വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.

തളിപ്പറമ്പ്: വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൃച്ചംബരം പഞ്ചവടിയിലെ കുണ്ടുങ്കര വീട്ടില്‍ വിജേഷ്(34)ആണ് മരിച്ചത്. നാല് ദിവസം മുമ്പാണ് വിഷം കഴിച്ചത്. അമ്മ തങ്കമണി. സഹോദരി: വിജി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ സംസ്‌ക്കാരം നടക്കും.    

മര്‍ദ്ദനമേറ്റ യുവാവ് വിഷം കഴിച്ചുമരിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കേസ്.

പരിയാരം: പരസ്യമായി മര്‍ദ്ദനമേറ്റ ഓേേട്ടാറിക്ഷാ ഡ്രൈവര്‍ വിഷംകഴിച്ചു മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. കോലാര്‍തൊട്ടിയിലെ പാലൂര്‍ പുത്തന്‍വീട്ടില്‍ പി.പി.ബാബുവിനാണ്(47) മര്‍ദ്ദനമേറ്റത്. ഫിബ്രവരി 22 ന് രാത്രി 8.15 ന് എടക്കോം ടൗണില്‍വെച്ച്  കണാരംവയല്‍ സ്വദേശികളായ ലൈജു, രാഹുല്‍, അഖില്‍ … Read More

മധ്യവയസ്‌ക്കയെ തൂമ്പയുടെ പിടികൊണ്ട് മര്‍ദ്ദിച്ചു.

നടുവില്‍: മധ്യവയസ്‌ക്കയെ തൂമ്പയുടെ പിടികൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കുടിയാന്‍മല പോലീസ് കേസെടുത്തു. നടുവിലിലെ തങ്കമണി, മകന്‍ പ്രവീഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. നേന്ത്രവട്ടത്തെ കണിയാന്‍ തടത്തില്‍ കെ.യു.കുമാരിക്കാണ്(56)മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചക്ക് ശേഷം 2.30 നാണ് സംഭവം നടന്നത്. കുമാരിയുടെ മകന്റെപള്ളിത്തട്ടിലെ രാജീവ് … Read More

സൂക്ഷിക്കുക-മാങ്ങകളില്‍ വ്യാജന്‍മാര്‍ ഭക്ഷ്യസുരക്ഷക്കാര്‍ കൂര്‍ക്കംവലിക്കുന്നു.

കണ്ണൂര്‍: നോമ്പ് വിപണി ലക്ഷ്യമിട്ട് വ്യാജ പഴവര്‍ഗങ്ങള്‍ വിപണിയില്‍ നിറയുന്നത് ഭീഷണിയാവുന്നു. കഴിഞ്ഞ ദിവസം ചേലേരിമുക്കില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തകനായ മുഹമ്മദ്കുഞ്ഞി പാട്ടയം വാങ്ങിയ പഴുത്തമാങ്ങ വീട്ടില്‍ കൊണ്ടുവന്ന് മുറിച്ചപ്പോഴാണ് വ്യാജമാങ്ങയാണെന്ന് ബോധ്യമായത്. മഞ്ഞ നിറത്തില്‍ സുഗന്ധത്തോടെ വിപണിയിലെത്തുന്ന മാങ്ങയുടെ പുറമെയുള്ള … Read More

തൃച്ചംബരത്ത് വെള്ളക്കെട്ട്-ഭക്തജനങ്ങള്‍ ദുതിതത്തിലായി.

തളിപ്പറമ്പ്: അവിചാരിതമായി പെയ്ത കനത്ത മഴയില്‍ തൃച്ചംബരം ക്ഷേത്രം പടിഞ്ഞാറേ നടയില്‍ കനത്ത വെള്ളക്കെട്ട്. ഉല്‍സവത്തിനെത്തിയ നൂറുകണക്കിനാളുകള്‍ക്ക് ഇത് ദുരിതമായി. വരാന്‍പോകുന്ന കാവര്‍ഷം ഈ പ്രദേശത്തെ എങ്ങനെ ബാധിക്കുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഇത് മാറി. അശാസ്ത്രീയമായ നിര്‍മ്മാണ പ്രവൃത്തിയാണ് വെള്ളക്കെട്ടിന് … Read More

കൂടുതല്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ച ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ്.

