ചെങ്കല്‍ ലോറിയും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് സ്‌ക്കൂട്ടര്‍ യാത്രികന്‍ മരിച്ചു.

വളപട്ടണം: വളപട്ടണം പാലത്തിന് സമീപം ചെങ്കല്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌ക്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. ഏഴാംമൈല്‍ കക്കാഞ്ചാലിലെ രാജേഷ് അയ്യപ്പന്‍(49) ആണ് മരിച്ചത്. പരേതനായ ബാലകൃഷ്ണന്‍ അയ്യപ്പന്‍-വസന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: വിജി. ഇന്ന് രാവിലെയായിരുന്നു അപകടം. കാക്കാഞ്ചാലില്‍ ഫ്‌ളോര്‍മില്‍ നടത്തിവരികയാണ് … Read More

കാല്‍നടക്കാരുടെ ജീവന്‍ കാത്തു-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ബിഗ് ഇംപാക്ട്-

തളിപ്പറമ്പ്:ഏത് സമയത്തും നടപ്പാതയിലേക്ക് വീഴാന്‍ സാധ്യതയുള്ള ചുമര് പൊളിച്ചുനീക്കിത്തുടങ്ങി. തളിപ്പറമ്പ് താലൂക്ക് ഓഫീസ് ജംഗ്ഷനിലെ നടപ്പാതയില്‍ കാല്‍നട യാത്രക്കാര്‍ക്ക് അപകട ഭീഷണി സൃഷ്ടിക്കുന്ന ചുവരാണ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ഇന്ന് രാവിലെ മുതല്‍ പൊളിച്ച് നീക്കാന്‍ തുടങ്ങിയത്. ഇതിന്റെ അപകടാവസ്ഥയെ കുറിച്ച് കണ്ണൂര്‍ … Read More

ആസിഡ് കഴിച്ച് ചികില്‍സയിലായിരുന്ന വയോധിക മരിച്ചു.

കക്കറ: ആസിഡ് കഴിച്ച് ചികില്‍സയിലായിരുന്ന വയോധിക മരണപ്പെട്ടു. കക്കറ കായപ്പൊയില്‍ കൂമ്പറത്തെ പെരിയാട്ട് പുണ്ണക്കന്‍ ദേവകി (78) ആണ് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് ഇവരെ അസിഡ് കഴിച്ച് അവശനിലയില്‍ കണ്ടത്. മകള്‍: പി.പി.ജ്യോതി. … Read More

അമ്പമ്പോ സ്വര്‍ണ്ണം എങ്ങോട്ടേക്ക്-ഇന്ന് 240 രൂപ കൂടി-പവന്-60,440 രൂപ.

  കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തി വീണ്ടും കുതിക്കുന്നു. ഇന്ന് 240 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,440 രൂപയായി. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 7555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ … Read More

കരീബിയന്‍സ് ടൂര്‍ണമെന്റില്‍ വിവാദങ്ങളുടെ ഗോളാരവം

തളിപ്പറമ്പ്: കരീബിയന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വിവാദം കത്തുന്നു. സംഘാടകര്‍ സംസ്ഥാന ഫുട്ബോള്‍ അസോസിയേഷന്റെ നിയമാവലികള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നാരോപിച്ച് ഒരുവിഭാഗം ഫുട്‌ബോള്‍ പ്രേമികള്‍ രംഗത്തുവന്നിട്ടുണ്ട്. ജനുവരി 3 ന് ഉണ്ടപ്പറമ്പ് മൈതാനിയില്‍ ആരംഭിച്ച ഫുട്‌ബോള്‍ മല്‍സരത്തില്‍ എസ്.എഫ്.എ നിര്‍ദ്ദേശിച്ചതില്‍ കൂടുതല്‍ തുക ടിക്കറ്റ് … Read More

പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന നാലുപേര്‍ പിടിയില്‍.

