ശുചിത്വ മാലിന്യ സംസ്‌ക്കരണം ബ്ലോക്ക് തല അവലോകനയോഗം

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെട്ട ഒന്‍പത് പഞ്ചായത്തകളിലെയും ശുചിത്വമാലിന്യ സംസ്‌കരണ അവലോകനവും ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കായി മെന്‍സ്ട്രുല്‍കപ്പ് വിതരണവും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രമീള … Read More

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ ലീഗല്‍ എയ്ഡ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് 2026-27 വര്‍ഷത്തെ വാര്‍ഷികപദ്ധതിയിലുള്‍പ്പെടുത്തിയ ലീഗല്‍ എയ്ഡ് ക്ലിനിക്ക് ആരംഭിച്ചു. നിയമസഹായം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്ലിനിക്ക് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയും കണ്ണൂര്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയമാനുമായ കെ.ടി.നിസാര്‍ … Read More

തളിപ്പറമ്പ് ടൗണ്‍സ്‌ക്വയറിന്റെ വാടക 1000- രൂപ വര്‍ദ്ധിപ്പിച്ചു, ഇനി 4000 രൂപ.

തളിപ്പറമ്പ്: ടൗണ്‍ സ്‌ക്വയറിന്റെ പ്രതിദിന വാടക 6000 രൂപയായി വര്‍ദ്ധിപ്പിക്കാനുള്ള നീക്കം പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് 1000 രൂപയായി കുറച്ചു. നിലവില്‍ 3000 രൂപയാണ് വാടക. മാര്‍ക്കറ്റില്‍ പരിശോധയ്ക്ക് എത്തിയ നഗരസഭാ ഉദ്യോഗസ്ഥരെ വ്യാപാരികള്‍ അക്രമിച്ച സംഭവത്തില്‍ നിയമ പ്രകാരമുള്ള നടപടികളുമായി … Read More

നഗരസൗന്ദര്യവാദികള്‍ വായതുറക്കണം മറുപടി പറയണം, പൊതുപണമാണ്

തളിപ്പറമ്പ്: മല എലിയെ പ്രസവിച്ചത് കാണണമെങ്കില്‍ തളിപ്പറമ്പ് ചിറവക്ക് ജംഗ്ഷനില്‍ വന്നാല്‍ മതി. നഗരസൗന്ദര്യവാദികള്‍ തളിപ്പറമ്പിന്റെ മുഖം സുന്ദരമാക്കാനായി പൊളിച്ചുമാറ്റിയ മനോഹരമായി നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെല്‍ട്ടറിന്റെ സ്ഥാനത്ത് നിര്‍മ്മിച്ച പുതിയ ഷെല്‍ട്ടര്‍ കണ്ടാല്‍ ഇതിന് ഉത്തരംകിട്ടും. 2024 നവംബര്‍ 24 … Read More

തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍-പി.ബി.മനോജ് പ്രസിഡന്റ്, സക്കരിയ്യ കായക്കൂല്‍ സെക്രട്ടെറി.

തളിപ്പറമ്പ്: തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പാനലിന് സമ്പൂര്‍ണ വിജയം. 2026-27 വര്‍ഷത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുഴുവന്‍ സീറ്റിലേക്കും ഒറ്റ പാനലില്‍ നിന്നും മത്സരിച്ചവര്‍ വിജയിക്കുന്നത്. ഭാരവാഹികളായി പി.ബി.മനോജ് (പ്രസിഡന്റ്), കെ.ഷീമ (വൈസ് … Read More

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ഇ.സി.ജി ടെക്‌നീഷ്യന്‍ ഇല്ല, പുറത്തുനിന്ന് വരും-ഫീസ്-100 രുപ.

തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ഇ.സി.ജി മെഷീന്‍ ഉണ്ട്; പക്ഷെ, ടെക്‌നീഷ്യന്‍ ഇല്ല. ആശുപത്രിക്ക് പുറത്തെ സ്വകാര്യ ഇ.സി.ജി ലാബിലെ ടെക്‌നീഷ്യനാണ് താലൂക്ക് ആശുപത്രിയില്‍ ഇ.സി.ജി എടുക്കുന്നത്. ഇയാള്‍ക്ക് രോഗി 100 രൂപ ഫീസ് നല്‍കണം. മാസങ്ങളായി ഇത് തുടരുകയാണ്. … Read More

മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ചതിന് ഡ്രൈവറുടെ പേരില്‍ കേസ്.

