ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു-മുഖത്ത് കാര്‍ക്കിച്ചുതുപ്പി-നാലുപേര്‍ക്കെതിരെ കേസ്.

ചിറ്റാരിക്കാല്‍: വാഴയുടെ കൈ വെട്ടിയതിന് മാവിലന്‍ സമുദായത്തില്‍ പെട്ട യുവാവിനെ മര്‍ദ്ദിക്കുകയും മുഖത്ത് കാര്‍ക്കിച്ച് തുപ്പുകയും ചെയ്ത സംഭവത്തില്‍ നാല് ഉയര്‍ന്ന താതിയില്‍ പെട്ടവര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു. മെയ്-2 ന് രാത്രി 8.30 നായിരുന്നു സംഭവം. വെസ്റ്റ് എളേരി എളേരിത്തട്ട് … Read More

ചരക്ക് ലോറി ഡിവൈഡറില്‍ ഇടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു.

ബംഗളൂരു: കേരളത്തില്‍ നിന്ന് ബാംഗ്ലൂരിലേക്ക് വരുകയായിരുന്ന ചരക്ക് ലോറി ബിടിതിക്ക് സമീപം നാനഹള്ളിയില്‍ ഡിവൈഡറില്‍ ഇടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി എം.പി.മുഹമ്മദ് റാഷിദ് (27) ആണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന ശിഹാബുദ്ധീന്‍ (43) ഷംനാസ് (15) ഷംന (10) … Read More

എളമ്പേരംപാറയിലെ യുവാവിനെ കാണാതായി.

തളിപ്പറമ്പ്: യുവാവിനെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. എളമ്പേരംപാറ ബൈത്തുല്‍ ബിലാലില്‍ അബ്ദുല്‍നാസറിന്റെ മകന്‍ മുഹമ്മദ് ബിഷര്‍(20)നെയാണ് കാണാതായത്. 26 ന് വൈകുന്നേരം മൂന്നോടെ വീട്ടില്‍ നിന്ന് പോയ ബിഷര്‍ തിരികെ വന്നില്ലെന്നാണ് പരാതി. സഹോദരന്‍ അല്‍ത്താഫിന്റെ പരാതിയില്‍ തളിപ്പറമ്പ് … Read More

ജപ്തിഭീഷണി:പോലീസില്‍ ഫോണ്‍ ചെയ്തറിയിച്ച ശേഷം യുവാവ് ജീവനൊടുക്കി

പരിയാരം: ജപ്തിഭീഷണിയെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ ചെയ്തു പറഞ്ഞ ശേഷം യുവാവ് ജീവനൊടുക്കി. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ കുളങ്ങോട് സ്വദേശി ആര്യങ്കൊമ്പില്‍ ഷനോജ്(40)ആണ് മരിച്ചത്. പ്രവാസിയായിരുന്ന ഷനോജ് കോവിഡ് സമയത്താണ് നാട്ടിലെത്തിയത്. വിദേശത്ത് ജോലിയിരിക്കെ കടന്നപ്പള്ളി-പാണപ്പുഴ സര്‍വീസ് സഹകരണ ബാങ്ക്, പരിയാരം … Read More

യുവാവ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

പയ്യന്നൂര്‍: യുവാവിനെ കിടപ്പുമുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ തായിനേരി വായനശാലക്ക് സമീപത്തെ മുഹമ്മദ് കുഞ്ഞി-ആയിഷ ദമ്പതികളുടെ മകന്‍ കാട്ടൂര്‍ മുഹമ്മദ് നൗഫലിനെ (27)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. മാതാവിന്റെ അമ്മയോടൊപ്പമായിരുന്നു നൗഫല്‍ താമസിച്ചിരുന്നത്. … Read More

ആള്‍മറയില്‍ ഇരുന്ന് പുകവലിച്ചയാള്‍ കിണറില്‍ വീണു.

