പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് മരിച്ചു.
പിലാത്തറ: പ്രഭാതസവാരിക്കിറങ്ങിയ മധ്യവയസ്ക്കന് വാഹനമിടിച്ച് മരിച്ചു. മണ്ടൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. അവിഞ്ഞിയിലെ കല്ലേന്‍ രാമചന്ദ്രനാണ് (48) മരിച്ചത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഇതുവരെ വാഹനം കണ്ടെത്താന്‍ സാധിച്ചില്ല. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
