മുനമ്പത്തിന് ഐക്യദാര്‍ഡ്യം

തളിപ്പറമ്പ്: വഖഫ് ബോര്‍ഡിന്റെ അവകാശവാദം മൂലം റവന്യു അവകാശം നഷ്ടപ്പെട്ട മുനമ്പം പള്ളിയുടെയും, ജനതയുടെയും സ്വത്തുക്കള്‍ക്ക് റവന്യു അവകാശങ്ങള്‍ പുന:സ്ഥാപിക്കുക എന്ന മുദ്രാവാകും ഉയര്‍ത്തി മുനമ്പത്തെ 610 കുടുംബങ്ങള്‍ ഒരു മാസത്തോളമായി നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് തളിപ്പറമ്പ് … Read More

വഖഫ്ഭൂമി പ്രശ്‌നം: ആശങ്കകള്‍ പരിഹരിക്കണം. തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പാരിഷ്‌കൗണ്‍സില്‍ കര്‍മ്മസമിതി രൂപീകരിച്ചു.

തളിപ്പറമ്പ്: വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് തളിപ്പറമ്പില്‍ ഉയര്‍ന്നുവന്ന ആശങ്കകള്‍ പരിഹരിക്കണമെന്ന് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പാരിഷ്‌കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. തളിപ്പറമ്പിന്റെ പല ഭാഗങ്ങളിലും വഖഫ് നിയമപ്രകാരമുള്ള തര്‍ക്കങ്ങള്‍ ഉണ്ടാകുമെന്നുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയാണ്. സെന്റ് മേരീസ് ഫൊറോന ദേവാലയം, … Read More

എസ്.ഐയാണെന്ന് വിശ്വസിപ്പിച്ച് വ്യാപാരികളെ പറ്റിച്ചയാളെ വ്യാപാരി നേതാക്കള്‍ പിടികൂടി.

തളിപ്പറമ്പ്: എസ്.ഐയാണെന്ന് പരിചയപ്പെടുത്തി വ്യാപാരികളില്‍ നിന്നും പണം വാങ്ങി വിലസി നടന്ന തട്ടിപ്പുകാരനെ വ്യാപാരി നേതാക്കള്‍ തന്നെ പിടികൂടി പോലീസിലേല്‍പ്പിച്ചു. ട്രാഫിക് എസ്.ഐയാണെന്നും കണ്‍ട്രോള്‍റൂം എസ്.ഐയാണെന്നും പറഞ്ഞ്  പയ്യന്നൂര്‍, ഏഴിലോട്, പിലാത്തറ എന്നിവിടങ്ങളിലെ വ്യാപാരികളില്‍ നിന്നും പണം വാങ്ങി മുങ്ങിനടന്ന വിരുതനെയാണ് … Read More

സൗന്ദര്യം കുറഞ്ഞുപോയി, കൂടുതല്‍ സ്ത്രീധനംവേണം–ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച ഭര്‍ത്താവിന്റെ പേരില്‍ കേസ്

പഴയങ്ങാടി: സൗന്ദര്യം കുറഞ്ഞുപോയി, കൂടുതല്‍ സ്ത്രീധനംവേണം-ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച ഭര്‍ത്താവിന്റെ പേരില്‍ പഴയങ്ങാടി പോലീസ് കേസെടുത്തു. അഴീക്കോട്ടെ ടി.വി.ഷാനിദിന്റെ പേരിലാണ് കേസ്. മാട്ടൂല്‍ സൗത്തിലെ മുക്രി വീട്ടില്‍ എം. മുംതാസിന്റെ(24)പരാതിയിലാണ് കേസ്. 2023 ജൂണില്‍ വിവാഹിതരായ ഇരുവരും ഭാര്യാഭര്‍ത്താക്കന്‍മാരായി ജീവിച്ചുവരവെ … Read More

ബ്രീസിന്റെ സമയത്ത് സൈനബ് പോയി-വീനീതിന് ശ്രീരാഗിന്റെ അടി.

പഴയങ്ങാടി: സമയക്രമം പാലിക്കാതെ ബസ് പുറപ്പെട്ടത് ചോദ്യം ചെയ്ത സ്വകാര്യബസ് കണ്ടക്ടറെ ബസ് ഡ്രൈവര്‍ മര്‍ദ്ദിച്ചു. ചെറുതാഴം ഹനുമാരമ്പലത്തിന് സമീപത്തെ കിഴക്കിലോട്ട് വീട്ടില്‍ കെ.വി.വിനീതിനാണ്(27)മര്‍ദ്ദനമേറ്റത്. 8 ന് വൈകുന്നേരം 3.45 നായിരുന്നു സംഭവം. പഴയങ്ങാടി ബസ്റ്റാന്റില്‍ വെച്ച് ബ്രീസ് ബസ് പോകേണ്ട … Read More

നാളെയും മറ്റന്നാളും ബാബുവിന്റെ കാരുണ്യയാത്ര– സുഹൃത്തിന്റെ മകന്റെ ചികില്‍സക്കാണ് കാരുണ്യയാത്ര.

