കാല്‍നടക്കാര്‍ ജാഗ്രതൈ ! ഏത് സമയത്തും ചുമര് നടപ്പാതയിലേക്ക് വീഴാം.

തളിപ്പറമ്പ്: കാല്‍നടക്കാര്‍ ജാഗ്രതൈ ! ഏത് സമയത്തും ചുമര് നടപ്പാതയിലേക്ക് വീഴാം, തളിപ്പറമ്പ് താലൂക്ക് ഓഫീസ് ജംഗ്ഷനിലെ നടപ്പാതയിലാണ് അപകടം പതിയിരിക്കുന്നത്. താലൂക്ക് ഓഫീസ് വളപ്പില്‍ റവന്യൂടവറിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിരിക്കയാണ്. പഴയ വില്ലേജ് ഓഫീസിനോട് ചേര്‍ന്ന മതിലിന് നൂറുവര്‍ഷത്തിലേറെ പഴക്കമുണ്ട്. … Read More

പുഴയില്‍ മണ്ണിട്ട് നീരൊഴുക്ക് തടഞ്ഞതായി പരാതി. കുളപ്പുറം വയലില്‍ വെള്ളം പൊങ്ങി നെല്‍കൃഷി നശിച്ച നിലയില്‍

പിലാത്തറ: പാലം നിര്‍മ്മാണത്തിന് വേണ്ടി പുഴയില്‍ മണ്ണിട്ട് വെള്ളത്തിന്റെ നീരൊഴുക്ക് തടസ്സപ്പെടുത്തിയതായി പരാതി. ഇതോടെ വയലില്‍ വെള്ളം പൊങ്ങി നെല്‍കൃഷി നശിച്ചു. കുളപ്പുറം, പെരിയാട്ട് പാടശേഖരത്തില്‍പ്പെടുന്ന 30 ഏക്രയോളം പുഞ്ച കൃഷിയാണ് ചീഞ്ഞ് നശിക്കുന്നത്. കുളപ്പുറം പാടശേഖരത്തിലെ പടന്നപ്പുറം വയലിലും പെരിയാട്ട് … Read More

പണിമുടക്ക് ചരിത്രവിജയം. സര്‍ക്കാറിനുള്ള താക്കീത്: സെറ്റോ

തളിപ്പറമ്പ്: സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷസിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകരും ജീവനക്കാരും നടത്തിയ പണിമുടക്ക് ചരിത്ര വിജയമായിരുന്നുവെന്നും ഇത് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്ത സര്‍ക്കാറിനുള്ള താക്കീതാണെന്നും സെറ്റോ തളിപ്പറമ്പ താലൂക്ക് കമ്മറ്റി. വികലമായ മെഡിസെപ്പ് അടിച്ചേല്‍പ്പിച്ചും 19% ക്ഷാമബത്ത കുടിശ്ശികയാക്കിയും ജീവനക്കാരുടെയും … Read More

ജീവിതത്തില്‍ പരിവര്‍ത്തനവും അനുരഞ്ജനവും ആവശ്യമെന്ന് ബിഷപ് വടക്കുംതല, കണ്ണൂര്‍ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ തുടങ്ങി

പിലാത്തറ: ജീവിതത്തില്‍ പരിവര്‍ത്തനവും അനുരഞ്ജനവും വരുത്തേണ്ടത് ആവശ്യമാണെന്ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല. കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന 11-ാമത് പിലാത്തറ വചനാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്‍ പിലാത്തറ മേരിമാതാ ഇംഗ്ലീഷ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. പ്രത്യാശയുടെ ജൂബിലി … Read More

പണിമുടക്കില്‍ പങ്കെടുക്കാത്ത പ്രവര്‍ത്തകന് ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടെറിയുടെ ഭീഷണിയും തെറിയും.