ആലക്കോട്: പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന നാലുപേര്‍ പിടിയില്‍. ഇന്നലെ വൈകുന്നേരം 5.10 ന് കരുവഞ്ചാല്‍ ബസ്റ്റാന്റിന് സമീപം പൊതുസ്ഥലത്തുവെച്ചാണ് ആലക്കോട് എസ്.ഐ എം.പി.ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ പിടികൂടിയത്. മീമ്പറ്റി കാരിക്കുളത്തില്‍ വീട്ടില്‍ കെ.ജെ.ജോയി(62), നെല്ലിപ്പാറ തെങ്ങടയില്‍ വീട്ടില്‍ ടി.എ.മാത്യു(65), ബാലപുരം … Read More

മദ്ധ്യവയസ്‌ക്കന്‍ മരിച്ച നിലയില്‍-മൃതദേഹത്തിന് ഒരാഴ്ച്ചത്തെ പഴക്കം

വലിയ അരീക്കാമല: മാനസിക അസ്വാസ്ഥ്യമുള്ള മധ്യവയസ്‌ക്കനെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. വലിയ അരീക്കാമലയിലെ തേനപ്ലാക്കല്‍ വീട്ടില്‍ ജയിംസിന്റെ(56)മൃതദേഹമാണ് വീട്ടിന് പിറകില്‍ വീണുമരിച്ച നിലയില്‍ കണ്ടത്. ആരുമായും അടുപ്പം കാണിക്കാത്ത ഇയാള്‍ ബന്ധുക്കളെപോലും വീട്ടിലേക്ക് വിലക്കിയിരുന്നു. കഴിഞ്ഞ 13 നാണ് … Read More

നരീക്കാംവളളിയിലെ സി.കെ.യശോദ (69)നിര്യാതയായി.

പിലാത്തറ: നരീക്കാംവളളിയിലെ സി.കെ.യശോദ (69)നിര്യാതയായി. പരേതനായ കുണ്ടിലെ പുരയില്‍ കണ്ണന്‍-സി.കെ.പാറു ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: പരേതനായ മൂലകോവില്‍ ഗംഗാധരന്‍. മക്കള്‍: ഷെറിന്‍, ഷെര്‍ലി, ഷെജിന്‍. മരുമക്കള്‍: ഗിനിഷ (അഞ്ചരക്കണ്ടി ),ചന്ദ്രഹാസന്‍ (ചെമ്പേരി), ഹര്‍ഷ (കാസര്‍ഗോഡ്). സഹോദരങ്ങള്‍: കുഞ്ഞികണ്ണന്‍, (പ്രാപ്പൊയില്‍), നളിനി(തട്ടുമ്മല്‍), പ്രഭാകരന്‍(കുന്നരു), … Read More

മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം 25 ന് ആരംഭിക്കും.

മാതമംഗലം: മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം 25 ന് ആരംഭിക്കും. 28 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തില്‍ വിവിധങ്ങളായ പരിപാടികള്‍ ഏര്‍പ്പെടുത്തിയതായി മഹോല്‍സവകമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 19 വര്‍ഷത്തിന് ശേഷമാണ് പെരുങ്കളിയാട്ടം നടക്കുന്നത്. 25 ന് ക്ഷേത്ര പരിസരത്ത് നടക്കുന്ന സമ്മേളനം … Read More

യുവതിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ മൊട്ടുസൂചി പുറത്തെടുത്തു.

തളിപ്പറമ്പ്: യുവതിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ മൊട്ടുസൂചി പുറത്തെടുത്തു. തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ വെച്ചാണ് മൊട്ടുസൂചി ശസ്ത്രക്രിയയിലൂടെ  പുറത്തെടുത്തത്. കണ്ണൂര്‍ നരിക്കോട് മിന്‍ഹാസിലെ ജുമൈലയുടെ ശ്വാസനാളത്തിലാണ് അബദ്ധത്തില്‍ സൂചി കുടുങ്ങിയത്. കടുത്ത വേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ട ഇവരെ ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇഎന്‍.ടി.സര്‍ജന്‍ … Read More