തളിപ്പറമ്പ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തിലുള്ള ഓണച്ചന്ത ആരംഭിച്ചു. ബേങ്ക് പ്രസിഡന്റ് അഡ്വ ടി.ആര്‍. മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ തളിപ്പറമ്പ് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. ആദ്യ വില്‍പന കിറ്റ് നഗരസഭാ കൗണ്‍സിലര്‍ കെ.രമേശന്‍ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് … Read More

പാലകുളങ്ങരയിലെ പറമ്പന്‍ അശോകന്‍(58)നിര്യാതനായി.

തളിപ്പറമ്പ്: പാലക്കുളങ്ങരയിലെ വിമുക്ത ഭടനും റിട്ട: പോലിസുകാരനുമായ പറമ്പന്‍ അശോകന്‍(58) നിര്യാതനായി. പരേതനായ ഗോവിന്ദന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ഭവാനി (വേളം) മക്കള്‍: നവ്യ(മെഡിക്കല്‍ വിദ്യാര്‍ത്ഥി), ശിഖ. സഹോദരങ്ങള്‍: ശ്രീധരന്‍ (നാസിക്ക്),വിജയന്‍( വിമുക്തഭടന്‍), സുരേഷ് (നാസിക്ക്), സതി (എഴാംമൈല്‍). മൃതദേഹം10/09/2024 നാളെ … Read More

മാവിച്ചേരി സ്‌ക്കൂളിന് സമീപത്തെ സി.കല്ലാണി(86) നിര്യാതയായി.

മാവിച്ചേരി: മാവിച്ചേരി സ്‌ക്കൂളിന് സമീപത്തെ സി.കല്ലാണി(86) നിര്യാതയായി. പരേതനായ തൈക്കണ്ടി ടി.കുഞ്ഞിരാമന്റെ ഭാര്യയാണ്. മക്കള്‍: മല്ലിക (മുല്ലക്കൊടി), ലതിക (നരിക്കോട്), സുജാത (ബംഗളൂരു), പ്രദീപ്കുമാര്‍ (ബംഗളൂരു) അഡ്വ.ടി ദിലിപ് കുമാര്‍ (പ്രസിഡന്റ്, തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍). മരുമക്കള്‍: സുശീലന്‍ (മുല്ലക്കൊടി), പത്മനാഭന്‍ … Read More

ഊളിമടയിലെ ഊളന്‍മാര്‍ക്ക് 50 വര്‍ഷവും 40 വര്‍ഷവും വീതം തടവും നാലരലക്ഷം പിഴയും ശിക്ഷ.

തളിപ്പറമ്പ്: ഒന്‍പതാം ക്ലാസുകാരിയെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയ സുഹൃത്തുക്കള്‍ക്ക് 50 വര്‍ഷവും നാല്‍പ്പത് വര്‍ഷവും വീതം കഠിന തടവും നാലരലക്ഷം രൂപ പിഴയും ശിക്ഷ. ആലക്കോട് വെള്ളാട് ഒറ്റത്തൈ ഊളിമടയിലെ കറുത്തേടത്ത് വീട്ടില്‍ കെ.ജി.റിജോ(43), ഊളിമടയിലെ തന്നെ ഊരാളിപ്പറമ്പില്‍ വീട്ടില്‍ ജിതിന്‍ … Read More

വിഷം കഴിച്ച് മരിച്ച മഞ്ജിമയുടെ ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3 ന്

തളിപ്പറമ്പ്: പ്രണയ നൈരാശ്യം കാരണം വിഷം കഴിച്ച് ചികില്‍സയിലിരിക്കെ മരണപ്പെട്ട യുവതിയുടെ ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം നടക്കും. കൂവേരി പറക്കോട്ടെ ബാക്കണ്ടി വീട്ടില്‍ സി.മഞ്ജിമ(22)ആണ് ഇന്നലെ രാത്രിയോടെ മരിച്ചത്. സി.വേണുഗോപാലന്‍-രോഹിണി ദമ്പതികളുടെ ഏക മകളാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ്-31 നാണ് പറക്കോട്ടെ വീട്ടില്‍ … Read More

സ്വര്‍ണ്ണവില പവന്-53,440 രൂപ.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6680 രൂപ നല്‍കണം. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. തുടര്‍ന്ന് … Read More

അജിത്കുമാര്‍-ഹൊസബെലെ കൂടിക്കാഴ്ച്ച സാഹിബ് അന്വേഷിക്കും.

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയ വിഷയം സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഇതുസംബന്ധിച്ച് ഉടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കും. സര്‍വീസ് ചട്ടലംഘനം, അധികാര ദുര്‍വിനിയോഗം എന്നിവയാണ് പരിശോധിക്കുന്നത്. ചട്ടലംഘനം കണ്ടെത്തിയാല്‍ അജിത് കുമാറിനെ … Read More

വിഷഭൂമിയില്‍ മയങ്ങിയ അസ്തി-കണ്‍മണി ബാബുവിന്റെ അവസാന സിനിമ.

      ചെമ്മീന്‍ എന്ന നിത്യഹരിത സിനിമക്ക് ശേഷം കണ്‍മണി ഫിലിംസിന്റെ ബാനറില്‍ ബാബു സേട്ട് നിര്‍മ്മിച്ച അവസാനത്തെ സിനിമയാണ് അസ്തി. തോമസ് തോമസിന്റെ ടാഗോര്‍ അവാര്‍ഡ് നേടിയ വിഷഭൂമിയില്‍ മയങ്ങുന്നവര്‍ എന്ന നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമ സംവിധാനം ചെയ്തത് … Read More

പത്രാധിപര്‍ സ്മാരക മാധ്യമ അവാര്‍ഡ് കേരള കൗമുദി നീലേശ്വരം ലേഖകന്‍ പി.കെ. ബാലകൃഷ്ണന്

കണ്ണൂര്‍: പത്രാധിപര്‍ സ്മാരക മാധ്യമ അവാര്‍ഡ് കേരള കൗമുദി നീലേശ്വരം ലേഖകന്‍ പി.കെ.ബാലകൃഷ്ണന്. സെപ്തംബര്‍ 18 ന് പത്രാധിപരുടെ ചരമ വാര്‍ഷിക ദിനത്തില്‍ കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. 2023 സെപ്തംബര്‍ 12- 2024 സെപ്തംബര്‍ 5 വരെ … Read More

വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവതി മരിച്ചു.

കൂവേരി: വിഷം കഴിച്ച് ചികില്‍സിലായിരുന്ന യുവതി മരണപ്പെട്ടു. കൂവേരി പറക്കോട്ടെ ബാക്കണ്ടി വീട്ടില്‍ സി.മഞ്ജിമ(22)ആണ് മരിച്ചത്. സി.വേണുഗോപാലന്‍-രോഹിണി ദമ്പതികളുടെ ഏക മകളാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ്-31 നാണ് പറക്കോട്ടെ വീട്ടില്‍ വെച്ച് മഞ്ജിമ വിഷം കഴിച്ചത്. തുടര്‍ന്ന് മംഗളൂരുവിലെ യേനപ്പോയ ആശുപത്രിയില്‍ ചികില്‍സിലിരിക്കെ … Read More