കോടികള്‍ വിലമതിക്കുന്ന രത്‌നക്കല്ല് തട്ടിയെടുത്തു.

തളിപ്പറമ്പ്: കോടികള്‍ വിലമതിക്കുന്ന രത്‌നക്കല്ല് രണ്ടംഗസംഘം തട്ടിയെടുത്തതായി പരാതി. പാലകുളങ്ങര തുമ്പിയോടന്‍ വീട്ടില്‍ കൃഷ്ണന്‍(70)എന്നയാളുടെ രണ്ട് കിലോഗ്രാം തൂക്കംവരുന്ന അക്വാ മറൈന്‍ എന്ന പേരിലുള്ള രത്‌നക്കല്ലും അതിന്റെ ജിയോളജിക്കല്‍ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന ബാഗാണ് ബൈക്കിലെത്തിയ സംഘം തട്ടിയെടുത്തത്. 45 വര്‍ഷമായി കൃഷ്ണന്‍ … Read More

കാറ്റും വെളിച്ചവും തരില്ല- താലൂക്ക് വികസനസമിതി തീരുമാനം നടപ്പാക്കില്ല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍.

തളിപ്പറമ്പ്: വീടിന് സമീപത്ത് അപകടകരമായ രീതിയില്‍ കാറ്റും വെളിച്ചവും കടക്കാത്ത നിലയില്‍ നിര്‍മ്മിച്ച മതിലിന്റെ ഉയരം കുറക്കില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ താലൂക്ക് വികസന സമിതി മുമ്പാകെ പറഞ്ഞു. ബ്ലോക്ക് ഓഫീസ് വളപ്പിനോട് ചേര്‍ന്ന് നിര്‍മ്മിച്ച പുതിയ മതിലിന്റെ അമിതമായ … Read More

ഫര്‍ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റില്‍ വന്‍ തീപിടുത്തം.

ചിറ്റാരിക്കല്‍: ഫര്‍ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റില്‍ വന്‍ തീപിടുത്തം, ലക്ഷങ്ങളുടെ നഷ്ടം. ഈസ്റ്റ് എളേരി പഞ്ചായത്ത് വാര്‍ഡ് 1 ല്‍ വലിയകുന്നേല്‍ ജിമ്മി എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചിറ്റാരിക്കലിലെ ഐ.രാധാകൃഷ്ണന്‍ എന്നയാളുടെ ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റിനാണ് ഇന്നലെ രാത്രിയില്‍ തീപിടിച്ചത്. കടയുടെ … Read More

മൂത്തേടത്ത് എച്ച്.എസ്.എസിന് വഞ്ചിപ്പാട്ടില്‍ എ ഗ്രേഡോടെ വിജയം.

കോഴിക്കോട്: സംസ്ഥാന സ്‌ക്കൂള്‍ കലോല്‍സവത്തില്‍ മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് അഭിമാനകരമായ നേട്ടം. വഞ്ചിപ്പാട്ട് മല്‍സരത്തില്‍ മൂത്തേടത്ത് ടീം എ ഗ്രേഡ് നേടി. ഐ.സി.കാര്‍ത്തിക, നന്ദന ഗിരീഷ്, പി.വി.റോഷ്‌നി ബാലകൃഷ്ണന്‍, കെ.പി.ആര്‍.പാര്‍വതി, മീരാ ദിലീപ്, പി.പി.അനസൂയ, പി.പ്രാര്‍ത്ഥന, എം.കീര്‍ത്തന, എന്‍.എം.രേവതി കൃഷ്ണന്‍, അനുഗ്രഹാ … Read More

യുവാവ് ട്രെയിന്‍ തട്ടി മരിച്ചു, മടിക്കൈ സ്വദേശിയെന്ന് സംശയം.

പരിയാരം: യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചന്തേര പോലീസ് പരിധിയില്‍ നിന്നാണ് റെയില്‍വെട്രാക്കില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ശ്രീജിത്ത്, പത്താട് മടിക്കൈ എന്ന് രേഖപ്പെടുത്തിയ ഐ.ഡി കാര്‍ഡ് … Read More

ഡെയിഞ്ചര്‍മോന്‍ അറസ്റ്റില്‍-പ്രതിയെ പിടികൂടിയത് അതിസമര്‍ത്ഥമായ നീക്കത്തിലൂടെ.