ഓലയമ്പാടി: സുഹൃത്തും സഹപ്രവര്‍ത്തകനുമായ ചന്ദ്രശേഖരന്റെ മകന്റെ ചികില്‍സക്ക് പണം കണ്ടെത്താന്‍ ബാബു അരയമ്പത്ത് കാരുണ്യയാത്ര നടത്തും. ഓലയമ്പാടിയിലെ ഓട്ടോ ഡ്രൈവര്‍ ബാബു അരയമ്പത്തിന്റെ കെ.എല്‍-13 ടി 1298 ഓട്ടോറിക്ഷയാണ് നാളെയും മറ്റന്നാളും 11, 12 (തിങ്കള്‍, ചൊവ്വ) കാരുണ്യയാത്ര നടത്തുന്നത്. എരമം-കുറ്റൂര്‍ … Read More

പുലിഭീതി പ്രാപ്പൊയിലിലേക്ക് പടരുന്നു-പൂച്ചയെ ഏതോ ജീവി കടിച്ചു കൊന്ന നിലയില്‍ കണ്ടെത്തി.

പ്രാപ്പൊയില്‍:പുലിഭീതി പ്രാപ്പൊയിലിലേക്ക് പടരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെ പ്രാപ്പൊയില്‍ കുളത്തുവയല്‍ റോഡില്‍ ഒരു പൂച്ചയെ ഏതോ ജീവി കടിച്ചു കൊന്ന നിലയില്‍ കണ്ടെത്തി. ഇതിന്റെ വയര്‍ ഭാഗം ഭക്ഷിച്ച നിലയിലാണ്. വിവരമറിഞ്ഞ് ചെറുപുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളോറ-കക്കറ ഭാഗത്ത് … Read More

കൂടുതല്‍ പണം, കൂടുതല്‍ സ്വര്‍ണ്ണം- സ്ത്രീധനപീഡനത്തിന് ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കമെതിരെ കേസ്.

ആലക്കോട്: സ്ത്രീധനമായി കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചതിന് ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും പേരില്‍ ആലക്കോട് പോലീസ് കേസെടുത്തു. പെരുമ്പടവ് കരിപ്പാലിലെ ചുണ്ടയില്‍ വീട്ടില്‍ ജാസ്മിന്‍ ബേബി(34)ന്റെ പരാതിയില്‍ ഭര്‍ത്താവ് കൊട്ടിയൂര്‍ അമ്പായത്തോട് പാല്‍ച്ചുരത്തിലെ കാഞ്ഞിരത്തുംകുഴിയില്‍ വീട്ടില്‍ അനൂപ് തോമസ്(41) പിതാവ് … Read More

പി.പി.ഗോവിന്ദന്റെ സന്ധ്യാരാഗം- ഇന്ന് 45 വര്‍ഷം

വടക്കേ മലബാര്‍ മേഖലയില്‍ നിന്നും ആദ്യമായി പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച് സ്വര്‍ണ്ണമെഡലോടെ തിരക്കഥയിലും സംവിധാനത്തിലും വിജയം നേടിയ പിലാത്തറ മണ്ടൂര്‍ സ്വദേശി പി.പി.ഗോവിന്ദന്‍ ചെയ്ത  ഫീച്ചര്‍ സിനിമയാണ് സന്ധ്യാരാഗം. 1977 ല്‍ സരിത, 1979 ല്‍ ഹൃദയത്തില്‍ നീമാത്രം എന്നീ … Read More

സി.പിഎം രാഷ്ട്രീയത്തെ നിസ്സാരവല്‍ക്കരിക്കുന്നു-സി.പി. ജോണ്‍.

കണ്ണൂര്‍: രാഷ്ട്രീയത്തെ നിസാരവല്‍കരിച്ച് വികൃതമാക്കാനാണ് കേരളത്തിലെ സി.പി.എം നേതൃത്വം ശ്രമിക്കുന്നതെന്ന് സി.എം.പി ജനറല്‍ സിക്രട്ടറി സി.പി.ജോണ്‍ ആരോപിച്ചു. അരാഷ്ട്രീയമായി രാഷ്ട്രീയം കൈകാര്യം ചെയ്ത് ലാഭം കൊയ്യാമെന്നാണവര്‍ കരുതുന്നത്. അതിന്റെ ഒടുവിലത്തെ ദൃഷ്ടാന്തമാണ് ഒരു രാഷ്ട്രീയവും പറയാതെ സീറ്റ് കിട്ടാത്തത് കൊണ്ട് മാത്രം … Read More