തളിപ്പറമ്പ് കുതിപ്പ് തുടങ്ങി, കാക്കാത്തോട് മലയോര ബസ്റ്റാന്റ് ഇന്റര്‍ലോക്ക് പ്രവൃത്തികള്‍ പൂര്‍ത്തിയായി.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: വിമര്‍ശനങ്ങള്‍ ഊര്‍ജ്ജമാക്കിമാറ്റി തളിപ്പറമ്പ് നഗരസഭ മുന്നേറ്റത്തിന്റെ പാതയില്‍. കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് കാക്കാത്തോട് മലയോര ബസ്റ്റാന്റിന്റെ പ്രാഥമിക ഘട്ടം പൂര്‍ത്തിയായി. ഇന്റര്‍ലോക്ക് പ്രവൃത്തികള്‍ പൂര്‍ത്തിയായതിന്റെ ഉദ്ഘാടനം ബുധനാഴ്ച്ച രാവിലെ 9.30 ന് ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി നിര്‍വ്വഹിക്കും. ആദ്യഘട്ടത്തില്‍ … Read More

പയ്യന്നൂരിലെ ഫണ്ട് തിരിമറി വിവാദത്തില്‍ മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാന്‍ സിപിഎം നീക്കം.

കണ്ണൂര്‍: പയ്യന്നൂരിലെ ഫണ്ട് തിരിമറി വിവാദത്തില്‍ മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാന്‍ സിപിഎം നീക്കം. പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന തീരുമനത്തിലുള്ള കുഞ്ഞികൃഷ്ണനെ പി.ജയരാജന്‍ നേരില്‍ക്കാണും. നിലപാടില്‍ കുഞ്ഞികൃഷ്ണന്‍ തുടര്‍ന്നാല്‍ അത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന തിരിച്ചറിവുണ്ട് സിപിഎമ്മിന്. പരാതി ഉന്നയിച്ച തനിക്കെതിരെ … Read More

നീന്തല്‍ പരിശീലനം സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

തളിപ്പറമ്പ്: റിക്രിയേഷന്‍ ക്ലബ്ബില്‍ വേനലവധി കാലത്ത് നീന്തല്‍ പരിശീലനം നടത്തിയ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പി.എല്‍.ജോണ്‍ പേട്ടയില്‍ അധ്യക്ഷത വഹിച്ചു. പി.അബു, നീന്തല്‍ പരിശീലകന്‍ പി. ലക്ഷ്മണന്‍ എന്നിവര്‍ … Read More

അഗ്‌നിപഥ് പദ്ധതിയുടെ പേരില്‍ സേനയുടെ വിശ്വാസ്യത തകര്‍ക്കരുത് -കെ.എന്‍.എം

തളിപ്പറമ്പ്.അസ്ഥിരവും താല്‍ക്കാലികവുമായ നിയമങ്ങളിലൂടെ ഇന്ത്യന്‍ സേനയുടെ വിശ്വാസ്യതയെ തകര്‍ക്കരുതെന്ന് കെ എന്‍. എം തളിപ്പറമ്പ് മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളുടെ മികച്ചപ്രവര്‍ത്തനങ്ങളിലൂടെ ആര്‍ജിച്ചെടുത്ത വിശ്വാസ്യതയും സുതാര്യതയും തകര്‍ത്തു കൊണ്ടുള്ള താല്‍ക്കാലിക നിയമനങ്ങള്‍ ആയുധ പരിശീലനം ലഭിച്ച തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം കൂട്ടാന്‍ … Read More

മൈത്രി ഇനി മയ്യിലിന് സ്വന്തം-മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു-

മയ്യില്‍: മൈത്രി ടയേഴ്‌സിന്റെ ആധുനിക വീല്‍ അലൈന്‍മെന്റ് വിഭാഗം പ്രവര്‍ത്തനം തുടങ്ങി. അത്യാധുനിക സംവിധാനങ്ങളോടെ ആരംഭിച്ച സ്ഥാപനം മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ടയര്‍വര്‍ക്‌സ് രംഗത്ത് വ്യത്യസ്തമായ ഇടപെടലുകളോടെ ശ്രദ്ധേയനായ മൈത്രി ജയന്റെ നേതൃത്വത്തിലാണ് ചെക്യാട്ട്കാവില്‍ മൈത്രി ടയേഴ്‌സ് ആന്റ് … Read More

