മുപ്പത്‌ലക്ഷത്തിന്റെ ബസ് ഷെല്‍ട്ടറില്‍ മഴക്കാലത്ത് ഇരിക്കാനാവില്ല.

തളിപ്പറമ്പ്: മുപ്പത് ലക്ഷം ഗോവിന്ദ!!. തളിപ്പറമ്പ് ദേശീയപാതയോരത്ത് പൊതുജനങ്ങള്‍ക്ക് ബസ് കാത്തുനില്‍ക്കാനായി തളിപ്പറമ്പിന്റെ മുന്‍ എം.എല്‍.എ 30 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ചുനല്‍കിയ അത്യാഡംബര ബസ് വെയിറ്റിംഗ് ഷെല്‍ട്ടറില്‍ മഴക്കാലത്ത് മഴപെയ്യും. ആര്‍ക്കും തന്നെ മഴകൊള്ളാതെ ഷെല്‍ട്ടറിനകത്ത് ഇരിക്കാന്‍ പോയിട്ട് നില്‍ക്കാന്‍പോലും … Read More

വയോധികനെ മദ്യലഹരിയില്‍ വീഴ്ത്തി ഒരു പവന്‍ സ്വര്‍ണമോതിരം തട്ടിയെടുത്തതായി പരാതി.

തളിപ്പറമ്പ്: റിട്ട.പോലീസുകാരനായ വയോധികനെ മദ്യലഹരിയില്‍ വീഴ്ത്തി ഒരു പവന്‍ സ്വര്‍ണമോതിരം തട്ടിയെടുത്തതായി പരാതി. കടന്നപ്പള്ളി ചന്തപ്പുരയിലെ പ്രതിയോത്ത് വീട്ടില്‍ പി.നാരായണനാണ് (73) തട്ടിപ്പിന് ഇരയായത്. മെയ്-3 ന് ഉച്ചക്ക് 1.10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാരായണനും ഭാര്യയും മകളും പറശിനി … Read More

കിണറില്‍ വീണ ദമ്പതികളെ അഗ്നിശമനസേന രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: കിണറില്‍ വീണ ദമ്പതികളെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ശ്രീകണ്ഠാപുരം വാസുപീടിക കല്ലാരിയില്‍ വീട്ടില്‍ മധു(60) ഭാര്യ സാവിത്രി(50)എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. കിണറില്‍ വീണ സാവിത്രിയെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയ മധു തിരിച്ച് കയറാനാവാതെ കിണറില്‍ അകപ്പെടുകയായിരുന്നു. തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ … Read More

എം.ഡി.എം.എ വലിക്കുന്നതിനിടെ അഞ്ചംഗസംഘം പോലീസ് പിടിയില്‍

തളിപ്പറമ്പ്: എം.ഡി.എം.എ വലിക്കുന്നതിനിടെ അഞ്ചംഗസംഘം പോലീസ് പിടിയിലായി. ചുടല പഞ്ചാരക്കുളത്തെ കൊറാങ്ങാടിയന്‍ വീട്ടില്‍ സെബാസ്റ്റ്യന്റെ മകന്‍ കെ.ഷെറിന്‍(28), കുപ്പം പാലക്കോടന്‍ വീട്ടില്‍ അബ്ദുല്‍റഹ്മാന്റെ മകന്‍ പി.അറഫാത്ത്(18), അഴീക്കോട് പൂതപ്പാറ തീപ്പെട്ടികമ്പനി പുല്ലേന്‍ വീട്ടില്‍ രജിത്തിന്റെ മകന്‍ പി.സാഗര്‍(27), കുറുമാത്തൂര്‍ ചെമ്പിലേട് റോഡ് … Read More

തളിപ്പറമ്പ് മെയിന്‍ റോഡ് തെരുവ് കച്ചവടക്കാര്‍ക്ക് തീറെഴുതി-നഗരസഭ നോക്കുകുത്തി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരം വീണ്ടും തെരുവ് കച്ചവടക്കാരുടെ പിടിയിലമര്‍ന്നു. നേരത്തെ നഗരസഭ അധികൃതരും പോലീസും തെരുവ് കച്ചവടങ്ങള്‍ക്കെതിരെ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാലിപ്പോള്‍ വര്‍ദ്ധിതവീര്യത്തോടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ മുഴുവനായി തന്നെ തെരുവ് കച്ചവടക്കാരുടെ കയ്യിലാണ്. ന്യൂസ് കോര്‍ണര്‍ മുതല്‍ നഗരസഭ ലൈബ്രറി … Read More

പാവം കാക്ക, ശുചീകരിച്ച് തളര്‍ന്നു, ചൂല് പൊട്ടി താഴെ വീണു.

