തൃച്ചംബരം ഐ ജി റോഡില്‍ ചാന്ദ്‌നിയിലെ സി.ഗംഗാധരന്‍ നമ്പ്യാര്‍ (ചന്ദ്രന്‍ നമ്പ്യാര്‍-91)നിര്യാതനായി. ഭാര്യ: ലീല.

തളിപ്പറമ്പ്: തൃച്ചംബരം ഐ ജി റോഡില്‍ ചാന്ദ്‌നിയിലെ സി.ഗംഗാധരന്‍ നമ്പ്യാര്‍ (ചന്ദ്രന്‍ നമ്പ്യാര്‍-91)നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: മിനി, ലീന, മനോജ്. മരുമക്കള്‍: അഡ്വ. സന്തോഷ്‌കുമാര്‍, ജയശങ്കര്‍, നിഷ. മൃതദേഹം ഇപ്പോള്‍ തൃച്ചംബരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കയാണ്. സംസ്‌കാരം പിന്നീട്  

ജോലി ചെയ്യാനാവാത്ത ഡോക്ടര്‍മാര്‍ ഒഴിഞ്ഞുപോകണം-പ്രസവവാര്‍ഡ് അടച്ചിടല്‍ അനുവദിക്കാനാവില്ല-കല്ലിങ്കീല്‍ പത്മനാഭന്‍ .

തളിപ്പറമ്പ്: ജോലിചെയ്യാന്‍ വൈമുഖ്യമുള്ള ഡോക്ടര്‍മാര്‍ പണിമതിയാക്കി പോകണമെന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍. ഇന്ന് രാവിലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തിലാണ് അധ്യക്ഷനായ വൈസ് ചെയര്‍മാന്‍ നിലപാട് വ്യക്തമാക്കിയത്. തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ കഴിഞ്ഞ ഒന്നരമാസമായി പ്രസവവാര്‍ഡ് … Read More

ചിറവക്ക് ശിവമയത്തിലെ ബാലരാജ് എന്ന ബാജു(60)പൂനെയില്‍ നിര്യാതനായി

തളിപ്പറമ്പ്: ചിറവക്ക് ശിവമയത്തിലെ ബാലരാജ് എന്ന ബാജു(60)പൂനെയില്‍ നിര്യാതനായി. പൂനെ റെയില്‍വെയില്‍ ഉദ്യോഗസ്ഥനാണ്. പരേതരായ എം വേണു ഗോപലന്‍(റിട്ട: മാനേജര്‍ നെടുങ്ങാടി ബാങ്ക്)-പി.ശോഭനവല്ലി ദമ്പതികളുടെ മകനാണ്. ഭാര്യ: സിന്ധു. മകള്‍: അരുന്ധതി. സഹോദരങ്ങള്‍: ബാലമുരളി(പഞ്ചാബ് നാഷണല്‍ ബാങ്ക്) രാജശ്രീ(കല്‍പ്പറ്റ), ശ്രീരേഖ(ദുബായ്). ശവസംസ്‌ക്കാരം … Read More

വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു.

ആലപ്പുഴ: മാന്നാറില്‍ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു. ആലപ്പുഴ ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍ (92), ഭാര്യ ഭാരതി (90) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വീട് പൂര്‍ണമായും കത്തിയ നിലയിലാണ്. തീപിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല. … Read More

ഒരു പിടി അരി–ഇന്നേക്ക് 51 വര്‍ഷം തികയുന്നു-

            ശ്രീ ശാരദാ ആര്‍ട്‌സിന്റെ ബാനറില്‍ ടി.മോഹന്‍ നിര്‍മ്മിച്ച് പി.ഭാസ്‌ക്കരന്‍ ഗാനരചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമയാണ് ഒരു പിടി അരി. ജോസഫ് ആനന്ദന്റെ കഥക്ക് തോപ്പില്‍ഭാസിയാണ് തിരക്കഥയും സംഭാണവും എഴുതിയത്. ക്യാമറ-കരുണാകരന്‍, എഡിറ്റിംഗ് കെ.ശങ്കുണ്ണി. 1974 ഫിബ്രവരി ഒന്നിന് ഇന്നേക്ക് … Read More