അടിയന്തിരാവസ്ഥയുടെ 47-

കണ്ണൂര്‍: അടിയന്തിരാവസ്ഥയുടെ 47-ാം വാര്‍ഷികദിനത്തില്‍ കണ്ണൂര്‍ മനുഷ്യാവകാശസമിതി അടിയന്തിരാവസ്ഥയുടെ വര്‍ത്തമാനം സംഘടിപ്പിക്കുന്നു. ജനാധിപത്യ മൂല്യങ്ങളും പൗരാവകാശങ്ങളും ചവിട്ടിയരക്കപ്പെട്ട ഭീകര ദിനങ്ങളെ വര്‍ത്തമാനകാല രാഷ്ട്രീയപശ്ചാത്തലത്തില്‍ പരിശോധിക്കപ്പെടുന്ന പരിപാടി ജൂണ്‍ 25 ന് ശനിയാഴ്ച്ച വൈകുന്നേരം 3 ന് കണ്ണൂര്‍ ഗുരുഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. … Read More

വൈജ്ഞാനിക തേജസോടെ ആദ്യാക്ഷരം നുകര്‍ന്ന് തേജസ്-

പയ്യന്നൂര്‍: വായനദിനത്തില്‍ ആദ്യാക്ഷരം വൈജ്ഞാനിക തേജസോടെ ആദ്യാക്ഷരം കുറിച്ച് തേജസ്. ഗ്രന്ഥശാലാ പ്രസ്ഥാനം രൂപപ്പെടുത്തിയ പി.എന്‍.പണിക്കരുടെ ഓര്‍മ്മ ദിനത്തിലാണ് ‘അമ്മ’ എന്നെഴുതി തേജസ് ആദ്യാക്ഷരം കുറിച്ചത്. പയ്യന്നൂര്‍ യൂത്ത് സെന്റര്‍  ഗ്രന്ഥാലയം സെക്രട്ടറിയും കാസര്‍ഗോഡ് ജില്ലാ ടി ബി സെന്ററിലെ സ്റ്റാറ്റിസ്റ്റിക്‌സ് … Read More

ലിഷ വിനീഷിന് ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ അനുമോദനം.

തളിപ്പറമ്പ്: ബസ് യാത്രക്കിടെ കുഴഞ്ഞ് വീണയാളെ ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കാന്‍ നേതൃത്വം നല്‍കിയ കെ.എസ്.ആര്‍.ടി.സി. വനിതാ  കണ്ടക്ടര്‍ ലിഷ വിനീഷിന് ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദനം നല്‍കി. തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാന്‍ … Read More

മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക ജൂണ്‍ 20ന്

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയില്‍ പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള കരട് വോട്ടര്‍പട്ടിക ജൂണ്‍ 20ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. അര്‍ഹരായ വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കുന്നതിന് ജൂലൈ നാല് വരെ അപേക്ഷ നല്‍കാം. അന്തിമ പട്ടിക ജൂലൈ 18 ന് … Read More

ചന്ദനം മുറിച്ച സ്ഥലം അങ്ങനെയാരും കാണണ്ട-

–ധര്‍മ്മശാല: ചന്ദനമരം കവര്‍ച്ച നടത്തിയ സ്ഥലത്ത് കെ.എ.പി അധികൃതര്‍ പ്ലാസ്റ്റിക്ക് ഷീറ്റ്‌കൊണ്ട് മറച്ചു. ഇന്ന് രാവിലെ മരം മോഷണം പോയത് അറിഞ്ഞ ഉടനെതന്നെ ആളുകള്‍ക്ക് മനസിലാവാതിരിക്കാനാണ് ഇവിടെ ഷീറ്റ് വിരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. നേരത്തെയും ചന്ദനമരങ്ങള്‍ മോഷണം പോയിരുന്നുവെങ്കിലും പരാതികളില്ലാതെ സംഭവം … Read More