ദുര്‍വാശി വേണ്ട, ഇനിയും ഉയരം കൂട്ടും, എവിടെ വേണമെങ്കിലും പരാതി കൊടുത്തോ-കരുതലും കൈത്താങ്ങും പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭീഷണി.

തളിപ്പറമ്പ്: കരുതലും കൈത്താങ്ങും വെറും പ്രഹസനമായി, പരാതിയില്‍ തീരുമാനമെടുക്കുന്നത് അട്ടിമറിച്ച് ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റിന്റെ ഇടപെടല്‍. ഇന്ന് രാവിലെ നടന്ന തളിപ്പറമ്പ് താലൂക്ക് കരുതലും കൈത്താങ്ങും പരിപാടിക്കിടെയായിരുന്നു തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം പ്രാദേശിക നേതാവുമായ സി.എം.കൃഷ്ണന്റെ ഇടപെടല്‍. ബ്ലോക്ക് … Read More

യു.കെ.വിസ തട്ടിപ്പ് മുന്നുപേര്‍ക്കെതിരെ കേസ്.

ആലക്കോട്: യു.കെയിലേക്ക് ഹോം കെയര്‍വിസ വാഗ്ദാനം ചെയ്ത് മവ്വത്താനി സ്വദേശിയുടെ 7,80,000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ മുന്നുപേര്‍ക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു. വെള്ളാട് മാവുംചാലിലെ യു.കെ.ഇന്‍ റീഗല്‍ അക്കാദമി എന്ന സ്ഥാപന ഉടമ സി.കെ.ജോസഫ് എന്ന സൂരജ്, സ്ഥാപനത്തിന്റെ മംഗലാപുരം ബ്രാഞ്ച് … Read More

തളിപ്പറമ്പ് വഖഫ് ഷംസുദ്ദിന്‍ പാലക്കുന്ന് നാളെ ചാര്‍ജ് എടുക്കും.

തളിപ്പറമ്പ്: തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വഖഫ് ജുഡീഷ്യല്‍ കമ്മിറ്റി സ്വീകരിച്ച നടപടിയുടെ ഭാഗമായി ജുമാഅത് പള്ളി ട്രസ്റ്റ് കമ്മിറ്റിയെയും വഖഫ് എക്‌സികുട്ടീവ് ഓഫീസറെയും പിരിച്ചുവിട്ട് ഇന്ററിം മുതവല്ലിയായി കരിവെള്ളൂര്‍ പാലക്കുന്ന് സ്വദേശിയും റിട്ടയേഡ് … Read More

ഭാര്യക്ക് ശാരീരിക മാനസിക പീഡനം: ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും എതിരെ കേസ്.

തളിപ്പറമ്പ്: ഭാര്യക്ക് കൂടെ ജോലിചെയ്യുന്നവരുമായി അവിഹിതബന്ധം ആരോപിച്ച് പീഡിപ്പിക്കുകയും മക്കള്‍ക്കും ഭാര്യക്കും ചെലവിന് നല്‍കാതിരിക്കുകയും വിവാഹവേളയില്‍ ഉണ്ടായിരുന്ന 21 പവന്‍ സ്വര്‍ണ്ണം വിറ്റ്‌നശിപ്പിക്കുകയും ചെയ്തതിന് ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും പേരില്‍ തളിപ്പറമ്പ് പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. മുയ്യം അടുക്കത്തെ പി.വി.ഷബിന്‍, … Read More

അയല്‍വാസിയുടെ ചാണകക്കുഴി ദുരിതമാകുന്നു- പരാതിനല്‍കി മടുത്ത് ഒരു കുടുംബം.

പരിയാരം: അയല്‍വാസിയുടെ ചാണകക്കുഴിയിലെ മലിനജലം കിണറിലേക്ക്ഒഴുകിയെത്തുന്നത് ഒരു കുടുബത്തിന്റെ ജീവിതം ദുരിതമാക്കുന്നു. ചെറുതാഴം ഗ്രാമപഞ്ചായത്തിലെ മേലതിയം സ്വദേശിയായ കെ.രതീഷും കുടുംബവുമാണ് ദുരിതമനുഭവിക്കുന്നത്. അയല്‍ക്കാരനായ ധനൂപിന്റെ വീട്ടുവളപ്പിലെ ചാണകക്കുഴിയില്‍ നിന്നും മാലിന്യം രതീഷിന്റെ കിണറിലേക്ക് കിനിഞ്ഞിറങ്ങുകയാണ്. ഇതോടെ കുടിവെള്ളം ചാണകവെള്ളമായി മാറിയിരിക്കുകയാണ്. അടുത്ത … Read More

ഉല്‍സവ സീസണുകളിലെ അനിധികൃത കച്ചവടത്തിനെതിരെ വ്യാപാരികള്‍.

