കണ്ണൂരില്‍ മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയില്‍.

കണ്ണൂര്‍: കണ്ണൂരില്‍ മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയില്‍. കണ്ണൂര്‍ പുതിയ ബസ്റ്റാന്റിന് സമീപം മന്‍സൂര്‍ മുഹമ്മദിന്റെ മകന്‍ താവക്കര ഫാത്തിമാസില്‍ നിഹാദ് മുഹമ്മദ്(30), പാപ്പിനിശ്ശേരി വി.സുധീപ്കുമാറിന്റെ മകള്‍ വയലില്‍ വീട്ടില്‍ അനാമിക സുധീപ്(26) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 11.30 ന് … Read More

പൊലീസിനെ കണ്ട് ഭയന്ന്എംഡിഎംഎ അടങ്ങിയ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു.

കോഴിക്കോട്: പൊലീസിനെ കണ്ട് ഭയന്ന് 130 ഗ്രാം എംഡിഎംഎ അടങ്ങിയ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. താമരശ്ശേരി പൊലീസിന്റെ പിടിയിലായപ്പോള്‍ ഷാനിദ് തന്നെയാണ് എംഡിഎംഎ വിഴുങ്ങിയ കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ … Read More

കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍.

തളിപ്പറമ്പ്: കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍. ബക്കളം പുന്നക്കുളങ്ങരയില്‍ വാടകവീട്ടില്‍ താമസക്കാരനായ ഹൂഗ്ലി ടിന്നാ കോളനിയിലെ മദന്‍ മോഹന്‍ മണ്ഡല്‍(35)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ രാത്രി ഏഴരയോടെ പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ്താഴെ ബക്കളം യൂണിവേഴ്‌സിറ്റി റോഡില്‍ വെച്ച് … Read More

തളിപ്പറമ്പ് കോഫിഹൗസ് ജീവനക്കാരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു.

കീച്ചേരി: ഇന്ത്യന്‍ കോഫിഹൗസ് ജീവനക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു. തളിപ്പറമ്പ് കോഫിഹൗസിലെ ജീവനക്കാരന്‍ തളിപ്പറമ്പ് പുഴക്കുളങ്ങരയിലെ മോഹനന്റെ മകന്‍ അമല്‍(27) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ദേശീയപാതയില്‍ കണ്ണപുരം പോലീസ് പരിധിയിലെ കല്യാശേരി ഹാജിമൊട്ടയിലായിരുന്നു അപകടം.

സീന സുരേഷിന്റെ വിജയം മാതൃക-തളര്‍ന്നുപോകുമെന്ന ഘട്ടത്തില്‍ മകളുടെ പിന്തുണ കരുത്തായി.

തളിപ്പറമ്പ്: ഭര്‍ത്താവിന്റെ ആകസ്മികമായ വേര്‍പാട് മൂന്ന് മക്കളുള്ള ഒരമ്മയെ മാനസികമായി തളര്‍ത്തും. എന്നാല്‍ ഈ തളര്‍ച്ചയില്‍ നിന്ന് മകളുടെ ശക്തമായ പിന്തുണയോടെ ജീവിതവിജയം നേടിയ വ്യക്തിത്വമാണ് സീന സുരേഷ്. തളിപ്പറമ്പ് കരിമ്പത്തെ എസ്.ജി. മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പലാണ് 42 കാരിയായ സീന. … Read More

നാറാത്ത് എക്‌സൈസിന്റെ വന്‍ മയക്കുമരുന്ന് വേട്ട-ആഡംബര കാറുള്‍പ്പടെ 2 യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍: നാറാത്ത് എക്‌സൈസിന്റെ വന്‍ മയക്കുമരുന്ന് വേട്ട-ആഡംബര കാറുള്‍പ്പടെ 2 യുവാക്കള്‍ അറസ്റ്റില്‍. നാറാത്ത് ഷാമിലാസ് വീട്ടില്‍ മുഹമ്മദ് ഷഹീന്‍ യൂസഫ് (26), കയരളം സല്‍വ മനസിലില്‍ മുഹമ്മദ് സിജാഹ (33) എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി … Read More

4,400 രൂപയുടെ മദ്യം പോലീസ് പിടികൂടി-നടുവില്‍ സ്വദേശിക്കെതിരെ കേസ്.

ആലക്കോട്: അമിതമായ അളവില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്ന 4400 രൂപയുടെ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പോലീസ്പിടികൂടി, നടുവില്‍ സ്വദേശിയായ യുവാവിന്റെ പേരില്‍ കേസെടുത്തു. നടുവില്‍ കൊക്കായിയിലെ പുത്തന്‍പുരയില്‍ വീട്ടില്‍ പി.ജി.മാധവന്റെ മകന്‍ പി.എം.ഷിജോയുടെ(38)പേരിലാണ് കേസ്. 2000 രൂപ വിലമതിക്കുന്ന 500 മില്ലി ലിറ്ററിന്റെ 5 … Read More

ടോണി സിറിയക്കിനെ ഗ്ലെയിസണ്‍ തോമസ് മര്‍ദ്ദിച്ചു-കേസെടുത്തു.

ആലക്കോട്: ടോണി സിറിയക്കിനെ മര്‍ദ്ദിച്ചതിന് ഗ്ലെയിസണ്‍ തോമസിന്റെ പേരില്‍ കേസെടുത്തു. ഫിബ്രവരി 19 ന് 9.30 ന് മീമ്പറ്റി ഗ്രേസ് ഓട്ടോമൊബൈല്‍സ് എന്ന സ്ഥാപനത്തില്‍ വെച്ച് ആലക്കോട് കുട്ടാപറമ്പിലെ പ്ലാക്കാട് വീട്ടില്‍ ടോണി സിറിയക്കിനെ(36) തേര്‍ത്തല്ലി പനംകുറ്റിയിലെ തോട്ടത്തില്‍ വീട്ടില്‍ ഗ്ലെയിസണ്‍ … Read More

മഹാ കുംഭമേളയിൽ പങ്കെടുത്ത കേരളത്തിലുള്ളവരുടെ ആദ്യ സംഗമം കണ്ണൂരിൽ

കണ്ണൂർ :മകരസംക്രമം മുതൽ മഹാശിവരാത്രി വരെ പ്രയാഗ് രാജിൽ നടന്ന മഹാ കുംഭമേളയിൽ പങ്കെടുത്തവരുടെ ആദ്യ സംഗമം കണ്ണൂരിൽ നടക്കും. മാർച്ച് 9ന് വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടക്കുന്ന സംഗമം ബ്രഹ്മശ്രീ കൊമ്പങ്കുളം വിഷ്ണു സോമയാജിപ്പാട് ഉദ്ഘാടനം … Read More

നരീക്കാംവള്ളിയിലെ പ്രഭാകരന്‍(67) നിര്യാതനായി.

പിലാത്തറ: നരീക്കാംവള്ളിയിലെ പ്രഭാകരന്‍(67) നിര്യാതനായി. ഭാര്യ: ശോഭ (ചുണ്ട, ചെറുകുന്ന്). സഹോദരങ്ങള്‍: ഭവാനി (കണ്ണപുരം), ശശിധരന്‍, സുജാത (ഇടക്കെപ്പുറം). ശവസംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കടന്നപ്പള്ളി സമുദായ ശ്മശാനമായ ശാന്തി കുടീരത്തില്‍