ഓരോ തുള്ളിച്ചോരയില്‍ നിന്നും ഒരായിരംപേര്‍ ഉയരുന്നു-മൂലധനം 55 വര്‍ഷം.

അറുപതുകളിലും എഴുപതുകളിലും മലയാളസിനിമാ രംഗത്ത് സജീവമായിരുന്ന നിര്‍മ്മാണ കമ്പനിയായിരുന്നു അസീം കമ്പനി. മദ്രാസ് സിനി ക്രാഫ്റ്റ് ഉടമസ്ഥനായിരുന്ന മുഹമ്മദ് അസീം 13 മലയാള സിനിമകളാണ് നിര്‍മ്മിച്ചത്. 1966 ല്‍ എം.കൃഷ്ണന്‍നായരുടെ സംവിധാനത്തില്‍ കുസൃതിക്കുട്ടന്‍ 67 ല്‍ കുടുംബം, 68 ല്‍ അഗ്നിപരീക്ഷ … Read More

തൃശൂര്‍ ചേര്‍പ്പ് സ്വദേശി ആന്തൂര്‍ ധര്‍മ്മശാലയില്‍ ലോറി കയറി മരിച്ചു.

പരിയാരം: തൃശൂര്‍ ചേര്‍പ്പ് സ്വദേശി ആന്തൂര്‍ ധര്‍മ്മശാലയില്‍ ലോറി കയറി മരിച്ചു. ലോറിക്കടിയില്‍ കിടന്നുറങ്ങുകയായിരുന്ന തൃശൂര്‍ ചേര്‍പ്പ് സ്വദേശി രാജന്റെ മകന്‍ വെളുത്തേടത്ത് വീട്ടില്‍ സജീഷ്(36) ആണ് മരിച്ചത്. ധര്‍മ്മശാല ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം രാത്രി ഒന്‍പതരയോടെയാണ് സംഭവം. റോയല്‍ കിച്ചണ്‍ … Read More

നെല്ലിപ്പറമ്പിലെ സൈബുന്നീസ പുന്നക്കന്‍(51)നിര്യാതയായി.

നെല്ലിപ്പറമ്പ്: നെല്ലിപ്പറമ്പിലെ സൈബുന്നിസ പുന്നക്കന്‍ (51) നിര്യാതയായി. പരേതനായ മൂസാന്‍ ചുഴലിയുടെ ഭാര്യയാണ്. മക്കള്‍: മുര്‍ഷാദ്, മുഹ്‌സിന, നദീര്‍. മരുമക്കള്‍: താജുദ്ദീന്‍( തളിപ്പറമ്പ്) സജുമ (പാപ്പിനിശ്ശേരി). സഹോദരങ്ങള്‍: അഷ്റഫ്, മറിയം, ബുഷ്റ, റഹ്‌മത്, സൗദ.

എസ്.ഐ സി.തമ്പാന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍

തിരുവനന്തപുരം: തളിപ്പറമ്പ് ഡി.വൈ.എസ്.പി ഓഫീസിലെ എസ്.ഐ സി.തമ്പാന്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് ആര്‍ഹനായി. നേരത്തെ ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണറിന് അര്‍ഹനായിട്ടുണ്ട്. തളിപ്പറമ്പിലെ കാനാമഠത്തില്‍ പ്രഭാകരന്‍ വധക്കേസ്. അബ്ദുല്‍ഖാദര്‍ വധക്കേസ്, കെ.വി.മുഹമ്മദ്കുഞ്ഞി വധക്കേസ്, ബക്കളം വധക്കേസ്, ചെറുപുഴയിലെ ഇരട്ടക്കൊലപാതകം … Read More

എ.എസ്.ഐ എം.വി.ശശിധരന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍

തിരുവനന്തപുരം: കണ്ണൂര്‍ റൂറല്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് എ എസ് ഐ. എം.വി.ശശിധരന്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് ആര്‍ഹനായി. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സേവനമനുഷ്ഠിക്കുന്ന ശശിധരന്‍ പടപ്പേങ്ങാട് സ്വദേശിയാണ്.  

മൂത്തേടത്ത് എച്ച്.എസ്.എസ്. സ്വാതന്ത്ര്യദിനാഘോഷവും സ്‌കോളര്‍ഷിപ്പ് വിതരണവും നാളെ 10 ന്.

