എം.സി.ജോസഫൈനിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കും.

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിനിടെ കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെ നിര്യാതയായ കേന്ദ്ര കമ്മിറ്റി അംഗം എം.സി. ജോസഫൈനിന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിന് വിട്ടുനല്‍കും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിന് കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. അവരുടെ നേരത്തെയുള്ള ആഗ്രഹപ്രകാരമാണ് … Read More

ഉന്നതന്‍ ഇടപെട്ടു, കടന്നപ്പള്ളി പി.ടി.ജോസിന്റെ കെ.എം.മാണി അനുസ്മരണത്തില്‍ നിന്ന് വിട്ടുനിന്നു.

കണ്ണൂര്‍: ഉന്നത കേന്ദ്രങ്ങള്‍ ഇടപെട്ടു, കെ.എം.മാണി അനുസ്മരണ പരിപാടി ഉദ്ഘാടന പരിപാടിയില്‍ നിന്ന് കടന്നപ്പള്ളി പിന്‍മാറി. ഇന്നലെ രാവിലെ മേലെചൊവ്വ പാവനാത്മാ പ്രൊവിന്‍ഷ്യാല്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ പരിപാടിയുടെ മുഖ്യപ്രഭാഷകനായിരുന്നു കണ്ണൂര്‍ എം.എല്‍.എ കൂടിയായ കടന്നപ്പള്ളി. ജോസ് കെ.മാണിയുമായി ഇടഞ്ഞുനില്‍ക്കുന്ന പി.ടി.ജോസ് … Read More

ആത്മവീര്യവും ആവേശവും പകര്‍ന്ന് യൂത്ത്‌ലീഗ് പ്രയാണം യുവസഭക്ക് തുടക്കം.

തളിപ്പറമ്പ്: സംഘടനയെ തൊട്ടുണര്‍ത്തി സംഘാടകരെ വിളിച്ചുണര്‍ത്തി പ്രയാണം യുവസഭക്ക് ഗംഭീര തുടക്കം. സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി യൂത്ത്‌ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി നടത്തുന്ന പ്രയാണം യുവസഭ ചപ്പാരപ്പട് പഞ്ചായത്തിലെ പെരുമളാബാദ് ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ പഞ്ചായത്ത് ശാഖാ ഭാരവാഹികളുടെ നിറഞ്ഞ സദസില്‍ … Read More

സഹകരണ സ്ഥാപനങ്ങള്‍ നാടിന്റെ നട്ടെല്ല്-കെ.മുരളീധരന്‍ എം.പി.

കടമ്പൂര്: സഹകരണ സ്ഥാപനങ്ങള്‍ നാടിന്റെ നട്ടെല്ലായതിനാല്‍ ഈ മേഖലയെ നവീകരിക്കാനും പോരായ്മകള്‍ പരിഹരിക്കാനും ശ്രമങ്ങള്‍ തുടരണമെന്നും കെ.മുരളീധരന്‍ എം.പി. കടമ്പൂര്‍ സര്‍വ്വീസ് ബേങ്ക് പൂങ്കാവിന് സമീപം നിര്‍മ്മിച്ച വ്യാപാരകെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുരളീധരന്‍. ബേങ്ക് പ്രസിഡണ്ട് സി.ഒ.രാജേഷ് അദ്ധ്യക്ഷത … Read More

ഈ പിലാത്തറ എന്താപ്പാ ഇങ്ങനെ ആയത്–

പിലാത്തറ: നിയന്ത്രണങ്ങള്‍ പാലിക്കാതെ തലങ്ങും വിലങ്ങുമായുള്ള വാഹനങ്ങള്‍ പിലാത്തറയില്‍ ഗതാഗതത്തിന് തടസ്സമാകുന്നു. ട്രാഫിക് നിയമങ്ങള്‍ പാലിക്കപ്പെടാത്ത ടൗണില്‍ ബസ്സുകളുടെ മത്സരവും അപകട ഭീഷണിയായി. പിലാത്തറ ജംഗ്ഷനില്‍ നിന്ന് മാതമംഗലം, പഴയങ്ങാടി ഭാഗങ്ങളിലേക്കുള്ള റോഡുകളിലാണ് നിയന്ത്രണമില്ലാതെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. അശ്രദ്ധമായുള്ള വാഹന പാര്‍ക്കിംഗ് … Read More

ജില്ല തസ്‌കിയത്ത് ക്യാമ്പും ഹൈദരലി ശിഹാബ്തങ്ങള്‍ അനുസ്മരണവും ഇന്ന്.

