കഞ്ചാവ്-സല്‍മാനും ഷബീര്‍അലിയും പിടിയില്‍.

പാപ്പിനിശ്ശേരി: കഞ്ചാവ് പൊതികള്‍ കൈവശംവെച്ചതിന് രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയില്‍. പാപ്പിനിശേരി എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.കെ.സന്തോഷും സംഘവും പുതിയങ്ങാടി ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ ബീച്ച് റോഡില്‍ വെച്ച് കെ.പി.സല്‍മാന്‍(26), പി.ടി.ഷബീര്‍അലി(28) എന്നിവരാണ് പിടിയിലായത്. ഇവരുടെ പേരില്‍ എന്‍.ഡി.പി.എസ് … Read More

ലഹരിമരുന്നുമായി യുവാവ് എക്‌സൈസ് പിടിയില്‍.

  പാപ്പിനിശ്ശേരി: മാരക മയക്കുമരുന്നായ മെത്താഫിറ്റാമിന്‍ സഹിതം യുവാവ് എക്‌സൈസ് പിടിയിലായി. പാപ്പിനിശേരി റെയ്ഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എബി തോമസും സംഘവും പുതിയങ്ങാടി ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് പുതിയങ്ങാടി ബീച്ച്‌റോഡിലെ ജുനൈദ്(26) കുടുങ്ങിയത്. മാട്ടുല്‍, പഴയങ്ങാടി ഭാഗങ്ങളില്‍ യുവാക്കള്‍ക്ക് മയക്കുമരുന്ന് … Read More

ഭാര്യാമാതാവിനെ മര്‍ദ്ദിച്ചതിന് മരുമകന്റെ പേരില്‍ കേസ്.

തളിപ്പറമ്പ്: ഫോണില്‍ കളിക്കല്ലേ എന്ന് ചെറുമകനോട് പറഞ്ഞത് തന്നോടാണെന്ന് തെറ്റിദ്ധരിച്ച് ഭാര്യാമാതാവിനെ മുറ്റത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തതിന് മകളുടെ ഭര്‍ത്താവ് സുനില്‍കുമാറിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കുപ്പം മരത്തക്കാട്ടെ പുതിയപുരയില്‍ ലീലക്കാണ്(67)മരുമകന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. സപ്തംബര്‍ 14 ന് രാവിലെ … Read More

ലിസി പോള്‍(48)നിര്യാതയായി.

കരിമ്പം: കരിമ്പം ഒറ്റപ്പാലനഗറിലെ ലിസി പോള്‍ (48) നിര്യാതയായി. മാതാവ്: ഏലിക്കുട്ടി. മക്കള്‍: ലനീഷ്, ലിയ മരിയ. സഹോദരന്‍: മാത്യു പോള്‍. സംസ്‌കാരം: ഇന്ന് വൈകുന്നേരം പുഷ്പഗിരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.  

ലഹരിക്കെതിരെ ഒരു ചുമര്‍ ചിത്രം-ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

തളിപ്പറമ്പ്: തളിപ്പറമ്പ് എക്‌സൈസ് റെയ്ഞ്ച് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ റെയ്ഞ്ച് പരിധിയിലെ വിവിധ സ്‌കൂളുകളിലെ വിമുക്തി ക്ലബ്ബ് അംഗങ്ങളായ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ലഹരിക്കെതിരെ ഒരു ചുമര്‍ എന്ന ചുമര്‍ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. റിട്ട. മുഖ്യാധ്യാപിക പത്മാവതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ … Read More

പി.വി ബാലകൃഷ്ണന്‍ രണ്ടാം ചരമവാര്‍ഷികം

പിലാത്തറ: സി.പി.എം ചെറുതാഴം വെസ്റ്റ്, മടിക്കൈ സൗത്ത് എന്നീ ലോക്കലുകളില്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമായും കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റായും നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന പി.വി ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷികം ഏഴിലോട് എ.കെ.ജി സെന്ററില്‍ നടന്നു. പി.പി. … Read More

ഉദ്ഘാടക പൊരുതി നേടിയത് സ്വര്‍ണ മെഡല്‍.

തളിപ്പറമ്പ്: രണ്ടാമത് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് കായികമേളയില്‍ ഉദ്ഘാടക തന്നെ ആദ്യ സ്വര്‍ണം നേടി. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കുന്ന കായികമേളയില്‍ ഓഫീസേഴ്‌സ് വനിതകളുടെ നൂറ് മീറ്റര്‍ ഹീറ്റ്‌സിലാണ് കണ്ണൂര്‍ റൂറല്‍ … Read More

കേരള ജനതയെ ഇതിലും മെച്ചപ്പെട്ട ജീവിതത്തിലേക്ക് നയിക്കലാണ് ഇടതുമുന്നണിയുടെ ലക്ഷ്യം-എം.വി.ജി.

തളിപ്പറമ്പ്: കേരള ജനതയെ ഇനിയും മികച്ച ഗുണനിലവാരമുള്ള ജീവിതത്തിലേക്ക് നയിക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്‍. തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മറ്റി എല്‍.ഡി.എഫ് കുടുംബസംഗമം കീഴാറ്റൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മാധ്യമങ്ങള്‍ മുതലാളിമാരുടെ താല്‍പര്യം … Read More

പിണറായിയുടെ പകല്‍കൊള്ളക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കണം-അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

തളിപ്പറമ്പ്: പിണറായി സര്‍ക്കാര്‍ നടത്തുന്ന പകല്‍ കൊള്ളക്കെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്. തളിപ്പറമ്പ് നിയോജക മണ്ഡലം കോണ്‍ഗ്രസ് നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സര്‍ക്കാര്‍ പാവപ്പെട്ടവരെ കൊള്ളയടിച്ച് ജനജീവിതം ദുസഹമാക്കി ഇരിക്കുകയാണെന്ന് … Read More

കുറുമാത്തൂര്‍ ഹംസത്ത് ജുമാമസ്ജിദ് ഉദ്ഘാടനവും ദ്വിദിന പ്രഭാഷണവും. 14, 15, 16 തീയതികളില്‍.

കുറുമാത്തൂര്‍: കുറുമാത്തൂര്‍ ടൗണിലെ ഹംസത്ത് ജുമാ മസ്ജിദ് ഉല്‍ഘാടനവും ദ്വിദിന പ്രഭാഷണവും ഒക്ടോബര്‍ 14,15,16 തീയതികളില്‍ നടക്കും. 14 ന് അസര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കികൊണ്ട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബുദ്ദിന്‍ തങ്ങള്‍ പാണക്കാട് ഉല്‍ഘാടനകര്‍മ്മം നിര്‍വഹിക്കും. 15 ന് വില്ലേജ് … Read More