അമല്‍ ജോയി കൊന്നക്കല്‍ പത്രിക നല്‍കി, തേര്‍ത്തല്ലിയില്‍ ജലജ ജോയി വാവേലില്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് കരുവഞ്ചാല്‍ ഡിവിഷന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അമല്‍ ജോയി കൊന്നക്കല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തേര്‍ത്തല്ലി ഡിവിഷനില്‍ കേരളാ കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ത്ഥി ജലജ ജോയി വാവേലിലും പത്രിക നല്‍കി. ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍, തളിപ്പറമ്പ് നിയോജകമണ്ഡലം … Read More

പാലത്തായി പോക്സോ കേസ് വിധി മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യും: എന്‍. ഹരിദാസ്

തലശ്ശേരി: പാലത്തായി പോക്സോ കേസ് കെട്ടിച്ചമച്ചതാണെന്നും വിധി മേല്‍ക്കോടതിയില്‍ ചോദ്യംചെയ്യുമെന്നും ബിജെപി സംസ്ഥാന സമിതിയംഗം എന്‍. ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു. തുടക്കത്തില്‍ കേസ് അന്വേഷിച്ച ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും പറഞ്ഞത്  അതിജീവിതയുടെ ആരോപണത്തെ തെളിയിക്കാന്‍ ശാസ്ത്രീയ തെളിവുകള്‍ പര്യാപ്തമല്ലെന്നാണ്. പൗരത്വ നിയമ … Read More

മെഡിക്കല്‍ കോളേജില്‍ തൂങ്ങിമരിച്ച ലീന കഴിച്ചത് 15 ഗുളികകള്‍

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്ന് രാവിലെ എട്ടോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ട കോട്ടയം മലബാര്‍ ഏഴാംമൈലിലെ പടയന്‍കുറ്റി വീട്ടില്‍ നാരായണന്‍-ലീല ദമ്പതികളുടെ മകള്‍ ഇ.കെ.ലീന(46) കഴിച്ചത് പതിനഞ്ചോളം ഗുളികകള്‍. അവശനിലയില്‍ ഇന്നലെ രാത്രിയാണ് ലീന അഡ്മിറ്റായത്.  8 മണിയോടെ പരിയാരം … Read More

രാജരാജേശ്വര ക്ഷേത്രത്തിന് വേണ്ടി ചെയ്ത സഹായങ്ങള്‍ എം.എല്‍.എ വെളിപെടുത്തണം-എ.പി.ഗംഗാധരന്‍.

തളിപ്പറമ്പ്: രാജരാജേശ്വരക്ഷേത്രം വരിപ്പട നവീകരണത്തിന് 50 ലക്ഷം അനുവദിച്ച് എം.വി.ഗോവിന്ദന്‍ എം.എല്‍.എയുടെ പ്രതികരണത്തോട് ബി.ജെ.പി ജില്ലാ സെക്രട്ടെറി എ.പി.ഗംഗാധരന്റെ ചോദ്യങ്ങള്‍- ക്ഷേത്രം റോഡ് തളിപ്പറമ്പ് നഗരസഭയാണ് മുമ്പ് ടാര്‍ ചെയ്തത്, ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ശേഷം റോഡിന്റെ അവസ്ഥ എന്താണ്? … Read More

കഞ്ചാവ് വലിയന്‍മാരായ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍.

തളിപ്പറമ്പ്: കഞ്ചാവ് വലിയന്‍മാരായ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. കൊളച്ചേരിമുക്കിലെ കരിച്ചേരിയന്‍ വീട്ടില്‍ സന്തോഷിന്റെ മകന്‍ പ്രണവ് സന്തോഷ്(19)നെ ഇന്നലെ രാത്രി 11.40 ന് തളിപ്പറമ്പ് ഉണ്ടപ്പറമ്പ് മൈതാനിക്ക് മുന്‍വശത്തുവെച്ചാണ് എസ്.ഐ കെ.ടി.വി.രാജേഷ് പിടികൂടിയത്. ഇപ്പോള്‍ ഏഴാംമൈല്‍ ഇഷ്ടിക കമ്പനിക്ക് സമീപം … Read More

എം.വി.ആര്‍ സ്മൃതിദിനം-പുഷ്പ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും.

