റെക്കോര്‍ഡുകള്‍ ഭേദിച്ച് 90,000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്.

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് 90,000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. ഉടന്‍ തന്നെ ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവില ഇന്ന് പവന് 1120 രൂപയാണ് കുറഞ്ഞത്. 98,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 140 … Read More

കുറുമാത്തൂരില്‍ യു.ഡി.എഫിന് മികച്ച വിജയം-സീറ്റുകള്‍ നാലില്‍ നിന്ന് ആറായി ഉയര്‍ത്തി.

കുറുമാത്തൂര്‍: കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫിന് മികച്ച വിജയം. കഴിഞ്ഞ 25 വര്‍ഷമായി സി.പി.എം വിജയിച്ചുവരുന്ന പൂമംഗലം വാര്‍ഡ് പിടിച്ചെടുത്ത യു.ഡി.എഫ് കഴിഞ്ഞ തവണ നേടിയ നാല് വാര്‍ഡുകള്‍ ആറായി ഉയര്‍ത്തി. 1995 ല്‍ എം.എന്‍.പൂമംഗലം വിജയിച്ചതൊഴിച്ചാല്‍ പൂമംഗലം വാര്‍ഡ് പിന്നീടൊരിക്കലും കോണ്‍ഗ്രസിന് … Read More

ഉറങ്ങുന്ന മോണിക്കയെ വിളിച്ചുണര്‍ത്തി മര്‍ദ്ദിച്ചു, ശ്രീജിത്തിനെതിരെ കേസ്.

തളിപ്പറമ്പ്: ഉറങ്ങിക്കിടക്കുകയായിരുന്ന മോണിക്കയെ വിളിച്ചുണര്‍ത്തി മര്‍ദ്ദിച്ച ശ്രീജിത്തിന്റെ പേരില്‍ പോലീസ് കേസെടുത്തു. കാനൂര്‍ മടയച്ചാലിലെ മാണിക്കോത്ത് വീട്ടില്‍ ഇ.ടി.മോണിക്ക(45)നാണ് മര്‍ദ്ദനമേറ്റത്. 14 ന് വൈകുന്നേരം 3.30 നാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ചുകയറിയ ഒഴക്രോത്തെ ശ്രീജിത്താണ് മോണിക്കയുടെ കഴുത്തിന് കുത്തിപ്പിടിച്ച്  കൈകൊണ്ട് … Read More

കഞ്ചാവ്ബീഡി വലിച്ചതിന് രണ്ടുപേര്‍ക്കെതിരെ കേസ്.

പരിയാരം: കഞ്ചാവ്ബീഡി വലിച്ചതിന് രണ്ട് യുവാക്കള്‍ക്കെതിരെ പോലീസ് കേസ്. തിരുവട്ടൂര്‍ അരിപ്പാമ്പ്രയിലെ പി.സി.എം.ഉമ്മര്‍(38), അരിപ്പാമ്പ്ര പി.കെ.ഹൗസില്‍ ടി.കെ.വാജിദ്(38)എന്നിവരുടെ പേരിലാണ് കേസ്. പരിയാരം എസ്.ഐ സി.സനീത്, സീനിയര്‍ സി.പി.ഒ രാജേഷ്, ഡ്രൈവര്‍ ഷാജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം ആറരക്ക് പട്രോളിങ്ങിനിടെ അവുങ്ങുംപോയിലില്‍ … Read More

മുസ്ലിംലീഗ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിന് ഒന്‍പത് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: മുസ്ലിംലീഗ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിന് ഒന്‍പത് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. നെല്ലിപ്പറമ്പിലെ സൈനബ മന്‍സിലില്‍ കെ.മുഹമ്മദ് അഫ്‌നാസിനാണ്(20) മര്‍ദ്ദനമേറ്റത്. 11 ന് വൈകുന്നേരം മൂന്നിന് പോളിംഗ് ബൂത്തായ തലോറ അംഗനവാടിക്ക് സമീപം വെച്ച് നെല്ലിപ്പറമ്പിലെ അജുവിന്റെ നേതൃത്വത്തിലാണ് സി.പി.എം … Read More

ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസും സി.പിഎമ്മും ഒന്നിക്കണം- സി.വി.ദയാനന്ദന്‍, പയ്യന്നൂര്‍.

