കേരളത്തില്‍ ഇത്തവണ രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ് വീശുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പാലക്കാട്: കേരളത്തില്‍ ഇത്തവണ രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ് വീശുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളം പതിറ്റാണ്ടുകളായി എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികളുടെ വഞ്ചനയില്‍പ്പെട്ട് കിടക്കുകയാണ്. ഇനി കേരളം മാറ്റത്തിന്റെ പാതയിലാണെന്നും പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടമാണെന്നും മോദി പറഞ്ഞു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന … Read More

കൂട്ടുകച്ചവടത്തിലെ ക്രമക്കേട് കണ്ടെത്തിയതിന് വധഭീഷണി-പോലീസ് കേസെടുത്തു.

തൃക്കരിപ്പൂര്‍: കൂട്ടുകച്ചവടത്തിലെ സാമ്പത്തികക്രമക്കേട് കണ്ടെത്തിയ വിരോധത്തിന് തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തതിന് കേസ്. ഉദിനൂരിലെ മുഹമ്മദ് ഷമീല്‍, റിയാസ് എന്നിവരുടെ പേരിലാണ് കേസ്. പടന്ന അല്‍ അമീന്‍ മസ്ജിദിന് സമീപത്തെ ഷാഹിദ മന്‍സിലില്‍ കെ.സി.അബ്ദുള്‍നാസറിന്റെ(52)പരാതിയിലാണ് കേസ്. മാര്‍ച്ച്-26 ന് … Read More

വ്യാജരേഖ ചമച്ച് ആലക്കോട് സ്വദേശിയെ വഞ്ചിച്ചതിന് കേസ്.

ആലക്കോട്: വ്യാജരേഖ ചമച്ച് ചതി ചെയ്തതായ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പിണറായി സ്വദേശികളായ മനോജ് കുറുപ്പംകണ്ടി, ഷാജി അണിയേരി എന്നിവരുടെ പേരിലാണ് ആലക്കോട് പോലീസ് കേസെടുത്തത്. ഉദയഗിരി കാര്‍ത്തികപുരത്തെ മാട്ടേല്‍ ജോസഫ് അഗസ്റ്റിന്റെ(58)പരാതിയിലാണ് കേസ്. മനോജ് കുറുപ്പംകണ്ടിയും ജോസഫ് അഗസ്റ്റിനും … Read More

ജാസ്മിന സജീറിനൊപ്പം പോയതായി പരാതി

ചന്തേര: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. തെക്കെ തൃക്കരിപ്പൂര്‍ ഉടുമ്പുന്തല കരിക്കടവിലെ മാടമ്പില്ലത്ത് വീട്ടില്‍ അബ്ദുള്‍ ജലീലിന്റെ മകള്‍ ജാസ്മിന(19)നെയാണ് ഇന്നലെ വൈകുന്നേരം 3.30 ന് വീട്ടില്‍ നിന്ന് കാണാതായത്. സജീര്‍ എന്നയാളോടൊപ്പം പോയതായി സംശയിക്കുന്നുവെന്ന് കാണിച്ച് ഉമ്മ സമീറയുടെ … Read More

വീടും വീട്ടുപകരണങ്ങളും രേഖകളും കത്തിനശിച്ചു.

കുടിയാന്‍മല: വീടും വീട്ടുപകരണങ്ങളും രേഖകളും കത്തിനശിച്ചു. ഏരുവേശി നെല്ലിക്കുറ്റി വെറ്റിലക്കൊടിയിലെ മുതുപ്ലാക്കല്‍ വീട്ടില്‍ എം.എ.കുര്യന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ 12.10 നാണ് തീപിടിച്ചത്. പതിനായിരം രൂപയുടെ പണവും പാസ്‌പോര്‍ട്ട്, റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, എല്‍.പി.ജി ബുക്ക്, ടൈറ്റില്‍ ഡീഡ്, പാന്‍കാര്‍ഡ്, … Read More