തളിപ്പറമ്പ്: മദ്യപിച്ച് മനുഷ്യജീവന് അപകടം വരുത്തുന്നവിധത്തില്‍ ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവറുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കരിമ്പം തൈക്കണ്ടി വീട്ടില്‍ ടി.മോഹനന്‍(61)ന്റെ പേരിലാണ് കേസ്. ഇന്നലെ(മെയ്-18) വൈകുന്നേരം 5.45 ന് മാന്തംകുണ്ട് പ്രിയങ്ക ബ്രെഡ് കമ്പനിക്ക്‌സമീപം വെച്ചാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ പോലീസ് … Read More

തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിനെതിരെ ബാങ്കിന്റെ ബ്രാഞ്ച് മാനേജരായിരുന്ന വി.പി.ഗോപിനാഥന്‍ നല്‍കിയ കേസ് തള്ളി.

തിരുവനന്തപുരം: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിനെതിരെ ബാങ്കിന്റെ ബ്രാഞ്ച് മാനേജരായിരുന്ന വി.പി.ഗോപിനാഥന്‍ നല്‍കിയ കേസ് തള്ളി. സഹകരണ ആര്‍ബിട്രേഷന്‍ കോടതിയില്‍ 2019 ലാണ് ഗോപിനാഥന്‍ പരാതി നല്‍കിയത്. സഹകരണ ജോ.രജിസ്ട്രാറുടെ ഉത്തരവ് നിലനില്‍ക്കെ ഉത്തരവ് മറികടന്നാണ് കേസ് നല്കിയത്. തന്നെ സെക്രട്ടെറിയായി … Read More

ടൗണ്‍സ്‌ക്വയറല്ല, ഇത് റെയിന്‍ സ്‌ക്വയര്‍-ഡി.സി.ബുക്‌സിന് പണികിട്ടി.

തളിപ്പറമ്പ്: ഡി.സി.ബുക്‌സിന്റെ പുസ്തകോല്‍സവം മഴയില്‍ കുതിര്‍ന്നു, വന്‍ നഷ്ടം. തളിപ്പറമ്പ് ടൗണ്‍സ്‌ക്വയറില്‍ ഇന്നാരംഭിച്ച ഡി.സി.ബുക്‌സിന്റെ പുസ്തകോല്‍സവത്തിലാണ് മഴ വില്ലനായത്. ഇന്ന് വൈകുന്നേരം പെയ്ത കനത്ത മഴയില്‍ ടൗണ്‍സ്‌ക്വയര്‍ മേല്‍പ്പുര ചോര്‍ന്ന് വെള്ളം പുസ്തകങ്ങളുടെ മുകളിലേക്ക് വീണു. മേല്‍പ്പുരയുടെ പലഭാഗത്തുനിന്നും മഴവെള്ളം കുത്തിയൊലിച്ചുവന്നതോടെ … Read More

തളിപ്പറമ്പ് മിനി സിവില്‍സ്റ്റേഷനിലെ ആര്‍.ഡി.ഒ ഓഫീസിന്റെ ശുചിമുറിയുടെ ടാങ്ക് പൊട്ടി മലിനജലം പ്രദേശത്ത് പരന്നൊഴുകുന്നു.

തളിപ്പറമ്പ്: തളിപ്പറമ്പ് മിനി സിവില്‍സ്റ്റേഷനിലെ ആര്‍.ഡി.ഒ ഓഫീസിന്റെ ശുചിമുറിയുടെ ടാങ്ക് പൊട്ടി മലിനജലം പ്രദേശത്ത് പരന്നൊഴുകുന്നു. ഈ ഭാഗത്ത് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിലും ഇത് നന്നാക്കിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കെട്ടിടത്തിന്റെ നിര്‍മ്മാണത്തിലെ അപാകതകള്‍ കാരണം മിനി സിവില്‍സ്റ്റേഷനിലെ ശുചിമുറിയുടെ … Read More