ചെമ്പന്തൊട്ടി: പണിമുടക്കില്‍ പങ്കെടുക്കാത്തതിന് മൃഗാസ്പത്രി അറ്റന്‍ഡര്‍ക്ക് ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടെറിയുടെ വക ഭീഷണിയും തെറിവിളിയും. ചെമ്പന്തൊട്ടി മൃഗാസ്പത്രിയിലെ അറ്റന്‍ഡര്‍ ഷാജഹാനെയാണ് തെറിവിളിച്ചത്. നായിന്റെ മോനേ അടിച്ച് നിന്റെ കാല് തല്ലിയൊടിക്കും എന്നു പറഞ്ഞാണ് ഭീഷണിപ്പെടുത്തിയതെന്ന് ഷാജഹാന്‍ പറയുന്നു. നിനക്ക് ജോലി … Read More

കിഴക്കുംഭാഗം മഠത്തില്‍ വീട്ടില്‍ പി.സി.വിശ്വനാഥന്‍(57) നിര്യാതനായി

പിണറായി: കിഴക്കുംഭാഗം മഠത്തില്‍ വീട്ടില്‍ പി.സി.വിശ്വനാഥന്‍(57) നിര്യാതനായി. ഡല്‍ഹി എന്‍.ടി.പി.സിയില്‍ ലീഗല്‍ വിഭാഗം ജനറല്‍ മാനേജറാണ്. നാളെ രാവിലെ 8 മുതല്‍ 11 വരെ മനേക്കര കൃഷിഭവനടുത്ത സഹോദരന്റെ വീട്ടിലും തുടര്‍ന്ന് ഉച്ചക്ക് 12 വരെ പിണറായിയിലെ തറവാട്ട് വീട്ടിലും മൃതദേഹം … Read More

പ്രമുഖ നര്‍ത്തകി ഹരിത തമ്പാന് ദേശീയ ഫെല്ലോഷിപ്പ്

പിലാത്തറ: പ്രമുഖനര്‍ത്തകി ഹരിത തമ്പാന് കേന്ദ്ര സാംസ്‌ക്കാരിക വകുപ്പിന്റെ പെര്‍ഫോമിംഗ് ആര്‍ട്ട്‌സ് ജൂനിയര്‍ ഫെല്ലോഷിപ്പ്. നൃത്തത്തില്‍ ഉത്തരമലബാറിന്റെ സംഭാവനക്കും കല്‍പ്പനമോഹനി എന്ന നൃത്തസങ്കല്‍പ്പാവിഷ്‌ക്കരണത്തിനുമാണ് ഫെല്ലോഷിപ്പ്. കോറിയാഗ്രാഫറും ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആട്‌സിലെ അസി.പ്രഫസറുമാണ്. ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആട്‌സിന്റെ … Read More

സ്വകാര്യബസ് കണ്ടക്ടറെ വാടകക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: സ്വകാര്യബസ് കണ്ടക്ടറെ വാടകക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലക്കോട് വായാട്ടുപറമ്പ് കവലയിലെ ബിജു-മിനി ദമ്പതികളുടെ മകന്‍ പരക്കാട്ട് വീട്ടില്‍ വിഷ്ണു(24)നെയാണ് സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ ഇന്ന് ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടത്. സിറ്റിലൈന്‍ ഉള്‍പ്പെടെ വിവിധ ബസുകളില്‍ … Read More

60,000 കടന്ന് കുതിപ്പ്; സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍-പവന് 600 രൂപയാണ് ഒറ്റയടിക്ക് കൂടിയത്.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,200 രൂപയിലെത്തി. പവന് 600 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഗ്രാമിന് 75 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7525 രൂപയാണ്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31-ന് രേഖപ്പെടുത്തിയ … Read More

പട്ടാപ്പകല്‍ കടയില്‍ നിന്ന് ഒരുലക്ഷം കവര്‍ന്നു-മോഷ്ടാവ് ഓടി.

തളിപ്പറമ്പ്: പട്ടാപ്പകല്‍ കടയിലെ മേശവലിപ്പില്‍ നിന്നും അജ്ഞാതന്‍ ഒരു ലക്ഷം രൂപ കവര്‍ച്ച ചെയ്തു. ചെമ്പേരി പൂപ്പറമ്പിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനമായ കൈതക്കല്‍ സ്റ്റോറിലാണ് ഇന്നലെ വൈകുന്നേരം 5.15ന് കവര്‍ച്ച നടന്നത്. പൂപ്പറമ്പിലെ കൈതക്കല്‍ വീട്ടില്‍ മനോജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലായിരുന്നു … Read More