തളിപ്പറമ്പ്: ഉല്‍സവ സീസണുകളിലെ സമാന്തര അനധികൃത കച്ചവടങ്ങള്‍ അവസാനിപ്പിക്കണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സര്‍ക്കാറിന്റെ എല്ലാവിധ നിയമങ്ങളും നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ട് കച്ചവടം നടത്തുന്ന വ്യാപാരികള്‍ക്ക് നല്ലനിലയില്‍ വ്യാപാരം നടത്താനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ചെയര്‍പേഴ്‌സനും സെക്രട്ടെറിക്കും നിവേദനം നല്‍കി. കൃസ്തുമസ്-ന്യൂഇയര്‍ … Read More

ടിപ്പറിനും പിക്കപ്പ് ജീപ്പിനും ഇടയില്‍പ്പെട്ട് ജീപ്പ് ഡ്രൈവര്‍ മരിച്ചു

പരിയാരം: ടിപ്പറിനും പിക്കപ്പ് ജീപ്പിനും ഇടയില്‍പ്പെട്ട് ജീപ്പ് ഡ്രൈവര്‍ മരിച്ചു. ചുണ്ട സാധുമുക്കിലെ കുടിയില്‍ വീട്ടില്‍ ബലരാമന്‍ (65)ആണ് മരിച്ചത്. ഇന്ന് രാവിലെ ഉമ്മറപ്പൊയില്‍ ക്രഷറില്‍ നിന്നും തന്റെ പിക്കപ്പ് ജീപ്പിലേക്ക് സാധനം കയറ്റുമ്പോള്‍ പുറകോട്ട് വന്ന ടിപ്പര്‍ ഇടിച്ചാണ് അപകടം … Read More

പിതാവിനെ അടിച്ചുകൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍.

പരിയാരം: അമിതമദ്യപാനം കാരണം ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയ വിരോധത്തിന് അച്ഛന്റെ തലക്ക് മരവടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മകന്‍അറസ്റ്റില്‍. പാണപ്പുഴ കണാരംവയലിലെ മുരിങ്ങോത്ത് വീട്ടില്‍ സന്തോഷിനെയാണ്(48) പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. സന്തോഷിന്റെ അച്ഛന്‍ എം.ഐ. ഐസക്കിനാണ്(74)ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ … Read More

എസ്.ഐയേയും പോലീസുകാരെയും ആക്രമിച്ചു, രണ്ടുപേര്‍ അറസ്റ്റില്‍.

ആലക്കോട്: എസ്.ഐയെയും പോലീസ് സംഘത്തെയും തടഞ്ഞുനിര്‍ത്തി ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആലക്കോട് അരങ്ങത്തെ രാമകൃഷ്ണന്റെ മകന്‍ ആശാരിവളപ്പില്‍ വീട്ടില്‍ എ.വി.രാഗേഷ്(34), കൊട്ടയാട്കവല നരിയന്‍പാറയിലെ മോഹനന്റെ മകന്‍ കുരുവിക്കാട്ട് വീട്ടില്‍ ബിന്റില്‍ മോഹന്‍(35) എന്നിവരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. … Read More

കുട്ടി ബൈക്കോടിച്ചു-ആര്‍.സി ഉടമക്കെതിരെ കേസ്.

ചന്തേര: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് ബൈക്ക് ഓടിക്കാന്‍ നല്‍കിയതിന് ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ് കേസെടുത്തു. ചെറുവത്തൂര്‍ പയ്യങ്കിയിലെ തെവളപ്പില്‍ വീട്ടില്‍ നൗസിയയുടെ(38)പേരിലാണ് കേസ്. ഇന്നലെ രാത്രി 7.10 ന് ഓരിമുക്ക് ഭാഗത്തുനിന്നും പയ്യങ്കി ഭാഗത്തേക്ക് കെ.എല്‍-60 കെ.5115 ബെക്ക് ഓടിച്ചുപോകവെ ചന്തേര എസ്.ഐ … Read More