. ജെ.ജെ.പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജേസി തന്നെയാണ് സിനിമ നിര്‍മ്മിച്ചത്. എം.ജി.സോമന്‍, വിന്‍സെന്റ്, … Read More

പള്ളിക്കകത്തുവെച്ച് ഭക്ഷണം കഴിച്ചത് ചോദ്യം ചെയ്തതിന് മര്‍ദ്ദനം, മൂന്നുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: പള്ളിക്ക് അകത്തുവെച്ച് ഭക്ഷണം കഴിക്കുന്നത് ചോദ്യം ചെയ്ത വയോധികനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപര്‍ക്കെതിരെ കേസ്. കുറ്റിക്കോല്‍ മുബീന മന്‍സിലിലെ വി.വി.അബൂബക്കറിന്റെ(61) പരാതിയിലാണ് കുറ്റിക്കോല്‍ സ്വദേശികളായ റാസിക്ക്, റിസ്‌വാന്‍, റസീല്‍ എന്നിവരുടെ പേരില്‍ കേസെടുത്തത്. കഴിഞ്ഞ മാര്‍ച്ച് 14 നായിരുന്നു സംഭവം. … Read More

കല്ലിങ്കീല്‍ പത്മനാഭനെ തിരിച്ചെടുക്കേണ്ടതില്ലെന്ന് ഡി.സി.സി, ബദല്‍ സാധ്യതകള്‍ തേടി കല്ലിങ്കീല്‍.

തളിപ്പറമ്പ്: പ്രമുഖ കോണ്‍ഗ്രസ് നേതാവും തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന്‍ സി.പി.എമ്മില്‍ ചേരാന്‍ സാധ്യത. കല്ലിങ്കീലിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം തളിപ്പറമ്പ് മണ്ഡലം കമ്മറ്റി ഭാരവാഹികളുമായി ഡി.സി.സി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലെ തീരുമാനപ്രകാരം കല്ലിങ്കീലിനെ തിരിച്ചെടുക്കേണ്ടതില്ല … Read More

മോഷണക്കേസില്‍ പ്രതിയായി 17 വര്‍ഷമായി മുങ്ങി നടക്കുകയായിരുന്ന പ്രതിയെ പിടികൂടി

തളിപ്പറമ്പ്: 2007 ല്‍ മോഷണ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് മുങ്ങിയ പ്രതിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. തോട്ടട സമാജ്വാദി കോളനിയിലെ കെ.ഉമേഷ് (42)നേയാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് അള്ളാംകുളത്ത് ആക്രി തൊഴിലാളിയായി ഒളിവില്‍ കഴിയുകയായിരുന്നു. മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഉമേഷിനെതിരെ … Read More

പൊട്ടാസ്യം കുറവ്-അതിഥിതൊഴിലാളി മരിച്ചു.

തളിപ്പറമ്പ്: കൂനത്ത് കല്‍പ്പണയിലെ ജോലിക്കാരനായ അസം സ്വദേശി മരണപ്പെട്ടു. ലഖിപൂര്‍ ജില്ലയിലെ അമര്‍ റാബ(33)ആണ് മരിച്ചത്. കഴിഞ്ഞ 20 നാണ് അസുഖബാധിതനായ ഇദ്ദേഹത്തെ തളിപ്പറമ്പിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിന തെുടര്‍ന്ന് 22 ന് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍പ്രവേശിപ്പിച്ചുവെങ്കിലും … Read More

പ്രായപൂര്‍ത്തിയെത്താത്ത മകന്‍ സ്‌ക്കൂട്ടറോടിച്ചു, മാതാവിന് 55,000 പിഴ.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ചതിന് ആര്‍.സി ഉടമക്കും രക്ഷിതാവിനും 55,000 രൂപ പിഴ. തളിപ്പറമ്പ് കാക്കാഞ്ചാലിലെ പുതിയകത്ത് വീട്ടില്‍ പി.റഹ്‌മത്തിന്റെ പേരിലാണ് പോലീസ് കേസെടുത്തത്. റഹ്‌മത്തിന്റെ 14 കാരനായ മകന്‍ ഇന്നലെ ഉച്ചക്ക് കാക്കാഞ്ചാലില്‍ 12.15 ന് കാല്‍നടയാത്രക്കാര്‍ക്ക് അപകടകരമായ … Read More

ശ്രീരാമനവമി രഥയാത്രക്ക് കണ്ണൂര്‍ ജില്ലയില്‍ സ്വീകരണം നല്‍കി.

: ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ഈ വര്‍ഷത്തെ 34-ാമത് ശ്രീരാമനവമി രഥയാത്രക്ക് കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉജ്വലസ്വീകരണം നല്‍കി. മാര്‍ച്ച് 22 ന് കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രസന്നിധിയില്‍ നിന്നും ആരംഭിച്ച രഥയാത്രക്ക് കണ്ണൂര്‍ ജില്ലയിലെ ആദ്യ സ്വീകരണം ചീമേനി അവധൂതാശ്രമത്തില്‍ … Read More