തളിപ്പറമ്പ്: നിരന്തരമായി ശുചീകരണം നടത്തി തളിപ്പറമ്പിലെ ചൂലേന്തിയ കാക്ക പ്രതിമയുടെ ചൂല് പൊട്ടി താഴെ വീണു. സംസ്ഥാന ശുചിത്വമിഷന്റെ അടയാളമായ ചൂലേന്തിയ കാക്കയുടെ ചൂലാണ് കുറച്ചുദിവസംമുമ്പ് ഇളകി താഴെ വീണത്. ദേശീയപാതക്ക് അഭിമുഖമായി ടൗണ്‍സ്‌ക്വയറിന് പിറകിലാണ് 2019 നവംബര്‍-9 ന് ഈ … Read More

സ്‌ളാബിനിടയില്‍ കുടുങ്ങിയ തൊഴിലാളിയെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: കോണ്‍ക്രീറ്റ് തട്ട് ഇടിഞ്ഞുവീണ് സ്‌ളാബിനടയില്‍ അകപ്പെട്ട് അവശനിലയിലായ ഉത്തര്‍പ്രദേശ് സ്വദേശിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ശ്രീകണ്ഠാപരം കൊട്ടൂര്‍വയലില്‍ ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. നിര്‍മ്മാണം നടന്നുവരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തട്ട് പറിച്ചെടുമ്പോള്‍ സ്‌ളാബ് അടര്‍ന്നുവീഴുകയായിരുന്നു. ഓടിമാറുന്നതിനിടെ സ്‌ളാബ് തകര്‍ന്ന് വീണ് കാല്‍ … Read More

തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റില്‍ കച്ചവടക്കാരുടെ കയ്യേറ്റം വ്യാപകം.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റില്‍ കച്ചവടക്കാരുടെ കയ്യേറ്റം വ്യാപകം. യാത്രക്കാര്‍ക്ക് കാത്തുനില്‍ക്കാനുള്ള സ്ഥലത്താണ് കച്ചവട സാധനങ്ങള്‍ ഇറക്കിവെച്ച് കച്ചവടം നടത്തുന്നത്. ഇത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. നടന്നുപോകാന്‍ തന്നെ ആളുകള്‍ വല്ലാതെ കഷ്ടപ്പെടുകയാണ്. ബസ്റ്റാന്റ് കോംപ്ലക്‌സിലെ ഭൂരിഭാഗം കച്ചവടക്കാരും ഇത്തരത്തില്‍ … Read More

തളിപ്പറമ്പ് മെയിന്‍ റോഡില്‍ തീപിടുത്തം

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ ഗോഡൗണിന് തീപിടിച്ചു, വ്യാപാരികളുടെയും നാട്ടുകാരുെയും സന്ദര്‍ഭോചിത ഇടപെലില്‍ തീയണിച്ചത് വലിയ ദുരന്തം ഒഴിവാക്കി. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മെയിന്‍ റോഡില്‍ റഷീദിന്റെ കൂള്‍ബാറിന് മുകളിലെ ഗോഡൗണിന്റെ മച്ചിലാണ് തീപിടിച്ചത്. തീയും പുകയും വരുന്നത് കണ്ടതോടെ സമീപത്തുണ്ടായിരുന്ന … Read More

കിണറില്‍ വീണ 82 കാരിയായ വയോധികയെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി

തളിപ്പറമ്പ്: കിണറില്‍ വീണ 82 കാരിയായ വയോധികയെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി. ഏഴോം കാനായി ചേണിച്ചേരി സി.വി.ലക്ഷ്മിക്കുട്ടിയാണ് വീട്ടുകിണറില്‍ വീണത്. ഇന്ന് ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. 14 കോല്‍ ആഴമുള്ള കിണറില്‍ 4 കോല്‍ വെള്ളമുണ്ടായിരുന്നു. തളിപ്പറമ്പില്‍ നിന്നും സീനിയര്‍ ഫയര്‍ … Read More