പ്രതിസന്ധികളിലും ആശ്രയം ദൈവ വചനം.

പിലാത്തറ – പ്രതിസന്ധികളിലും പ്രയാസങ്ങളിലും ബുദ്ധിമുട്ടുന്ന ജനത്തിന് ആശയും പ്രതീക്ഷയുമായി മാറുന്നത് ദൈവവചനമാണെന്നും ബൈബിൾ കൺവെൻഷനുകൾ അതിന് പ്രചോദനമാകുമെന്നും പട്ടുവം തിരുക്കുടുംബ ഇടവക വികാരി ഫാ.ജേക്കബ് ജോസ് പ്രസ്താവിച്ചു. പിലാത്തറയിൽ നടക്കുന്ന രൂപത കൃപാഗ്നി ബൈബിൾ കൺവെൻഷൻ രണ്ടാം ദിനത്തിൽ നടന്ന … Read More

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. ചെമ്പേരി നിര്‍മ്മല എച്ച്.എസ്.എസ്സില്‍

ചെമ്പേരി: ചെമ്പേരി നിര്‍മ്മല ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ ക്രൂരമര്‍ദ്ദനം. നാഭിക്ക് ചവിട്ടേറ്റ് ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. ചവിട്ടേറ്റ കുട്ടിയെ പിതാവ് ചെമ്പേരി വിമലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഗുരുതരമായതിനാലാണ് പ്രാഥമിക ചികില്‍സക്ക് … Read More

തളിപ്പറമ്പ് താലൂക്ക് ഗവ.ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍.

ഇന്ന്(25-01-2024) വ്യാഴം-തളിപ്പറമ്പ് താലൂക്ക് ഗവ.ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍. മെഡിസിന്‍, ഗൈനക്കോളജി, അസ്ഥിരോഗം. ജനറല്‍ ഒ.പി, കണ്ണ് വിഭാഗം, ദന്തല്‍. 24 മണിക്കൂര്‍ കാഷ്വാലിറ്റി. ജീവിതശൈലിരോഗ ക്ലിനിക്ക്. ഓഡിയോളജി & സ്പീച്ച്‌തെറാപ്പി.

യു.ടി. ഇ.എഫിൻ്റെ നേതൃത്വത്തിൽ പണിമുടക്കിയ സർക്കാർ ജീവനക്കാരും അധ്യാപകരും തളിപ്പറമ്പിൽ പ്രകടനവും പൊതുയോഗവും നടത്തി.

തളിപ്പറമ്പ്: യു.ടി. ഇ.എഫിൻ്റെ നേതൃത്വത്തിൽ പണിമുടക്കിയ സർക്കാർ ജീവനക്കാരും അധ്യാപകരും തളിപ്പറമ്പിൽ പ്രകടനവും പൊതുയോഗവും നടത്തി. എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് കെ.വി.മഹേഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയർമാൻ പി. സി. സാബു അധ്യക്ഷത വഹിച്ചു. കെ.വി.ടി. മുസ്തഫ, പി.വി. സജീവൻ … Read More

പണിമുടക്കിന് ഐക്യദാര്‍ഡ്യം-മെഡിക്കല്‍ കോളേജില്‍ പ്രകടനം നടത്തി

പരിയാരം: യു.ഡി.എഫ് അനുകൂല സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരുടെയും പണിമുടക്ക് സമരത്തിന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് എന്‍.ജി.ഒ അസോസിയേഷന്‍ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ബ്രാഞ്ച് പ്രകടനം നടത്തി. ഗവ. മെഡിക്കല്‍ കോളേജിനെ സംബന്ധിച്ച് 2016 ന് ശേഷമുള്ള ആനുകൂല്യങ്ങള്‍ നല്‍കുകയോ … Read More

പരീക്ഷണങ്ങളിലും ബുദ്ധിമുട്ടിലും കഴിയുന്നവരെ കൈപിടിച്ചുയര്‍ത്തണം: ബിഷപ്. ഡോ.വടക്കുംതല

പിലാത്തറ: പരീക്ഷണങ്ങളിലും ബുദ്ധിമുട്ടിലും കഴിയുന്നവരെ കൈപിടിച്ചുയര്‍ത്താനുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്ന് കണ്ണൂര്‍ രൂപത ബിഷപ് ഡോ.അലക്സ് വടക്കുംതല. കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തിലുള്ള പത്താമത് കൃപാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ പിലാത്തറ മേരി മാതാ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഗ്രണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡണ്ട് അഡ്വ.അലോക് കുമാര്‍ 26 ന് ചെറുതാഴത്ത്.

പിലാത്തറ: ശ്രീരാഘവപുരം സഭായോഗത്തിന്റെ ആസ്ഥാനമായി കണ്ണിശ്ശേരി കാവില്‍ മൂന്ന് കോടി രൂപ ചിലവഴിച്ച് നിര്‍മിക്കുന്ന വേദമന്ദിരത്തിന്റെ ശിലാസ്ഥാപനം ജനുവരി 26 ന് രാവിലെ 10 മണിക്ക് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡണ്ട് അഡ്വ.അലോക് കുമാര്‍ നിര്‍വ്വഹിക്കും. മൂന്ന് നിലകളിലായി പരമ്പരാഗത … Read More

ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറ്-പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: ബി.ജെ.പി നേതാവിന്റെ വീടിന് നേരെ അക്രമം നടത്തിയ സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ചപ്പാരപ്പടവ് -പെരുമ്പടവ് റോഡിലെ തിരുങ്കുളത്തുള്ള സി.ഷൈജുവിന്റെ വീടിന്റെ ജനല്‍ചില്ലുകളാണ് ഇന്നലെ രാത്രി സാമൂഹ്യ വിരുദ്ധര്‍ എറിഞ്ഞ് തകര്‍ത്തത്. സംഭവസ്ഥലം ബിജെപി മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങുനി, … Read More

പ്രണയപ്പക-വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് മൂന്നു പേരെ കുത്തി പരുക്കേല്‍പ്പിച്ചു

പരിയാരം: പ്രണയപ്പകമൂത്ത് കാമുകിയെ വിവാഹം കഴിച്ചയച്ച വീട്ടിലേക്ക് അതിക്രമിച്ചുകയറി ഭര്‍ത്താവിനെയും ഭാര്യയേയും ബന്ധുവിനെയും കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവിനെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം ബങ്കളത്തെ റബനീഷാണ്(22)അറസ്റ്റിലായത്. പിലാത്തറ അറത്തിപ്പറമ്പിലെ സി.കെ.മധു(47) സി.കെ.സജിത്ത്(34) ഭാര്യ അഞ്ജന(19) എന്നിവരെയാണ് അഞ്ജനയുടെ മുന്‍കാമുകനെന്ന് പറയപ്പെടുന്ന റബനീഷ് … Read More

ബസിടിച്ച് മരണപ്പെട്ട സിസ്റ്റര്‍ സൗമ്യയുടെ സംസ്‌ക്കാരം നാളെ പൂവ്വത്ത് നടക്കും.

തളിപ്പറമ്പ്: പള്ളിയിലേക്ക് പ്രാര്‍ത്ഥനക്ക് പോകവെ ബസിടിച്ച് മരിച്ച സിസ്റ്റര്‍ സൗമ്യയുടെ മൃതദേഹം നാളെ വൈകുന്നേരം 3 മണിക്ക് പൂവ്വം ലിറ്റില്‍ ഫ്‌ളവര്‍ പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കും. വൈകുന്നേരം മൂന്നിന് നടക്കുന്ന സംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതല മുഖ്യകാര്‍മികത്വം … Read More