തളിപ്പറമ്പ്: മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ സ്വാതന്ത്ര്യദിനാഘോഷവും സ്‌കോളര്‍ഷിപ്പ് വിതരണവും നാളെ നടക്കും. ആഘോഷത്തോടനുബന്ധിച്ച് സ്‌ക്കൂളില്‍ നിന്നും ഈ വര്‍ഷം എസ്.എസ്.എല്‍.സി-പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ 190 വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്യും. ജില്ലാ ജഡ്ജി … Read More

പോലീസ് ജീപ്പിന് മുന്നില്‍ പൂഴിയിറക്കി മണല്‍ കടത്തുകാര്‍ എസ്‌ക്കേപ്പായി.

തളിപ്പറമ്പ്: പോലീസ് പിന്തുടര്‍ന്നപ്പോള്‍ റോഡില്‍ പൂഴിയിറക്കി അനധികൃത മണല്‍കടത്ത് സംഘം പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. നമ്പര്‍ പ്ലേറ്റില്ലാത്ത ടിപ്പര്‍ലോറി മണല്‍ കടത്തുന്ന വിവരമറിഞ്ഞ് തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് ലോറിയെ പിന്തുടരുകയായിരുന്നു. ഹൈവേയിലൂടെ … Read More

-കഥയുടെ അവസാനരംഗത്തിലെ അമ്പരപ്പിക്കുന്ന സംഭവവികാസങ്ങളെപ്പറ്റി അരോടും പറയരുതെന്ന് അപേക്ഷ–കറുത്തകൈ-@59.

         മലയാളത്തിലെ ആദ്യത്തെ സസ്‌പെന്‍സ് ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് കറുത്ത കൈ. 1964 ആഗസ്ത്-14 ന് റിലീസായ ഈ സിനിമയുടെ പരസ്യങ്ങളില്‍ പ്രത്യേകം ചേര്‍ത്ത ഒരു വാക്യമുണ്ടായിരുന്നു. -കഥയുടെ അവസാനരംഗത്തിലെ അമ്പരപ്പിക്കുന്ന സംഭവവികാസങ്ങളെപ്പറ്റി അരോടും പറയരുതെന്ന് അപേക്ഷ- പ്രേംനസീര്‍ … Read More

പൂട്ടണം പൂട്ടിയേതീരൂ-പിലാത്തറ ബിവറേജ് ഔട്ട്‌ലെറ്റിനെതിരെ പ്രതിഷേധം കനക്കുന്നു-കണ്ണൂര്‍ രൂപത വനിതാ കമ്മീഷന്‍ പ്രതിഷേധിച്ചു.

പിലാത്തറ: പിലാത്തറ ലേഡീസ് ഹോസ്റ്റലിനും കോണ്‍വെന്റിനും മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ബീവറേജസ് ഔട്ട്‌ലെറ്റ് എത്രയും പെട്ടെന്ന് അടച്ചുപൂട്ടണമെന്ന് കണ്ണൂര്‍ രൂപത വനിതാ കമ്മീഷന്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പിലാത്തറയില്‍ ചേര്‍ന്ന യോഗത്തില്‍ വനിതാകമ്മീഷന്‍ ഡയറക്ടര്‍ ഫാ.ഷൈജു പീറ്റര്‍, ഫാ.ബെന്നി മണപ്പാട്ട്, ഫാ.ക്ലമന്റ് … Read More

ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടയില്‍ രണ്ട്‌വിദ്യാര്‍ത്ഥികള്‍ മുങ്ങിത്താഴ്ന്നു, ഒരാളുടെ നില ഗുരുതരം.

പയ്യന്നൂർ: ക്ഷേത്രക്കുളത്തിൽ അപകടത്തിൽപ്പെട്ട വിദ്യാർഥികളെ നാട്ടുകാരും പയ്യന്നൂർ അഗ്‌നി രക്ഷാ സേനയും ചേർന്ന് രക്ഷപ്പെടുത്തി. പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയ പയ്യന്നൂർ ഫിഷറീസ് സർവകലാശാല കേന്ദ്രത്തിലെ വിദ്യാർഥികളായ കായങ്കുളം സ്വദേശി നന്ദു (27), തിരുവനന്തപുരം സ്വദേശി അശ്വിൻ (23) എന്നിവരാണ് മുങ്ങി … Read More