എം.വി.ജയരാജന്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി- എരിപുരം സമ്മേളനം ചരിത്രമായി-

പഴയങ്ങാടി: എം.വി.ജയരാജനെ വീണ്ടും സി.പി.എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കഴിഞ്ഞ 3 ദിവസങ്ങളായി എരിപുരത്ത് നടന്നുവരുന്ന സമ്മേളനം 50 അംഗ ജില്ലാ കമ്മറ്റിയേയും തെരഞ്ഞെടുത്തു. എം.പ്രകാശന്‍ മാസ്റ്റര്‍, എം.സുരേന്ദ്രന്‍, വല്‍സന്‍ പനോളി, എന്‍.ചന്ദ്രന്‍, കാരായി രാജന്‍, ടി.ഐ.മധുസൂതനന്‍ എം.എല്‍.എ, ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍, … Read More

കോണ്‍ഗ്രസിന്റെ വെള്ളംചേര്‍ത്ത നിലപാടുകള്‍ സംഘപരിവാറിന് വളമായി മാറി- എ.വിജയരാഘവന്‍

പഴയങ്ങാടി: കോണ്‍ഗ്രസിന്റെ വെള്ളം ചേര്‍ത്ത നിലപാടുകള്‍ സംഘപരിവാറിന് വളരാന്‍ സഹായകമായിമാറിയെന്ന് സി.പി.എം കേന്ദ്രകമ്മറ്റി അംഗം എ.വിജയരാഘവന്‍. കോര്‍പ്പറേറ്റുകളും ധനമൂലധനം കൊണ്ട് സംഘപരിവാറിനെ സഹായിക്കുന്നു. സാമ്രാജ്യത്വവും മതനിരപേക്ഷത തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നു. ഇതിനെ ശക്തമായി ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷത സംരക്ഷിക്കാന്‍ ശ്രമിച്ച ഇടതുപക്ഷത്തെ … Read More

സി.എച്ച്.ശശീന്ദ്രന്‍ -സഹകരണമേഖലയെ അര്‍പ്പണബോധത്തോടെയും പ്രതിബദ്ധതയോടെയും നയിച്ച മഹദ് വ്യക്തിത്വം-അഡ്വ.സോണി സെബാസ്റ്റിയന്‍

തളിപ്പറമ്പ്: സി.എച്ച്.ശശീന്ദ്രന്‍ സഹകരണമേഖലയെ അര്‍പ്പണബോധത്തോടെയും, പ്രതിബദ്ധതയോടെയും നയിച്ച മഹനീയ വ്യക്തിത്വമായിരുന്നുവെന്ന് കെ.പി.സി.സി.ജന.സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റിയന്‍. അന്തരിച്ച റിട്ട. കോ-ഓപ്പറേറ്റിവ് ജോ.റജിസ്ട്രാറും തളിപ്പറമ്പ് എംപ്‌ളോയീസ് & പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റും കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ മുന്‍ ജില്ലാ സെക്രട്ടറിയും … Read More

ഗാന്ധി ജയന്തി വാരാഘോഷം: ഉപന്യാസ മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി.

കണ്ണൂര്‍: ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ഐപിആര്‍ഡി കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി. സുഗതന്‍ നിര്‍വഹിച്ചു. ‘മനുഷ്യന്‍, മതം, ദൈവം: ഗാന്ധിജിയുടെ കാഴ്ച്ചപ്പാടില്‍’ എന്ന … Read More