കണ്ണൂര്‍: സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന തസ്‌കിയത്ത് ക്യാമ്പും ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ഇന്ന് (ശനി) ഉച്ചക്ക് ശേഷം 2:30 മണിക്ക് തളിപ്പറമ്പ് മേഖലയിലെ ചൊറുക്കള പൊക്കുണ്ട് കൊയ്യോട് ഉസ്താദ് നഗറില്‍ … Read More

ഒന്നും രണ്ടുമല്ല–തളിപ്പറമ്പില്‍ പന്ത്രണ്ടെണ്ണം–

തളിപ്പറമ്പ്: ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജ്ജിംഗ് സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് നിയോജക മണ്ഡലം പരിധിയില്‍ പന്ത്രണ്ട് കേന്ദ്രങ്ങളില്‍ വാഹനങ്ങളുടെ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ഇത്തരം വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായുമാണ് ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. തളിപ്പറമ്പ് … Read More

മണ്ണ് വെറും മണ്ണല്ല-ചോദിക്കാനാളുണ്ട്-നിടുവാലൂരില്‍ മണ്ണെടുപ്പ് തടഞ്ഞ് പഞ്ചായത്ത് അധികൃതര്‍.

ചെങ്ങളായി: അനധികൃത മണ്ണെടുപ്പിനെതിരെ ചെങ്ങളായി പഞ്ചായത്ത് അധികൃതര്‍ രംഗത്തിറങ്ങി. ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ നിടുവാലൂരില്‍ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയോരത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നും അനധികൃതമായി മണ്ണ് നീക്കം ചെയ്യുന്നതാണ് പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷിന്റെ നേതൃത്വത്തില്‍ തടഞ്ഞത്. സ്വകാര്യ വ്യക്തിക്ക് നല്‍കിയ … Read More

ലോകാരോഗ്യദിനം ആചരിച്ചു.

പരിയാരം: സ്റ്റുഡന്റ്‌സ് നേഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ഗവ.നേഴ്‌സിങ്ങ് കോളേജില്‍ ലോകാരോഗ്യദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച രക്തദാനക്യാമ്പ് മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ് ഉദ്ഘാടനം ചെയ്തു. നേഴ്‌സിങ്ങ് സൂപ്രണ്ടുമാരായ വി.എം.എമിലി, റോസമ്മ സണ്ണി, ഡോ.ശ്രീലക്ഷ്മി, പ്രഫ.റെജി ജോസ്, എന്‍.വി.ശാരിക എന്നിവര്‍ പ്രസംഗിച്ചു. ഫഌഷ്‌മോബ്, … Read More

50 വര്‍ഷത്തിന് ശേഷം പുന:പ്രതിഷ്ഠയും തിരുവപ്പനയും നാളെ

കരിമ്പം: അന്‍പത് വര്‍ഷത്തിന് ശേഷം കരിമ്പം ഉദയംകണ്ടി ശ്രീമുത്തപ്പന്‍ മടപ്പുരയില്‍ പുന:പ്രതിഷ്ഠാ തിരുവപ്പന മഹോല്‍സവം നാളെ ആരംഭിക്കും. വൈകുന്നേരം 4നും 5 നും ഇടയില്‍ മടപ്പുര നിര്‍മ്മാണ ശില്‍പ്പികളില്‍ നിന്ന് മടപ്പര കയ്യേല്‍ക്കല്‍ ചടങ്ങോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. വൈകുന്നേരം നാലിന് പുതിയകണ്ടം … Read More