ആംബുലന്‍സ് ഓണേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ബോഡി.

പരിയാരം: ആംബുലന്‍സ് ഓണേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ ജനറല്‍ബോഡി യോഗം പരിയാരം സാന്ത്വനം ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന ട്രഷറര്‍ ഷമീര്‍ പട്ടാമ്പി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മാട്ടൂല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ … Read More

മലിനജലം-മെഡിക്കല്‍ കോളേജിന് ഉത്തരവാദിത്വമില്ല പ്രിന്‍സിപ്പാള്‍ ഡോ.സൈറു ഫിലിപ്പ്.

പരിയാരം: കണ്ണൂര്‍ ഗവ,മെഡിക്കല്‍ കോളേജിലെ സ്വീവേജ് പ്ലാന്റില്‍ നിന്നും മലിനജലം ദേശീയപാതയിലേക്ക് ഒഴുക്കിയ സംഭവത്തില്‍ മെഡിക്കല്‍ കോളേജിന് ഉത്തരവാദിത്വമില്ലെന്ന് പ്രിന്‍സിപ്പാള്‍ ഡോ.സൈറു ഫിലിപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ഇന്ന് രാവിലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ടാണ് പ്രസ്താവന പുറപ്പെടുവിച്ചത്. … Read More

സര്‍വീസ് സ്റ്റേഷന്‍ ഉടമയെ ജീപ്പ് കയറ്റിക്കൊല്ലാന്‍ ശ്രമിച്ചതിന് കേസ്

ആലക്കോട്: ഓട്ടോഹബ്ബ് ഉടമയെ ജീപ്പ്കയറ്റി കൊല്ലാന്‍ ശ്രമിച്ചതിന് യുവാവിനെതിരെ വധശ്രമകേസ്. ഉദയഗിരി ശാന്തിപുരത്തെ എറിക്‌സണ്‍ ജോയിയുടെ പേരിലാണ് കേസ്. മെയ്-3 ന് വൈകുന്നേരം 5.15 നാണ് സംഭവം. ഹയാസ് ഓട്ടോ ഹബ്ബ് നടത്തിവരുന്ന ഉദയഗരി ലഡാക്കിലെ കൊച്ചൂഴത്തില്‍ വീട്ടില്‍ കെ.എ ഇസ്മായിലിനെയാണ്(58) … Read More

യുവാവിന്റെ മരണം ചികില്‍സാപിഴവെന്ന് പരാതി-ഡോക്ടറുടെ പേരില്‍ കേസെടുത്തു.

തളിപ്പറമ്പ്: യുവാവിന്റെ മരണം ചികില്‍സാപിഴവെന്ന് പരാതി, കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലെ ഡോക്ടറുടെ പേരില്‍ കേസെടുത്തു. ബന്ധുവായ പി.നിഷാന്തിന്റെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുയ്യം മുണ്ടപ്പാലത്തിന് സമീപത്തെ പുളുക്കൂല്‍ വീട്ടില്‍ മണികണ്ഠന്‍ (38) ആണ്  ഇന്നലെ പുലര്‍ച്ചെ … Read More

ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചു.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീനാരായണഗുരു മന്ദിരത്തില്‍ ശ്രീനാരായണഗുരു ദേവന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചു. ശിവഗിരി മഠത്തിലെ ബ്രഹ്മശ്രീ സത്യാനന്ദതീര്‍ത്ഥ സ്വാമികളുടെ മുഖ്യകാര്‍മികത്വത്തില്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷ് ശാന്തിയും മറ്റുശാന്തിമാരും ചേര്‍ന്ന് പൂജാദി കര്‍മ്മങ്ങള്‍ നടത്തിയാണ് പ്രതിഷ്ഠ നിര്‍വ്വഹിച്ചത്. ശ്രീനാരായണ കലാക്ഷേത്രം … Read More

മയക്കുഗുളിക വില്‍പ്പനക്കാരന്‍ അറസ്റ്റില്‍.