ഉഷാകുമാരിയുടെ ആത്മഹത്യ-ഡോക്ടര്‍ അനിതയുടെ പേരില്‍ കേസെടുക്കണം: കോണ്‍ഗ്രസ്

തളിപ്പറമ്പ്: മെഡിക്കല്‍ ഓഫീസറുടെ അഴിമതി കണ്ടെത്തിയതിന് മാനസികമായി പീഡിപ്പിച്ചതാണ് കെ.പി.ഉഷാകുമാരിയുടെ ആത്മഹത്യക്ക് കാരണമെന്ന് തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതിയും ജന.സെക്രട്ടെറി എം.എന്‍.പൂമംഗലവും ആരോപിച്ചു. ഒടുവള്ളി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.അനിത എന്‍.ആര്‍.എച്ച്.എം.ഫണ്ട് പലവിധത്തില്‍ തിരിമറി നടത്തിയതിന് കൂട്ടുനില്‍ക്കാത്തത് … Read More

പാര്‍ട്ടി സമ്മേളനം കഴിയട്ടെ എന്ന് എം.എല്‍.എ പറഞ്ഞതായി രാഹുല്‍ വെച്ചിയോട്ട്.

തളിപ്പറമ്പ്: തളിപ്പറമ്പ് എം.എല്‍.എ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ പരാജയപ്പെട്ടതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി രാഹുല്‍ വെച്ചിയോട്ട്. കണ്ണൂരിലെ പാര്‍ട്ടി സമ്മേളനങ്ങള്‍ തീരാതെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ലെന്നാണ് ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ തങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞതെന്ന് … Read More

പ്രസവവാര്‍ഡ്-തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ യൂത്ത് കോണ്‍ഗ്രസും പോലീസും തമ്മില്‍ സംഘര്‍ഷം

തളിപ്പറമ്പ്: പ്രസവവാര്‍ഡ് അടച്ചുപൂട്ടിയതിനെതിരെ സമരത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. ഇന്ന് രാവിലെ പത്തരയോടെയാണ് സംസ്ഥാന ജന. സെക്ര ട്ടെറി രാഹുല്‍ വെച്ചിയോട്ട്, ബ്ലോക്ക് പ്രസിഡന്റ് … Read More

നിരപരാധിയായ ഈ മനുഷ്യനെ വേട്ടയാടിയത് ഇരുപത് വര്‍ഷം കല്ലിങ്കീല്‍ കോണ്‍ഗ്രസ് ഗ്രൂപ്പ്‌പോരിന്റെ ഇര.

തളിപ്പറമ്പ്: തളിപ്പറമ്പ് കോണ്‍ഗ്രസ്സിലെ ജനകീയമുഖമായ കല്ലിങ്കീലിനെ കോണ്‍ഗ്രസിലെ ഒരു വിഭാഗവും ചില തല്‍പ്പരകക്ഷികളും ചേര്‍ന്ന് വേട്ടയായിയത് 20 വര്‍ഷം. 2003 ല്‍ കെട്ടിട പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ 2004 ലാണ് തെരഞ്ഞെടുപ്പിലൂടെ കല്ലിങ്കീല്‍ പത്മനാഭന്‍ പ്രസിഡന്റായി ചുമതലയേറ്റത്. … Read More

പ്രസവവാര്‍ഡ് അടച്ചതിന് പിന്നില്‍ സി.പി.എമ്മിന്റെ കച്ചവട താല്‍പര്യം: ഷൈമ പ്രദീപന്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആസ്പത്രിയിലെ പ്രസവവാര്‍ഡും ലേബര്‍ മുറിയും അടച്ച് പൂട്ടിയതിന് പിന്നില്‍ സിപിഎമ്മിന്റെ ബിസിനസ് താത്പര്യങ്ങളാണെന്ന് ബി ജെ പി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഷൈമ പ്രദീപന്‍ ആരോപിച്ചു. പ്രസവശുശ്രൂഷയ്ക്കായി ദിവസേന നൂറ് കണക്കിന് സ്ത്രീകള്‍ ആശ്രയിച്ചു വന്നിരുന്ന താലൂക്ക് … Read More