ജനപിന്തുണയുള്ള കോണ്‍ഗ്രസും സി.പി.എമ്മും യോജിച്ച് പ്രവര്‍ത്തിക്കാനുള്ള രാഷ്ട്രിയ സാഹചര്യം സംജാതമായിരിക്കയാണെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ സി.വി.ദയാനന്ദന്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിളരുന്നതിന്റെ മുമ്പ് 1968 ല്‍ കോണ്‍ഗ്രസിലെ റാഡിക്കല്‍ ഫോറം പാസാക്കിയ പ്രമേയം ഇങ്ങനെ ഒരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചിരുന്നു. രണ്ട് പാര്‍ട്ടികളിലും … Read More

പാണപ്പുഴയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമം.

പരിയാരം: ബി.ജെ.പി പ്രവര്‍ത്തകന്റെ വീട് ആക്രമിക്കുകയും മകനെ മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി. കടന്നപ്പള്ളി പാണപ്പുഴ ചാലിലെ ബിജെപി പ്രവര്‍ത്തകന്‍ കെ.സി.ശിവാനന്ദന്റെ വീട്ടിന് നേരെയാണ് കഴിഞ്ഞ ദിവസം സിപിഎം ആക്രമം നടന്നത്. മകന്‍ ഋഷികേഷിന് മര്‍ദ്ദനമേറ്റു. വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ ആക്രമത്തില്‍ … Read More

പാളയാട്ടെ തോല്‍വി സി.പി.എമ്മിന്റെ നഗരഭരണമോഹം കെടുത്തി.

തളിപ്പറമ്പ്: മകന്‍ ചത്താലും മരുമകളുടെ കണ്ണീര് കണ്ടാല്‍ മതി എന്ന പഴയ അമ്മായിയമ്മക്കഥയാണ് പാളയാട്ടെ കോണ്‍ഗ്രസ് വിജയം വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്. ഒരു വിഭാഗം സി.പി.എം പ്രവര്‍ത്തകര്‍ പിന്‍വലിഞ്ഞതും വോട്ടുചെയ്തവര്‍ തന്നെ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ട് മറിക്കുകയും ചെയ്തതാണ് ഇവിടെ സി.പി.എം … Read More

കാക്കാഞ്ചാലിലെ തോല്‍വി- നേതൃത്വത്തിനെതിരെ പ്രതിഷേധം പുകയുന്നു.

തളിപ്പറമ്പ്: കാക്കാഞ്ചാല്‍ വാര്‍ഡിലെ പരാജയത്തില്‍ തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിക്കെതിരെ രൂക്ഷ വിമര്‍ശനം. കേവലം രണ്ട് വോട്ടിനാണ് ഇവിടെഡി.സി.സി സെക്രട്ടെറിയും നിലവിലുള്ള കൗണ്‍സിലറുമായ കെ.നബീസബീവി സി.പി.എമ്മിലെ എം.പി.സജീറയോട് തോറ്റത്. നബിസ ബീവിക്ക് 366 വോട്ടും സജീറക്ക് 364 വോട്ടുകളുമാണ് ലഭിച്ചത്. കാക്കാഞ്ചാലില്‍ … Read More

തളിപ്പറമ്പില്‍ വീണ്ടും യു.ഡി.എഫ് തന്നെ-സി.പി.എം ഏറ്റവും വലിയ ഒറ്റക്കക്ഷി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ഇക്കുറിയും യുഡിഎഫ് കൈപിടിയിലൊതുക്കി. 35 വാര്‍ഡിലേക്ക് നടന്ന വാശിയേറിയ മത്സരത്തില്‍ 17 സീറ്റ് നേടിയാണ് യുഡിഎഫ് നഗരസഭാ ഭരണം നേടിയത്. ഇതില്‍ മുസ്ലിംലീഗ് 13, കോണ്‍ഗ്രസ് 4 എന്നാണ് കക്ഷിനില. എല്‍.ഡി.എഫില്‍ സി.പി.എം 15 സീറ്റുകള്‍ ഒറ്റക്ക് … Read More