എടാട്ട് ജംഗ്ഷന്‍; അടിപ്പാതക്ക് അനുമതിയായി, ഉത്തരവ് ഉടന്‍ ലഭിക്കും-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. പിലാത്തറ മേല്‍പ്പാലം അടക്കമുള്ള പ്രശ്‌നങ്ങള്‍ പാര്‍ലിമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും എം.പി.

പിലാത്തറ: ദേശീയപാത വികസനത്തില്‍ എടാട്ട് പയ്യന്നൂര്‍ കോളേജ് ജംഗ്ഷനില്‍ അടിപ്പാത പണിയാന്‍ അനുമതിയായതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.അറിയിച്ചു. എടാട്ട് അടിപ്പാതയെക്കുറിച്ച് വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രാലയം ദേശീയപാതാ അതോറിറ്റിയില്‍ നിന്ന് ഇത് … Read More

ഇരട്ടക്കുളത്ത് തീീ–പെരിന്തട്ടയില്‍ മരം-വിശ്രമമില്ലാതെ പെരിങ്ങോം ഫയര്‍ഫോഴ്‌സ്.

പെരിങ്ങോം: ഇരട്ടക്കുളത്ത് സ്വകാര്യവ്യക്തിയുടെ പറമ്പില്‍ തീപിടിച്ചു. എഴുത്തും വീട്ടില്‍ സുരേഷിന്റെ അരഏക്കറോളം വരുന്ന സ്ഥലത്താണ് ചപ്പു ചവറുകള്‍ക്ക് തീയിട്ടപ്പോള്‍ തീപടര്‍ന്ന് കത്തിയത്. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ പെരിങ്ങോത്ത് നിന്നും എത്തിയ ഫയര്‍ ഫോഴ്‌സ് സംഘം തീയണച്ചു. ഗ്രേഡ് അസിസ്റ്റന്റ് … Read More

ആടിനെ രക്ഷിക്കാന്‍ 60 അടി താഴ്ച്ചയുള്ള കിണറിലിറങ്ങി അഗ്നിശമനസേന.

പെരിങ്ങോം: കിണറില്‍ വീണ ആടിനെ അഗ്നിശമനസേന രക്ഷിച്ചു. തവിടിശ്ശേരിയിലെ കാവണാല്‍ പെരിയാട്ട് വീട്ടിലെ ശ്രീധരന്റെ ആടാണ് അദ്ദേഹത്തിന്റെ തന്നെ വീട്ടുവളപ്പിലെ 60 അടിയോളം താഴ്ചയുള്ള കിണറില്‍ വീണത്. പെരിങ്ങോത്തു നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.കെ.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ … Read More

പിലാത്തറ ബൈബിള്‍ കണ്‍വെന്‍ഷന്‍-2023; പന്തലിന്റെ കാല്‍ നാട്ടുകര്‍മ്മം ഫാ.ബെന്നി മണപ്പാട്ട് നിര്‍വ്വഹിച്ചു.

പിലാത്തറ: കണ്ണൂര്‍ രൂപത പിലാത്തറ മേരി മാത സ്‌കൂള്‍ മൈതാനിയില്‍ സംഘടിപ്പിക്കുന്ന ‘പിലാത്തറ ബൈബിള്‍ കണ്‍വെന്‍ഷന്‍ 2023 ന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം ഫെറോന വികാരി ഫാ.ബെന്നി മണപ്പാട്ട് നിര്‍വ്വഹിച്ചു. ഫാ.ഷിറോണ്‍ ആന്റണി, ഫാ.റോണി പീറ്റര്‍, അജപാലന സെക്രട്ടറി കെ.ഡി.ബെന്നി, പി.ആന്റണി, കെ.ജി … Read More

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഒറന്നിടത്തുചാലിലെ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചു

പിലാത്തറ: ദേശീയപാത വികസന പ്രവൃത്തി കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍സിന്റെ കുളപ്പുറം ഒറന്നിടത്തുചാലിലെ ലേബര്‍ ക്യാമ്പിലെ മാലിന്യം പ്രശ്‌നവും ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രശ്‌നങ്ങളും പരിഹരിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.ആവശ്യപ്പെട്ടു. ഒറന്നിടത്തുചാലിലെ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു എം.പി. ഒറന്നിടത്തുചാലിലെ … Read More