ചെങ്കല്‍ ലോറി മറിഞ്ഞ് രണ്ടുപേര്‍ ദാരുണമായി കൊല്ലപ്പെട്ടു-

മട്ടന്നൂര്‍: നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി മറിഞ്ഞ് മട്ടന്നൂരില്‍ രണ്ടുപേര്‍ മരണപ്പെട്ടു. ഇരിട്ടിക്കടുത്ത വിളമന സ്വദേശികളായ അര്‍ജുന്‍ വിജയന്‍(38), രവീന്ദ്രന്‍(57) എന്നിവരാണ് മരണപ്പെട്ടത്. ഇരിട്ടി റോഡില്‍ പെട്രോള്‍ പമ്പിനുസമീപം ഇന്നുപുലര്‍ച്ച 4.45 ഓടെയാണ് അപകടം. ഇരിട്ടി ഭാഗത്തുനിന്ന് ചെങ്കല്‍ കയറ്റി വടകര … Read More

രാത്രിനടത്തം–സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്കെതിരെ രാത്രി നടത്തം

കണ്ണൂര്‍: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി ഓറഞ്ച് ദി വേള്‍ഡ് കാമ്പയിന്റെ ഭാഗമായി ജില്ലാ വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ നഗരത്തില്‍ രാത്രി നടത്തം സംഘടിപ്പിച്ചു. സന്നദ്ധ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, റസിഡന്റ് അസോസിയേഷന്‍ പ്രതിനിധികള്‍, സ്ത്രീ … Read More

കര്‍ഷകവിജയം സി.പി.എം സമ്മേളനനഗരിയില്‍ വിജയദിനാഘോഷം-

പഴയങ്ങാടി: സി.പി.എം ജില്ലാ സമ്മേളന നഗരിയില്‍ കര്‍ഷക വിജയദിനം ആഘോഷിച്ചു. കേക്ക് മുറിച്ചും മധുരം പങ്കിട്ടുമായിരുന്നു ആഘോഷം. കേന്ദ്രക്കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക തൊഴിലാളികളുടെ ഐക്യം ഒന്നുകൊണ്ട് മാത്രമാണ് സമരം വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക സംഘം ജില്ലാ … Read More

മൂത്തേടത്ത് എച്ച്.എസ്.എസിലെ ഡോക്ടറേറ്റ് നേടിയ അധ്യാപകരെ പി.ടി.എ അനുമോദിച്ചു.

തളിപ്പറമ്പ്: ഡോക്ടറേറ്റ് നേടിയ അധ്യാപകരെ തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ലൈംഗികതയുടെ പ്രതിനിധാനവും രാഷ്ട്രീയവും മലയാള കഥകളില്‍ ‘1990ന് ശേഷമുള്ള കഥകളെ അടിസ്ഥാനമാക്കി ഒരു പഠനം )എന്ന വിഷയത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ഇ.വി.പ്രദീപ്കുമാര്‍, … Read More

പൊട്ടക്കിണറ്റില്‍ വീണ ഗര്‍ഭിണിയായ ആടിനെ ആഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: പൊട്ടക്കിണറ്റില്‍ വീണ ഗര്‍ഭിണിയായ ആടിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം 4.30 ന് മയ്യില്‍ കണ്ടക്കൈയിലാണ് സംഭവം. കരിയില്‍ വീട്ടില്‍ നാരായണന്റെ ആടാണ് വീടിന് സമീപത്തെ ആള്‍മറയില്ലാത്ത പൊട്ടക്കിണറ്റില്‍ വീണത്. വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് അഗ്നിരക്ഷാസേനയിലെ ഫയര്‍ ആന്റ് റെസക്യൂ ഓഫീസര്‍ … Read More

മാധ്യമങ്ങള്‍ക്ക് വര്‍ത്തമാനകാലത്ത് വലിയ പങ്ക് വഹിക്കാനുണ്ട്- മന്ത്രി എം.വി.ജി.

പഴയങ്ങാടി: മാധ്യമങ്ങള്‍ക്ക് വര്‍ത്തമാനകാലത്ത് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. പഴയങ്ങാടിയില്‍ സി പി എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളെ ഒരു തരത്തിലും അവഗണിക്കാനാവില്ല. ആശയ സ്വരൂപണം വലിയ കാര്യമാണ്. ആശയം … Read More