സിന്തറ്റിക്ക്ട്രാക്ക് പൂര്‍ണമായും കേന്ദ്രപദ്ധതി-അവഗണനയില്‍ പ്രതിഷേധിച്ച് ബി.ജെ.പി ബോര്‍ഡ് സ്ഥാപിച്ച് പ്രതിഷേധിക്കും.

പരിയാരം: പ്രതിഷേധ ബോര്‍ഡ് ഒരുക്കി ബി.ജെ.പി. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിച്ച സിന്തറ്റിക്ക് ട്രാക്ക് ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിമാരെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പരിപാടി ബഹിഷ്‌ക്കരിക്കുന്നതായി മാടായി മണ്ഡലം പ്രസിഡന്റ് സി.ഭാസ്‌ക്കരന്‍ പ്രസ്താവനയില്‍ അറിയിച്ചു. ട്രാക്കിന് … Read More

അഞ്ച് വര്‍ഷമായി മരവിപ്പിച്ചു നിര്‍ത്തിയ ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കമെന്ന് എന്‍.ജി.ഒ.എ-മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും.

പരിയാരം: മരവിപ്പിച്ചു നിര്‍ത്തിയ മുഴവന്‍ ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എന്‍.ജി.ഒ.അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് കമ്മറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും. 2018 ഏപ്രിലില്‍ അന്നത്തെ ആരോഗ്യമന്ത്രി പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി പ്രഖ്യാപിക്കുകയും തുടര്‍ന്ന് 2019 മാര്‍ച്ച് മാസം ഓര്‍ഡിനന്‍സിലൂടെ പൂര്‍ണ്ണമായും സര്‍ക്കാര്‍ … Read More

മാതമംഗലം കൂട്ടായ്മയുടെ പച്ചക്കറി കൃഷി വിളവെടുത്തു-

പരിയാരം: മാതമംഗലം കൂട്ടായ്മ നടത്തിയ പച്ചക്കറി കൃഷി വിളവെടുത്തു. പച്ചക്കറി കൃഷിയില്‍ നിന്ന് കിട്ടുന്ന തുക പൂര്‍ണമായും കാരുണ്യ പ്രവര്‍ത്തനത്തിനാണ് ഉപയോഗിക്കുന്നത്. വെള്ളരി, വെണ്ട, കക്കിരി, വഴുതന തുടങ്ങിയവയാണ് കൃഷി ചെയ്തത്. നേരത്തെ നടത്തിയ ചെണ്ടുമല്ലി കൃഷിയില്‍ നിന്ന് കിട്ടിയ തുകയും … Read More

കേരള മുസ്ലിം ജമാഅത്ത് മീലാദ്‌റാലി സംഘടിപ്പിച്ചു.

തളിപ്പറമ്പ്: തിരുനബിയുടെ സ്‌നേഹലോകം എന്ന പ്രമേയത്തില്‍ കേരള മുസ്ലിം ജമാഅത്ത് തളിപ്പറമ്പ് സോണ്‍ മീലാദ് റാലി സംഘടിപ്പിച്ചു. ബദ്‌രിയ്യ നഗറില്‍ നിന്ന് ആരംഭിച്ച് മന്ന കപ്പാലം മുത്തേടത്ത് സ്‌കൂള്‍ വഴി ഹൈവേയില്‍ സമാപിച്ചു. കെ.പി.അബുബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ.അബ്ദുറശീദ് സന്ദേശ … Read More

സിന്തറ്റിക് ട്രാക്കും ഫുട്‌ബോള്‍ മൈതാനവും 24 ന് നാടിന് സമര്‍പ്പിക്കും, ഉദ്ഘാടന ദിവസം ഓട്ടമല്‍സരവും രണ്ട് ഫുട്‌ബോള്‍ മല്‍സരങ്ങളും.