കക്കര ഭഗവതി തായിപരദേവതാ ക്ഷേത്രം നവീകരണം-പുനപ്രതിഷ്ഠ കളിയാട്ട മഹോത്സവം

പിലാത്തറ: കടന്നപ്പള്ളി പടിഞ്ഞാറെക്കര കക്കര ഭഗവതി തായ്പരദേവതാ ക്ഷേത്രം നവീകരണ പുനപ്രതിഷ്ഠാ കളിയാട്ട മഹോത്സവം മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ മൂന്നു വരെ തീയ്യതികളില്‍ നടക്കും. 29 ന് വൈകീട്ട് മൂന്നിന് ചന്തപ്പുര മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന കലവറ നിറക്കല്‍ … Read More

വിധുപ്രതാപ് നാളെ കുറ്റൂര്‍ സണ്‍റൈസ് ഫെസ്റ്റ് 3.0 ല്‍ പങ്കെടുക്കും. മുന്‍ മന്ത്രി ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

മാതമംഗലം: പയ്യന്നൂര്‍ മാതമംഗലം കുറ്റൂരിലെ സണ്‍റൈസ് കോളേജ് ഓഫ് അഡ്വാന്‍സ്റ്റ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന മൂന്നാമത് വാര്‍ഷിക ആഘോഷമായ സണ്‍റൈസ് ഫെസ്റ്റ് 3.0 മാര്‍ച്ച് 28 ശനിയാഴ്ച നടക്കും. ആഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത പിന്നണി ഗായകന്‍ വിധു പ്രതാപ് നയിക്കുന്ന മെഗാ ലൈവ് … Read More

ദേശീയ പാതയില്‍ ലോറിയും സ്‌ക്കൂട്ടിയും കൂട്ടിയിടിച്ച് അമ്മക്കും മകനും പരിക്കേറ്റു.

പരിയാരം: ദേശീയ പാതയില്‍ ലോറിയും സ്‌ക്കൂട്ടിയും കൂട്ടിയിടിച്ച് അമ്മക്കും മകനും പരിക്കേറ്റു. പരിയാരം ഗവ.ആയുര്‍വേദ കോളേജ് അലക്യംപാലം സ്റ്റോപ്പിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. ഉര്‍സുലൈന്‍ സ്‌കൂള്‍ അധ്യാപികയായ ഹൈമവതി (53)നെ പരിയാരത്ത് നിന്നും മംഗലാപുരത്തെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. മകന്‍ … Read More

അഞ്ചു പതിറ്റാണ്ടിന് ശേഷം എനിക്ക് മോചനം-പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെക്കുറിച്ച് കൊയ്യം ജനാര്‍ദ്ദനന്‍

തളിപ്പറമ്പ്: അഞ്ചുപതിറ്റാണ്ടിന് ശേഷം സംഘടന ചട്ടക്കൂടുകളില്‍ നിന്ന് മോചിതനായതായി കൊയ്യം ജനാര്‍ദ്ദനന്‍. നിര്‍ണായകമായ പോരാട്ടത്തിലാണെന്നും കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ ആശയത്തിലും ആദര്‍ശത്തിലും ആകൃഷ്ടരായി കടന്നുവരുന്ന വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും രാഷ്ട്രീയഭാവി ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് മല്‍സരരംഗത്ത് ഉറച്ചുനില്‍ക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ 10 … Read More

നടുവിലില്‍ തേങ്ങ മോഷണം പോലീസ് കേസെടുത്തു.

നടുവില്‍: പറമ്പില്‍ നിന്ന് തേങ്ങ മോഷ്ടിച്ചതായി പരാതിയില്‍ പോലീസ് കേസെടുത്തു. നടുവില്‍ വെസ്റ്റിലെ എടക്കളവന്‍ വീട്ടില്‍ ഇ.വി.ശാരദയുടെ(75)പരാതിയിലാണ് ആലക്കോട് പോലീസ് കേസെടുത്തത്. ഫിബ്രവരി 15 ന് ശാരദയുടെയും മകളുടെയും ഉടമസ്ഥതയിലുള്ള നടുവില്‍ താവുകുന്നിലെ പറമ്പില്‍ നിന്നും 6000 രൂപ വിലമതിക്കുന്ന 200 … Read More