തളിപ്പറമ്പ്: ഒന്നര പവന്റെ മാല പൊട്ടിച്ച കള്ളന്‍ അറസ്റ്റിലായി. മാട്ടൂല്‍ ജസീന്തയിലെ കൊയിലേരിയന്‍ ഡെയിന്‍ ജോമോന്‍(19)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി സമര്‍ത്ഥമായ അന്വേഷണത്തിലൂടെ പിടികൂടിയത്. ഡിസംബര്‍ 7 ന് വൈകുന്നേരം ആറോടെയാണ് പൂക്കോത്ത് നടയില്‍ റോഡില്‍ കൂടി നടന്നു പോകുകയായിരുന്ന … Read More

കിണറില്‍ ഇറങ്ങിത്തപ്പി-ഒടുവില്‍ കരയില്‍ നിന്ന് കിട്ടി.

തളിപ്പറമ്പ്: കാണാതെപോയ യുവതി നാട്ടുകാരെയും അഗ്നിശമനസേനയേയും വലച്ചു. മാങ്ങാട് സ്വദേശിയായ യുവതിയെയാണ് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായത്. നാട്ടുകാരും ബന്ധുക്കളും കണ്ണപുരം പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷമമാരംഭിക്കുകയും ചെയ്തു. യുവതിയുടെ അമ്മ വര്‍ഷങ്ങള്‍ക്ക് മുമ്പ് കിണറില്‍ … Read More

കരീംസില്‍ നിന്നും 15 കിലോ പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ ഹോട്ടലില്‍ നിന്നും പഴകിയ 15 കിലോഗ്രാം കോഴിഇറച്ചി പിടിച്ചെടുത്തു. ഇന്ന് രാവിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ സത്താറിന്റെ നേതൃത്വത്തില്‍ വിവിധ ഹോട്ടലുകളിലും കൂല്‍ബാറുകളിലും നടത്തിയ റെയിഡില്‍ കാക്കാത്തോട് ബസ്റ്റാന്റിന് സമീപത്തെ കരീംസ് ഹോട്ടലില്‍ നിന്നാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ച … Read More

ആശുപത്രിയുടെ കെമിക്കല്‍റൂമില്‍ തീപിടുത്തം. 

പെരിങ്ങോം:  ആശുപത്രിയിലെ കെമിക്കല്‍ റൂമില്‍ തീപിടുത്തം. മാത്തില്‍ ഗവ. പി എച്ച് സിയിലെ ഉപയോഗശൂന്യമായ സാധങ്ങളും ബ്ലീച്ചിംഗ് പൗഡര്‍ മറ്റു കെമിക്കലുകള്‍ എന്നിവ സൂക്ഷിക്കുന്ന റൂമിലാണ് ഇന്നലെ രാത്രി തീപിടിച്ചത്. റൂഫിംഗ് ഷീറ്റു കൊണ്ടു നിര്‍മ്മിച്ച മുറിയിലെ സാധനങ്ങള്‍ കത്തിനശിച്ചു. പെരിങ്ങോം … Read More

കോട്ടക്കുന്നിലെ മാലിന്യലീലകള്‍-നഗരസഭാ അധികൃതരുെട അനാസ്ഥക്കെതിരെ ജനരോഷം.

തളിപ്പറമ്പ്: എവിടെ പോയി തളിപ്പറമ്പ് നഗരസഭയിലെ ശുചീകരണ വാദികള്‍, ഇവരൊന്നും കോട്ടക്കുന്നിലെ ഈ മാലിന്യലീലകള്‍ കാണുന്നില്ലേ. കപാലി കുളങ്ങര കോട്ടക്കുന്ന് ടര്‍ഫിന് സമീപം വന്‍തോതില്‍ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും കത്തിക്കുന്നതിന് നഗരസഭാ അധികൃതര്‍ മൗനാനുവാദം നല്‍കുന്നതായി പരാതികള്‍ വ്യാപകം. ലോഡ് കണക്കിന് … Read More