ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയശക്തികല്‍ക്കെതിരെ ഇടതുപക്ഷം പ്രതിരോധം തീര്‍ക്കും-പി.സന്തോഷ്‌കുമാര്‍ എം.പി.

മുഴപ്പിലങ്ങാട്: ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ ഛിദ്ര ശക്തികള്‍ രാജ്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുമ്പോള്‍ മതേതര കക്ഷികളെയും കൂടെകൂട്ടി പ്രതിരോധം തീര്‍ക്കേണ്ടതിന്റെ ഉത്തരവാദിത്തം ഇടതുക്ഷ കക്ഷികള്‍ക്കാണെന്ന് സി.പി.ഐ. ജില്ലാ സിക്രട്ടറി പി.സന്തോഷ്‌കുമാര്‍.എം.പി. സി.പി.ഐ. നേതാവും കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന എ.ബാലകൃഷ്ണന്‍ സ്മാരക സ്തൂപം അനാഛാദനവും … Read More

തെക്കെ കുന്നുമ്പ്രം— സി.പി.എം സീറ്റ് നിലനിര്‍ത്തി–ഭൂരിപക്ഷം കുറഞ്ഞു-

മുഴപ്പിലങ്ങാട്: ഉപതിരഞ്ഞെടുപ്പ് നടന്ന ആറാം വാര്‍ഡ് എല്‍.ഡി.എഫ്. നിലനിര്‍ത്തി. സി.പി.എമ്മിലെ രമണി ടീച്ചര്‍ 37 വോട്ടിനാണ് യു.ഡി.എഫ്.ലെ പി.പി.ബിന്ദുവിനെ പരാജയപ്പെടുത്തിയത്. ഇതോടെ പഞ്ചായത്ത് ഭരണം സംബന്ധിച്ച ആശങ്ക ഒഴിവായി. വിധി എതിരായിരുന്നുവെങ്കില്‍ ഭരണ മാറ്റം ഉറപ്പായതിനാല്‍ തിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ കേന്ദ്രങ്ങള്‍ … Read More

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശത്തോടെ തെക്കേ കുന്നുമ്പ്രം-ഒരുമണിയോടെ 55 ശതമാനം പോളിങ്ങ്-

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തില്‍ ഇടത് മുന്നണിക്കും, യു.ഡി.എഫിനും അഭിമാന പോരാട്ടമായ ആറാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചു. ഉച്ചക്ക് 1 മണിക്ക് 55% പോളിങ്ങ് രേഖപ്പെടുത്തി. രാവിലെ പുരുഷന്മാരുടെ നീണ്ട ക്യൂ രൂപപ്പെട്ടെങ്കില്‍ 11 മണിയോടെ … Read More

നിര്‍ണ്ണായകം—പഞ്ചായത്ത് ആര്‍ക്കായിരിക്കും-തീരുമാനം മെയ്-17 ന്

മുഴപ്പിലങ്ങാട്: ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ മെയ് 17-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം ഇന്ന് 6 മണിക്ക് അവസാനിച്ചു. ഉപതിരഞ്ഞെടുപ്പ് ഫലം എല്‍.ഡി.എഫിനും, യു.ഡി.എഫിനും നിര്‍ണായകമായതിനാല്‍ വന്‍കിട നേതാക്കളുടെ നിര പ്രചാരണത്തിന് എത്തിച്ചേര്‍ന്നിരുന്നു. കുടുംബശ്രീ വായ്പാ വിവാദത്തെ തുടര്‍ന്ന് ഇടത് മുന്നണിയുടെ മെമ്പര്‍ … Read More

അമേരിക്കയില്‍ ചികില്‍സക്ക് പോയശേഷവും പിണറായി ആരോഗ്യമേഖലയില്‍ കേരളം നമ്പര്‍ വണ്‍ എന്ന് പറയുന്നത് അപഹാസ്യം-രാഹുല്‍ മാങ്കൂട്ടത്തില്‍.