യൂട്യൂബറും ജ്യോതിഷ പണ്ഡിതനുമായ എം.എം.ബാലകൃഷ്ണന്‍(50) നിര്യാതനായി

തളിപ്പറമ്പ്: പ്രമുഖ യൂട്യൂബറും ജ്യോതിഷ പണ്ഡിതനുമായ ചുഴലി ചാലില്‍വയലിലെ അമ്പായക്കുന്നില്‍ എം.എം.ബാലകൃഷ്ണന്‍ ജോത്സ്യര്‍(50)നിര്യാതനായി. ബ്രഹ്‌മ ജ്യോതിഷം എന്ന പേരില്‍ ജനപ്രിയ യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ഇദ്ദേഹത്തിന് തളിപ്പറമ്പ് കോര്‍ട്ട്‌റോഡില്‍ ജ്യോതിഷാലയവുമുണ്ട്. പരേതനായ കൃഷ്ണന്‍ നമ്പ്യാരുടെയും കാര്‍ത്യായനിയുടെയും മകനാണ്. ഭാര്യ: സത്യഭാമ. മക്കള്‍: … Read More

പുതുമോടിയില്‍ പഴമ നിലനിര്‍ത്താന്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസ് ഒരുങ്ങുന്നു.

തളിപ്പറമ്പ്: 112 വര്‍ഷത്തിന് ശേഷം തളിപ്പറമ്പ് താലൂക്ക് ഓഫീസിന് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. 55 ലക്ഷം രൂപ ചെലവഴിച്ചുള്ള നവീകരണ ജോലികള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയാവും. നേരത്തെ ചെറിയ ചെറിയ ചോര്‍ച്ചകള്‍ അടക്കുന്നതിലപ്പുറം യാതൊരു വിധ അറ്റകുറ്റപ്പണികളും ഇവിടെ നടന്നിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. താലൂക്ക് … Read More

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെട്ട മുഴുവന്‍ വ്യാപാരികള്‍ക്കും നഷ്ടപരിഹാരം നല്‍കണം: കേരളാ വ്യാപാരി വ്യവസായി സമിതി മാടായി ഏരിയാ സമ്മേളനം

പിലാത്തറ: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെട്ട മുഴുവന്‍ വ്യാപാരികള്‍ക്കും നഷ്ട പരിഹാരം നല്‍കണമെന്നും, സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് നടപ്പിലാക്കണമെന്നും പിലാത്തറ വ്യാപാരി മന്ദിരത്തില്‍ നടന്ന വ്യാപാരി വ്യവസായി സമിതി മാടായി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ക്ഷേമ പെന്‍ഷന്‍ തുക 3000 രൂപയാക്കി … Read More

സി.സത്യപാലന്‍ മന്ത്രി വി.അബ്ദുറഹ്മാന്റെ് പുതിയ പ്രൈവറ്റ് സെക്രട്ടറി

ധനഞ്ജയന്‍ പയ്യന്നൂര്‍ പയ്യന്നൂര്‍: സത്യപാലന് ഇനി പുതിയ ദൗത്യം. മന്ത്രി വി.അബ്ദുറഹ്മാന്റെ പുതിയ  സെക്രട്ടറിയായി  സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.സത്യപാലനെ നിയമിച്ചു. സജി ചെറിയാന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തിയതോടെ മുന്‍ സെക്രട്ടറി മനു സി. പുളിക്കല്‍ തിരിച്ചുപോയിരുന്നു. ഈ ഒഴിവിലാണ് … Read More

പോലീസ് അതിക്രമത്തിനെതിരെ മുസ്ലിംലീഗ് പ്രതിഷേധം.

തളിപ്പറമ്പ്: സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് ചെയ്ത മുസ്‌ലിംയൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിലും കള്ളക്കേസ് ചുമത്തി ജയിലിയടച്ചതിലും പ്രതിഷേധിച്ച് തളിപ്പറമ്പ് മുന്‍സിപ്പല്‍ മുസ്‌ലിംലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധറാലിയും പ്രതിഷേധ കൂട്ടായ്മയും നടത്തി. കപ്പാലം വ്യാപാരഭവന്‍ പരിസരത്തു നിന്നും ആരംഭിച്ച പ്രകടനത്തിന് സി.പി.വി.അബ്ദുള്ള, … Read More