പയ്യന്നൂര്‍: കൂടുതല്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് യുവതിയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ച ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പിലാത്തറ കക്കോണിയിലെ ടി.ബാലന്റെ മകള്‍ താഴത്തുവളപ്പില്‍ വീട്ടില്‍ ടി.വി.ജിഷയുടെ(34)പരാതിയിലാണ് കേസ്. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുതിയ വീട്ടില്‍ പി.വി.പ്രിയേഷ്(37), മാതാവ് കമലാക്ഷി എന്നിവര്‍ക്കെതിരെയാണ് … Read More

മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നല്‍കി, കരളിന് അസുഖംബാധിച്ച കുട്ടി ഗുരുതരാവസ്ഥയില്‍

പഴയങ്ങാടി: മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നല്‍കി, മരുന്ന് കഴിച്ച 8 മാസം പ്രായമുള്ള കുട്ടിക്ക് കരളിന് അസുഖം ബാധിച്ചു, പോലീസ് കേസെടുത്തു. പഴയങ്ങാടിയിലെ ഖദീജ മെഡിക്കല്‍സിനെതിരെയാണ് ചെറുകുന്ന് പൂങ്കാവിലെ മുക്കോലക്കല്‍ വീട്ടില്‍ ഇ.പി.അഷറഫ് പരാതി നല്‍കിയത്. അഷറഫിന്റെ സഹോദരന്‍ … Read More

തളിപ്പറമ്പ് സി.എച്ച് സെന്റര്‍ ഫണ്ട് സമാഹരണം;മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു-ഫണ്ട് സമാഹരണം മാര്‍ച്ച് 14 മുതല്‍ ജൂണ്‍ 14 വരെ

തളിപ്പറമ്പ്: തളിപ്പറമ്പ് സിഎച്ച് സെന്ററിന്റെ പ്രവര്‍ത്തന വിപുലീകരണ ഫണ്ട് സമാഹരണ ക്യാമ്പയിന്റെ ഭാഗമായി ഡിജിറ്റല്‍ ആപ്പ് പുറത്തിറക്കി. ആപ്പിന്റെ ഉദ്ഘാടനം ഒരു ലക്ഷത്തി ഒരു രൂപ നല്‍കി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. സി.എച്ച്.സെന്ററിന് കീഴില്‍ നിര്‍മ്മിക്കുന്ന ശിഹാബ് … Read More

കിണറില്‍ വീണ് പരിക്കേറ്റയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുന്നതിനിടയില്‍ കാല്‍വഴുതി കിണറ്റില്‍ വീണയാളെ തളിപ്പറമ്പ് അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. പെരുന്തലേരി പന്നിത്തടത്തെ രാമചന്ദ്രന്‍ പാലാടത്ത് (56)ആണ് 50 അടി ആഴവും 2 അടി വെള്ളവുമുള്ള സ്വന്തം കിണര്‍ വൃത്തിയാക്കുന്നതിനിറങ്ങുന്നതിനിടയില്‍ കിണറില്‍ അകപ്പെട്ടത്. കാലിന് പരിക്കേറ്റതിനാല്‍ മുകളിലോട്ട് കയറാന്‍ … Read More

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 360 രൂപ കൂടി ഈ മാസത്തെ റെക്കോര്‍ഡ് വിലയിലേക്ക് എത്തി.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 360 രൂപ കൂടി ഈ മാസത്തെ റെക്കോര്‍ഡ് വിലയിലേക്ക് എത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 64,520 രൂപയാണ്. ഗ്രാമിന് 45 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില … Read More