മുഴപ്പിലങ്ങാട്: ക്യാന്‍സര്‍ ചികിത്സക്ക് അമേരിക്കയില്‍ പോയി തിരിച്ച് വന്ന ശേഷവും ആരോഗ്യ മേഖലയില്‍ കേരളം നമ്പര്‍ വണ്ണാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് അപഹാസ്യവും ഏറ്റവും വലിയ തമാശയുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സിക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. സാധാരണ ജനങ്ങള്‍ക്ക് … Read More

പഞ്ചായത്തംഗത്തെ മുന്നില്‍ നിര്‍ത്തി സി.പി.എം നടത്തിയ അഴിമതിക്കെതിരെ വോട്ട് ചെയ്യണമെന്ന് പാച്ചേനി.

മുഴപ്പിലങ്ങാട്: പഞ്ചായത്ത് അംഗത്തെ മുന്നില്‍ നിര്‍ത്തി ഭരണത്തിന്റെ തണലില്‍ സി.പി.എം. നടത്തിയ അഴിമതിക്കെതിരെ ജനങ്ങള്‍ വോട്ട് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി. ഈ പഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പ് അടിച്ചേല്പിച്ചതിനെതിരെ ജനങ്ങള്‍ പ്രതികരിച്ച് യു.ഡി.എഫ്. ഭരണത്തിന് സാഹചര്യമൊരുക്കുണമെന്നും പാച്ചേനി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം … Read More

കെ-റെയില്‍ സി.പി.എം നേതാക്കള്‍ക്ക് കമ്മീഷന്‍ തട്ടാനെന്ന് കെ.സുധാകരന്‍ എം.പി.

മുഴപ്പിലങ്ങാട്: സി.പി.എം.നേതാക്കള്‍ക്ക് കമ്മീഷന്‍ തട്ടാനുള്ള കെ-റെയില്‍ പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. മുഴപ്പിലങ്ങാട് ആറാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണത്തിന്റെ ബലത്തില്‍ പൊതുപണം അപഹരിക്കുന്നതിന്റെ നേര്‍ക്കാഴ്ചയാണ് മുഴപ്പിലങ്ങാട് ഉപതിരഞ്ഞെടുപ്പെന്നും കെ.സുധാകരന്‍ കുറ്റപ്പെടുത്തി. … Read More

മുഴപ്പിലങ്ങാട് 6-ാം വാര്‍ഡ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

മുഴപ്പിലങ്ങാട്: ആറാം വാര്‍ഡ് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മേയര്‍ ടി.ഒ.മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറല്‍ സിക്രട്ടറി എം.കെ.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. മഹിള കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ കടമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി.പ്രേമവല്ലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.കെ.ഇന്ദിര അദ്ധ്യക്ഷത … Read More

ശലഭോദ്യാനം-നീലക്കുടുക്ക-ഉദ്ഘാടനം ചെയ്തു.

മുഴപ്പിലങ്ങാട്: എം.യു.പി. സ്‌ക്കൂളിന് കണ്ണൂര്‍ സൗത്ത് ബി.പി.സി അനുവദിച്ച ശലഭോദ്യാനം നീലക്കുടുക്കയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.സജിത നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ.ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ബി.പി.സി. ഓഫീസര്‍ എ.വിനോദ് കുമാര്‍, വി.പ്രഭാകരന്‍, എ.ദിനേശന്‍, ബി.പി.സി. കോ-ഓഡിനേറ്റര്‍മാരായ പി.കെ.ഗില്‍ന, കെ.രേഷ്മ, പ്രധാന … Read More

മുഴപ്പിലങ്ങാട്ടെ മാങ്ങാടന്‍ ചന്ദ്രന്‍(65) നിര്യാതനായി.

മുഴപ്പിലങ്ങാട്: യൂത്ത് ബസ് സ്‌റ്റോപ്പിന് സമീപം കല്ല്യാടന്‍ വീട്ടില്‍ മാങ്ങാടന്‍ ചന്ദ്രന്‍ (65) നിര്യാതനായി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം മുന്‍ സിക്രട്ടറിയും, കണ്‍സ്യൂമര്‍ സ്‌റ്റോര്‍ ഡയരക്ടറുമായിരുന്നു. ഭാര്യ: പ്രമീള. മക്കള്‍: വിഷ്ണു, തൃഷ്ണ. സഹോദരങ്ങള്‍: രമണി, ഉഷ, പ്രേമന്‍, ഉഷാദന്‍, ഉഷാറാണി.