ഭാര്യക്ക് അമേരിക്കയില്‍ ജോലിയും വിസയും വാഗ്ദാനം ചെയ്ത് ഭര്‍ത്താവിന്റെ 1,78,000 രൂപ തട്ടിയെടുത്തു.

തളിപ്പറമ്പ്: ഭാര്യക്ക് അമേരിക്കയില്‍ ജോലിയും വിസയും വാഗ്ദാനം ചെയ്ത് ഭര്‍ത്താവിന്റെ 1,78,000 രൂപ തട്ടിയെടുത്തതിന് പോലീസ്‌കേസെടുത്തു. അമ്മംകുളത്തെ കീച്ചേരില്‍ വീട്ടില്‍ റോബര്‍ട്ട് വര്‍ഗീസിനാണ് പണം നഷ്ടപ്പെട്ടത്. ചെന്നൈയിലെ എജ്യു ഫ്യൂച്ചറിസ്റ്റിക് ലേണിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമ ജോസഫ് ഡാനിയേല്‍, … Read More

ഇന്ന്(09-01-2024)ചൊവ്വാഴ്ച്ച തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍ ഇവയാണ്: മെഡിസിന്‍, കുട്ടികളുടെ വിഭാഗം, ഗൈനക്കോളജി. ഇ.എന്‍.ടി, ദന്തല്‍, ജനറല്‍ ഒ.പി. 24 മണിക്കൂര്‍ കാഷ്വാലിറ്റി. ജീവിതശൈലിരോഗ ക്ലിനിക്ക്. ഓഡിയോളജി & സ്പീച്ച്‌തെറാപ്പി, ഡയറ്റീഷ്യന്‍.  

വിളയാങ്കോട് ചിറ്റന്നൂര്‍ മേലേടത്തില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി (69 )നിര്യാതനായി

പിലാത്തറ:വിളയാങ്കോട് ചിറ്റന്നൂര്‍ മേലേടത്തില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി (69 )നിര്യാതനായി. കടന്നപ്പള്ളി ഗവ.ഹൈസ്‌കൂള്‍ റിട്ട.പ്രഥമാധ്യാപകനാണ്. ചിറ്റന്നൂര്‍ ശ്രീകൃഷ്ണന്‍ മതിലകം ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്, യോഗക്ഷേമസഭ ജില്ലാ കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ:സരസ്വതി അന്തര്‍ജ്ജനം (റിട്ട. അധ്യാപിക, കടന്നപ്പള്ളി യു.പി.സ്‌കൂള്‍). മക്കള്‍: വിദ്യ … Read More

പൂമെത്തപ്പുറത്തുഞാന്‍ നിന്നെ കിടത്തും-ബലൂണ്‍@42.

1981 ലെ മികച്ച തിരക്കഥക്കുള്ള നാന വാരികയുടെ അവാര്‍ഡ് നേടിയ തിരക്കഥയാണ് ബലൂണ്‍. ടി.വി.കൊച്ചുബാവയുടെ ഈ തിരക്കഥ നാനയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ നേടിയ വന്‍ ജനപ്രീതി മനസിലാക്കിയാണ് നാനയുടെ ഉടമസ്ഥനായ വി.കൃഷ്ണസ്വാമി റെഡ്യാര്‍ ബലൂണ്‍ സിനിമയാക്കാന്‍ തീരുമാനിച്ചത്. രവിഗുപ്തനാണ് സംവിധായകന്‍. മമ്മൂട്ടി, മുകേഷ്, … Read More

സുരേഷ് ഗോപിക്ക് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു.

കൊച്ചി: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കരുവന്നൂര്‍ … Read More

ജില്ലാ മുസ്ലിംലീഗ് കമ്മിറ്റിയുടെ ദേശ്‌രക്ഷായാത്രക്ക് കുറുമാത്തൂരില്‍ ഉജ്ജ്വല സ്വീകരണം ഒരുക്കും.

കുറുമാത്തൂര്‍:മുസ്ലിം ലീഗ് ദേശ്‌രക്ഷാ യാത്ര വിജയിപ്പിക്കാന്‍ കുറുമാത്തൂര്‍ പഞ്ചായത്ത് ലീഗ് ഓഫീസില്‍ ചേര്‍ന്ന പഞ്ചായത്ത് മുസ്ലിം ലീഗ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഷൗക്കത്തലി പൂമംഗലത്തിന്റെ അദ്ധ്യക്ഷതയില്‍ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുല്‍ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം … Read More

ആത്യന്തികമായി നമ്മളെല്ലാം ഹിന്ദുക്കളാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍.

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ആഘോഷമാക്കാനുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ച് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. ആത്യന്തികമായി നമ്മളെല്ലാം ഹിന്ദുക്കളാണല്ലോയെന്നായിരുന്നു, ഇതു സംബന്ധിച്ച് പ്രതികരണം ആരാഞ്ഞ വാര്‍ത്താലേഖകരോട് ശിവകുമാറിന്റെ പ്രതികരണം. അയോധ്യയിലെ പ്രതിഷ്ഠാചടങ്ങില്‍ ആരെല്ലാം പങ്കെടുക്കണം എന്ന കാര്യത്തില്‍ കേന്ദ്രത്തിലെ … Read More

ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം: 21,22,23 തീയതികളില്‍. കല്ലിങ്കീല്‍ സംഘാടകസമിതി ചെയര്‍മാന്‍.

തളിപ്പറമ്പ്: ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിതോത്സവം-2024 സംഘാടക സമിതി രൂപീകരണ യോഗം കരിമ്പം കില കാമ്പസില്‍ നടന്നു. എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജനുവരി 21, 22, 23 തീയതികളിലായി തളിപ്പറമ്പിലെ ആലിങ്കീല്‍, ക്ലാസ്സിക് തിയ്യേറ്ററുകളിലായാണ് ചലച്ചിത്രോത്സവം നടത്തുന്നത്. ഐ … Read More

എന്ത് ഫുട്പാത്ത്, കാണുന്നതെല്ലാം ബോര്‍ഡ്പാത്തുകള്‍ മാത്രം-

തളിപ്പറമ്പ്: ബോര്‍ഡുകള്‍ സ്ഥാപിക്കുമ്പോള്‍ ബന്ധപ്പെട്ടവര്‍ യാതൊരു പൊതു മര്യാദകളും പാലിക്കുന്നില്ലെന്ന പരാതി വ്യാപകം. നടപ്പാതകളിലും തിരക്കേറിയ മറ്റു സ്ഥലങ്ങളിലും പരിപാടികളുടെ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന സംഘടനകള്‍ തോന്നുന്നതുപോലെ ബോര്‍ഡുകള്‍ വെക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. പൂക്കോത്ത്‌നടയില്‍ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് പോകുന്ന ഭാഗത്തെ ഫുട്പാത്തിലേക്ക് കാല്‍നടയാത്രക്കാര്‍ … Read More

അയ്യപ്പന്‍മാര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.

കോട്ടയം: അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തില്‍ ഡ്രൈവറായ മധുര സ്വദേശി രാമകൃഷ്ണന്‍ മരിച്ചു. നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 12:30ന് കോസടി വളവിലായിരുന്നു അപകടം. മധുരയില്‍ നിന്നും വന്ന 25 അയ്യപ്പഭക്തരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ശബരിമലയിലേക്ക് … Read More