പരിയാരം: സി.എം.പി സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായ എം.വി.ആറിന്റെ പതിനൊന്നാം ചരമവാര്‍ഷികദിനം സി.എം.പി പിലാത്തറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. മെഡിക്കല്‍ കോളേജ് പരിസരത്ത് തയ്യാറാക്കിയ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. കെ.എസ്.വൈ.എഫ് മുന്‍ സംസ്ഥാന സെക്രട്ടറി സുധീഷ് … Read More

വിദ്യാര്‍ത്ഥി സമൂഹം രാഷ്ട്രീയ ആദര്‍ശം ശക്തിപ്പെടുത്തുക: അബ്ദുല്‍ കരീം ചേലേരി

കണ്ണൂര്‍: വളര്‍ന്നു വരുന്ന വിദ്യാര്‍ത്ഥി സമൂഹം രാഷ്ട്രീയ ആദര്‍ശം ശക്തിപ്പെടുത്തണമെന്ന് മുസ്ലിംലീഗ് കണ്ണൂര്‍ ജില്ല പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി. ലോകത്തും വിശിഷ്യ രാജ്യത്തും നടക്കുന്ന പോരാട്ടങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ പങ്ക് നിസ്തുലമാണെന്നും അതില്‍ നവതലമുറ മാതൃക ഉള്‍കൊള്ളണമെന്നും എം.എസ്.എഫ് കണ്ണൂര്‍ ജില്ലാ … Read More

ലൈംഗികചേഷ്ടയും അശ്ലീല ആഗ്യവും രമേശന്‍ പിടിയില്‍.

കണ്ണൂര്‍: സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നവിധത്തില്‍ പെരുമാറിയ മധ്യവയസ്‌ക്കന്‍ പിടിയില്‍. മുണ്ടയാട് പള്ളിപ്രത്തെ കുരിക്കള്‍ചാല്‍ പറമ്പില്‍ വീട്ടില്‍ രമേശന്‍ പൈങ്കുടിയനെയാണ്(49) കണ്ണൂര്‍ ടൗണ്‍ എസ്.ഐ അനുരൂപിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ(നവംബര്‍-7 വെള്ളി) രാവിലെ 10.45 ന് കക്കാട് വെച്ചാണ് ഇയാള്‍പിടിയിലായത്. ലൈംഗിക ചേഷ്ടകളും … Read More

സംസ്‌ക്കാരസാഹിതി ഭാരവാഹികള്‍ ചുമതയയേറ്റു.

തളിപ്പറമ്പ്: കെ.പി.സി.സി.യുടെ കലാ സാംസ്‌ക്കാരിക സംഘടനയായ സംസ്‌ക്കാര സാഹിതിയുടെ തളിപ്പറമ്പ് നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷനും പുതിയ ഭാരവാഹികളുടെ ചുമതലയേല്‍ക്കലും നടന്നു. നിയോജക മണ്ഡലം ചെയര്‍മാന്‍ രാജീവന്‍ വെള്ളാവ് അധ്യക്ഷതവഹിച്ചു. സംസ്‌ക്കാര സാഹിതി സംസ്ഥാന വൈസ് ചെയര്‍മാന്‍ എം.പ്രദീപ് കുമാര്‍ ഉദ്ഘാടനം … Read More

വണ്ടിയുമായി കോളേജിലെത്തിയ ജൂനിയറെ സീനിയര്‍മാര്‍ വീട്ടില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു.

തളിപ്പറമ്പ്: വണ്ടിയുമായി കാമ്പസില്‍ വന്നതിന്റെ വിരോധത്തിന് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ വീട്ടിലേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ത്ഥി കാട്ടാമ്പള്ളി പഴയറോഡിലെ തോലച്ചില്‍ കണ്ടത്തില്‍ വീട്ടില്‍ ഹാരിസിന്റെ മകന്‍ ടി.കെ.മുഹമ്മദ്ഷാസ്(18)നാണ് മര്‍ദ്ദനമേറ്റത്. … Read More