പരിയാരം: മുഖ്യമന്ത്രി ഉദ്ഘാടനം നടത്തിയ ഉടനെ ഓട്ടമല്‍സവും ഫുട്‌ബോള്‍ മല്‍സരവും നടത്തിക്കൊണ്ട് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ സിന്തറ്റിക്ക് ട്രാക്കും ഫുട്‌ബോള്‍ ഗ്രൗണ്ടും നാടിന് സമര്‍പ്പിക്കും. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കും ഫിഫ നിലവാരത്തിനൊത്ത ഫുട്‌ബോള്‍ മൈതാനവും … Read More

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ വികസന നയത്തെ സി.പി.എം ഭയപ്പെടുന്നു-മാര്‍ട്ടിന്‍ ജോര്‍ജ്.

പിലാത്തറ: സി.പി.എം എം പിമാര്‍ക്ക് സാധിക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നതിന്റെ വിദ്വേഷം കാരണമാണ് ചെറുതാഴം ഗ്രാമപഞ്ചായത്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എ.പി.യുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നതെന്ന് ഡി.സി.സി.പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്. ചെറുതാഴം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധമാര്‍ച്ച് … Read More

ഏഴിലോട് അഴീക്കോടന്‍ സെന്റര്‍ 23 ന് എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.

പിലാത്തറ: സി.പി.എം ഏഴിലോട് ബ്രാഞ്ച് ഓഫീസിന് വേണ്ടി നിര്‍മ്മിച്ച അഴീക്കോടന്‍ സെന്റര്‍ 23 ന് വൈകുന്നേരം 4 ന് പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1984 ല്‍ അഴീക്കോടന്റെ നാമധേയത്തില്‍ നിര്‍മ്മിച്ച ബ്രാഞ്ച് ഓഫീസ് … Read More

സ്ത്രീകള്‍ക്കും പിഞ്ചുകുട്ടികള്‍ക്കും കേരളത്തില്‍ സുരക്ഷിതത്വമില്ല-ശ്രീജ മഠത്തില്‍.

മുഴപ്പിലങ്ങാട്: സ്ത്രീകള്‍ക്കും പിഞ്ചു കുട്ടികള്‍ക്കും സുരക്ഷിതത്വം നഷ്ടപ്പെട്ട സംസ്ഥാനമായി കേരളത്തെ മാറ്റി എന്നതാണ് പിണറായി സര്‍ക്കാറിന്റെ ഭരണ നേട്ടമെന്ന് മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ശ്രീജ മഠത്തില്‍. സഹകരണ മേഖലയെ രാഷ്ട്രീയ നേട്ടത്തിന് മാത്രമായി ദുരുപയോഗം ചെയ്തതാണ് ജനങ്ങളുടെ പണം നഷ്ടപ്പെടാനും … Read More

ദമ്പതികള്‍ക്ക് മര്‍ദ്ദനം-യുവാവ് റിമാന്‍ഡില്‍.

പരിയാരം: ദമ്പതികളെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതി പോലീസ് പിടിയിലായി. പരിയാരം കുണ്ടപ്പാറയിലെ കുഴിമാക്കല്‍ വീട്ടില്‍ ജിനോ ജോസഫിനെയാണ്(27) പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. ആഗസ്ത് 27 നായിരുന്നു സംഭവം. മുടിക്കാനം പെരുവളങ്ങയിലെ വില്‍ഫ്രഡ് വില്യം(57) ഭാര്യ മരിയ വല്‍സ(50)ല … Read More

സി.കെ.പണിക്കര്‍ സ്മാരക പുരസ്‌കാരം ഉദിനൂര്‍ ബാലഗോപാലന്‍ മാസ്റ്റര്‍ക്ക്

കണ്ണൂര്‍: ചെറുകുന്ന് സി.കെ.പണിക്കര്‍ സ്മാരക ഒക്ടേവ് കലാശ്രേഷ്ഠ പുരസ്‌ക്കാരം പ്രമുഖ നാടകനടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഉദിനൂര്‍ ബാലഗോപാലന്‍ മാസ്റ്റര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതായി ഒക്ടേവ് രക്ഷാധികാരി ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാടകരംഗത്തെ സമഗ്ര സംഭാവന കണക്കിലെടുത്താണ് ബാലഗോപാലന്‍ മാസ്റ്ററെ പുരസ്‌കാരത്തിന് … Read More