ശബരിമല തീര്‍ത്ഥാടകന്‍ കടലില്‍ മുങ്ങിമരിച്ചു.

പഴയങ്ങാടി: ശബരിമല തീര്‍ത്ഥാടകന്‍ കടലില്‍ മുങ്ങിമരിച്ചു. ചൂട്ടാട് കടലില്‍ ഇന്ന് പതിനൊന്നോടെയായിരുന്നു അപകടം. കര്‍ണാടക മടക്കേരി സ്വദേശി ശശാങ്കന്‍ ഗൗഡയാണ്(23)മരിച്ചത്. ചിന്തന്‍ഗൗഡയെ(27) ഗുരുതരനിലയില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20 അംഗ സംഘം ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങും … Read More

സി.എച്ച്.എം സ്‌ക്കൂളില്‍ ജോലിതരാം- 21.5 ലക്ഷം തട്ടിയെടുത്ത ദമ്പതികള്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: ഭാര്യക്ക് അധ്യാപികയായി ജോലിനല്‍കാമെന്ന് വിശ്വസിപ്പിച്ച് 21.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ചപ്പാരപ്പടവ് മഗരയിലെ കൊല്ലേലില്‍ വീട്ടില്‍ ജോയ് വര്‍ഗീസ്, ഭാര്യ മോളി ജോയി എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. കരിമ്പം ചവനപ്പുഴ ചിറയില്‍ വീട്ടില്‍ സി.പ്രണവിന്റെ പരാതിയിലാണ് കേസ്. … Read More

മടക്കരഡാമില്‍ കണ്ണപുരം പോലീസിന്റെ മണല്‍വേട്ട.

മടക്കര: മടക്കരഡാം പരിസരത്ത് കണ്ണപുരം പോലീസിന്റെ മണല്‍വേട്ട. ഇന്ന് പുലര്‍ച്ചെ നടന്ന പോലീസ് നടപടിയില്‍ 16 ലോഡ് മണല്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ടിപ്പറില്‍ മണലുമായി വന്ന ലോറി പോലീസ് ജീപ്പിന് മുന്നില്‍ മണല്‍ ഇറക്കി അതിവേഗത്തില്‍ രക്ഷപ്പെട്ടിരുന്നു. ഭാഗ്യം കൊണ്ട് … Read More

കടന്നല്‍കുത്തേറ്റ് വയോധികന്‍ മരിച്ചു.

പരിയാരം: വയോധികന്‍ കടന്നല്‍കുത്തേറ്റ് മരിച്ചു. ഇളമ്പച്ചി തെക്കുമ്പാട്ടെ ടി.പി.ഭാസ്‌ക്കരപൊതുവാളാണ്(80) മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വീട്ടുമുറ്റത്ത് പത്രം വായിച്ചുകൊണ്ടിരിക്കെ ഇളകിയെത്തിയ കടന്നലുകള്‍ ആക്രമിക്കുകയായിരുന്നു. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ഭാര്യ: നാണാട്ട് ജാനകി. മക്കള്‍: സുനിത(കാങ്കോല്‍), സുനില്‍, സുധാര(ഹൈദരാബാദ്), … Read More

ആകെ 26 കേസുകള്‍-അധ്യാപകന്‍ റിമാന്‍ഡില്‍.

തളിപ്പറമ്പ്: പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകനെതിരെ ഇന്ന് 21 കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്തു. ഇന്നലെ എടുത്ത 5 കേസുകളുള്‍പ്പെടെ ഇതോടെ 26 കേസുകളാണ് ഇയാള്‍ക്കെതിരെ എടുത്തിരിക്കുന്നത്. 28 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലെ അധ്യാപകനായ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ നാളെ കരിദിനാചരണം നടത്തും.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നാളെ കരിദിനമാചരിക്കും. ശമ്പളം ലഭിക്കാത്തതിലും ശബരിമല ഡ്യൂട്ടിനോക്കിയതിന്റെ അലവന്‍സ് ലഭിക്കാത്തതിലും പ്രതിഷേധിച്ചാണ് കരിദിനാചരണം. കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരാകുന്ന ഡോക്ടര്‍മാര്‍ ഉച്ചക്ക് 12 ന് മെഡിക്കല്‍ കോളേജ് ഭരണവിഭാഗം ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും … Read More

28 കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം-മലപ്പുറം സ്വദേശി കണ്ണൂരില്‍ അറസ്റ്റില്‍.

കണ്ണൂര്‍: 28 പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മലപ്പുറം സ്വദേശി കണ്ണൂരില്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി. കൊണ്ടോട്ടി ഒളവട്ടൂര്‍ കൊരണ്ടിപ്പറമ്പിലെ ദാറുല്‍ അമാന്‍ ഹൗസില്‍ എം.ഫൈസല്‍(52)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2021 നവംബര്‍ മാസത്തിലാണ് സംഭവം നടന്നത്. പെണ്‍കുട്ടികള്‍ ചൈല്‍ഡ്‌ലൈനില്‍ നല്‍കിയ പരാതിപ്രകാരം … Read More

എലിയെ കൊന്നാല്‍ ഇനി 3 വര്‍ഷം തടവും 25,000 രൂപ പിഴയും, കാക്കയും സംരക്ഷിത പട്ടികയില്‍.

ന്യൂഡെല്‍ഹി: നാടന്‍കാക്ക, വവ്വാല്‍. ചുണ്ടെലി, പന്നിയെലി എന്നിവയെ കൊല്ലാന്‍ ഇനി കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. വന്യജീവി സംരക്ഷണ നിയമ(1972)ത്തിലെ പുതിയ ഭേ ദഗതിപ്രകാരമാണിത്. കഴിഞ്ഞ 20നാണ് ഭേദഗതി വിജ്ഞാപനം നിലവില്‍വന്നത്. നിയമം ലം ഘിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും കാല്‍ലക്ഷം രൂപവരെ … Read More

പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മണിക്ക് 22 വര്‍ഷം തടവും 80,000 പിഴയും ശിക്ഷ

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 22 വര്‍ഷം തടവും 80,000 രൂപ പിഴയും ശിക്ഷ. മംഗലശേരിയിലെ മഠത്തില്‍പറമ്പില്‍ മണി(48)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്മാന്‍ ശിക്ഷിച്ചത്. 2017 മാര്‍ച്ച് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. 16 കാരിയായ പെണ്‍കുട്ടിയെ … Read More

രജനി രമാനന്ദ് ഉള്‍പ്പെടെ 64 പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: ഓഫീസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ 64 കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ കേസ്. തൃച്ചംബരത്തെ ബൂത്ത് കമ്മറ്റി ഓഫീസായ പ്രിയദര്‍ശിനി മന്ദിരം അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെയാണ തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് … Read More