പാപ്പിനിശേരി: മയക്ക് ഗുളികകള്‍ സഹിതം യുവാവിനെ എക്‌സൈസ സംഘം പിടികൂടി. പഴയങ്ങാടി ശാദുലി പള്ളിക്ക്‌സമീപത്തെ പാലക്കോടന്‍ വീട്ടില്‍ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ പി.ഫിറാഷ്(33)നെയാണ് പാപ്പിനിശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സന്തോഷ്‌കുമാറും സംഘവും പഴയങ്ങാടി റെയിവേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് പിടികൂടിയത്. മയക്കുമരുന്ന് ഗുളികകളായ നിട്രോസന്‍ … Read More

തനത് രുചിയുടെ മേളം തുടങ്ങി- കരിമ്പത്ത് ഇനി ദോശ പുട്ട് ദിനങ്ങള്‍

കരിമ്പം: കരിമ്പം സര്‍സയ്യിദ് കോളേജ് ജംഗ്ഷനില്‍ എസ്.ആര്‍.ദോശ പുട്ട് റസ്റ്റോറന്റ് ഇന്ന് പ്രവര്‍ത്തനം തുടങ്ങി. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ല്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യത്തോടെയാണ് റസ്‌റ്റോറന്റ് ആരംഭിച്ചിരിക്കുന്നത്. കേരളത്തിന്റെ തനത് നാടന്‍ രുചിയുടെ ദോശയും പുട്ടും കൂടാതെ ന്യൂജനറേഷന്‍ രുചിയുടെ അല്‍ഫാം, ഷവര്‍മ്മ … Read More

മധ്യവയസ്‌ക്കനെ മര്‍ദ്ദിച്ച സംഭവത്തില്‍ ബാര്‍ ജീവനക്കാര്‍ക്കെതിരെ കേസ്.

ആലക്കോട്: മധ്യവയസ്‌ക്കനെ മര്‍ദ്ദിക്കുകയും കാലില്‍ പിടിച്ച് റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്ത സംഭവത്തില്‍ ബാര്‍ ഹോട്ടലിലെ സുരക്ഷാ ജീവനക്കാരുടെ പേരില്‍ ആലക്കോട് പോലീസ് കേസെടുത്തു. കരുവഞ്ചാലിലെ തെക്കേല്‍ വീട്ടില്‍ ടി.എം.ജോസഫിന്റെ(55)പരാതിയിലാണ് കേസ്. ഏപ്രില്‍ 4 ന് രാത്രി 10 നായിരുന്നു കേസിനാസ്പദമായ സംഭവം. … Read More

ആംബുലന്‍സ് ജീവനക്കാരുടെ സംഘടന(എ.ഒ.ഡി.എ) ജനറല്‍ബോഡി യോഗം നാളെ.

പരിയാരം: ആംബുലന്‍സ് ഓണേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ (എ.ഒ.ഡി.എ) കണ്ണൂര്‍ ജില്ല ഏഴാമത് ജനറല്‍ ബോഡി യോഗം നാളെ.  പരിയാരം സാന്ത്വനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ സംസ്ഥാന ട്രഷറര്‍ ഷമീര്‍ പട്ടാമ്പി അധ്യക്ഷത വഹിക്കും. തളിപ്പറമ്പ്, ഇരിട്ടി സോണല്‍ മീറ്റിങ്ങും 2025-2026 … Read More

ചാച്ചാജി വാര്‍ഡ് സി.പി.എം സഹകരണസംഘത്തിന് നല്‍കാന്‍ അനുവദിക്കില്ല: മാര്‍ട്ടിന്‍ ജോര്‍ജ്.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ വ്യാപക അഴിമതിയും ക്രമക്കേടുമാണ് നടക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. ചാച്ചാജി വാര്‍ഡ് സിപിഎം സഹകരണ സംഘത്തിന് കൈമാറിയത് നിയമവിരുദ്ധമായതാണെന്നും വാര്‍ഡ് പാംക്കോസിന് നല്‍കിയ നടപടി അടിയന്തിരമായും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ് … Read More