തൃക്കരിപ്പൂര്‍: കിണറിന്റെ ആള്‍മറയില്‍ ഇരുന്ന് പുകവലിച്ചുകൊണ്ടിരുന്നയാള്‍ അബദ്ധത്തില്‍ കിണറില്‍ വീണു. കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ ചീമേനി കുണ്ടത്തിലാണ് സംഭവം. കുണ്ടത്തിലെ രഞ്ജിത്ത്(32)ആണ് കിണറില്‍ വീണത്. ഇന്നലെ രാത്രി 9.30 നായിരുന്നു സംഭവം. 60 അടി താഴ്ച്ചയുള്ള കിണറില്‍ നിളയെ വെള്ളവുമുണ്ടായിരുന്നു. പടവില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന … Read More

പ്രതിയെ പിടിക്കാനെത്തിയ പോലീസ് അപകടത്തില്‍ പരിക്കേറ്റ് കിടക്കുകയായിരുന്ന ബന്ധുവിനെ മര്‍ദ്ദിച്ചതായി പരാതി.

പരിയാരം: സ്‌ക്കൂട്ടര്‍ തീവെച്ച് നശിപ്പിച്ച പ്രതിയെ പിടികൂടാനെത്തിയ പരിയാരം എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അപകടത്തില്‍ പരിക്കേറ്റ് വിശ്രമിക്കുകയായിരുന്ന ബന്ധുവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പുതിയങ്ങാടിയിലെ മുഹമ്മദ് അനസിനാണ്(27)മര്‍ദ്ദനമേറ്റത്. ദേഹമാസകലം ലാത്തികൊണ്ട് അടിയേറ്റ നിലയില്‍ അനസ് ചികില്‍സയിലാണ്. അപകടത്തില്‍ പരിക്കേറ്റതിനാല്‍ വിശ്രമിക്കാനായി … Read More

കഞ്ചാവുമായി യുവാവ് പിടിയില്‍.

പാപ്പിനിശേരി: കഞ്ചാവ് സഹിതം യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ് സ്വദേശി സി.പി.ഷംഷീറിനെയാണ്(33) എന്നയാളെയാണ് പാപ്പിനിശ്ശേരി എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ജോര്‍ജ് ഫെര്‍ണാണ്ടസും സംഘവും കല്യാശ്ശേരിയില്‍ വെച്ച് 15 ഗ്രാം കഞ്ചാവ് സഹിതം പിടികൂടിയത്. കല്യാശ്ശേരി, ധര്‍മ്മശാല, തളിപ്പറമ്പ് ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് … Read More

ഭര്‍ത്താവ് കടം വാങ്ങി ഭാര്യക്ക് തെറി-രഞ്ജിത്തിനെതിരെ കേസ്.

തളിപ്പറമ്പ്: ഭര്‍ത്താവ് കടം വാങ്ങിയ പണം ചോദിച്ച് വീട്ടിലെത്തിയ യുവാവ് ഭാര്യയെ ഭീഷണിപ്പെടുത്തിയതായി പരാതി. കുറ്റിയാട്ടൂര്‍ വടുവന്‍കുളത്തെ കോടിക്കണ്ടി വീട്ടില്‍ കെ.പി.രഞ്ജിത്തിന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. സപ്തംബര്‍ ഒന്നിന് രാത്രിഎട്ടോടെയായിരുന്നു സംഭവം. ആന്തൂര്‍ മമ്പാലയിലെ വീട്ടില്‍ അതിക്രമിച്ചുകയറിയ രഞ്ജിത്ത് യുവതിയേയും … Read More

മുന്‍ഭാര്യയെ വിവാഹം കഴിക്കാനൊരുങ്ങിയ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം-ആദ്യഭര്‍ത്താവിനെതിരെ കേസ്.

പരിയാരം: വിവാഹമോചിതയായ യുവതിയെ വിവാഹം കഴിക്കാനൊരുങ്ങിയ യുവാവിനെ മുന്‍ ഭര്‍ത്താവ് സ്‌കൂട്ടറിടിച്ച് തെറിപ്പിച്ച് ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. സംഭവത്തില്‍ മുന്‍ ഭര്‍ത്താവവ് പിലാത്തറയിലെ ആനന്ദിനെതിരെ വധശ്രമത്തിനും അടിച്ചുപരിക്കേല്‍പ്പിച്ചതിനും പരിയാരം പോലീസ് കേസെടുത്തു. മെയ് ഇരുപതിന് രാത്രി എട്ട്മണിക്ക് ചെറുതാഴം … Read More