ബുള്ളറ്റില്‍ കഞ്ചാവ് കടത്തിയ കൊയിലാണ്ടി സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയില്‍

ഇരിട്ടി:കര്‍ണാടകയില്‍ നിന്നും ബുള്ളറ്റില്‍ കഞ്ചാവുമായി എത്തിയ രണ്ട് യുവാക്കളെ കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടികൂടി. കൊയിലാണ്ടി സ്വദേശികളായ എം.പി.മുഹമ്മദ് റാഫി (32), ആര്‍.അഖിലേഷ് (31) എന്നിവരെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍. രാജീവിന്റെ നേതൃത്വത്തില്‍ വാഹന പരിശോധനയ്ക്കിടയില്‍ പിടികൂടിയത്. ഇവരില്‍ നിന്നും … Read More

എം മുകേഷ് എംഎല്‍എയ്ക്കെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയ്ക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊച്ചി മരട് പൊലീസാണ് കേസെടുത്തത്. ഐപിസി 354-ാം വകുപ്പ് ചുമത്തിയാണ് കേസ്. കൊച്ചിയിലെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മുകേഷ്, ജയസൂര്യ തുടങ്ങി … Read More

ശീതളിന്റെ പ്രയത്‌നത്തില്‍ ശാന്തി ഇനി കുടുംബ ശീതളിമയിലേക്ക്.

പിലാത്തറ: ശീതളിന്റെ പ്രയത്‌നം ഫലിച്ചു, ആറു വര്‍ഷത്തിന് ശേഷം ശാന്തി കുടുംബത്തിലേക്ക് മടങ്ങുന്നു. മനോനില തെറ്റി അബോധവസ്ഥയില്‍ പയ്യന്നൂര്‍ പോലീസ് കരിവെള്ളൂരില്‍ കണ്ടെത്തിയ ശാന്തിയെ(48) 2018 ജൂണ്‍ 26-നാണ് പിലാത്തറയിലെ ഹോപ്പില്‍ എത്തിക്കുന്നത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ മനോരോഗ വിഭാഗത്തിലെ … Read More

കയ്യേറിയ കെട്ടിടത്തിന്റെ മര ഉരുപ്പടികള്‍ കടത്തിയതായി പോലീസില്‍ പരാതി.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് കാമ്പസിലെ പഴയ ടി.ബി സാനിട്ടോറിയത്തിന്റെ ഭാഗമായ വാര്‍ഡ് പൊളിച്ച് മര ഉരുപ്പടികള്‍ കടത്തിക്കൊണ്ടുപോയതായി പോലീസില്‍ പരാതി. മുസ്ലിം ലീഗ് നേതാക്കളായ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തംഗം ജംഷീര്‍ ആലക്കാടും പരിയാരം പഞ്ചായത്തംഗം പി.വി.അബ്ദുള്‍ ഷുക്കൂറുമാണ് രേഖാമൂലം പരാതി … Read More

മെഡിക്കല്‍ കോളേജിന്റെ കെട്ടിടം സി.പി.എം സ്ഥാപനത്തിന്-പ്രതിഷേധം ശക്തം.

പരിയാരം: പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിനകത്തെ കെട്ടിടങ്ങളില്‍ വ്യാപകമായി കയ്യേറ്റം നടക്കുന്നതായി എച്ച്.ഡി.എസ് അംഗം അഡ്വ.രാജീവന്‍ കപ്പച്ചേരി പരിയാരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പാംകോസ് എന്ന സി.പി.എം നിയന്ത്രിത സഹകരണ സ്ഥാപനത്തിന് കാന്റീന്‍ നടത്താന്‍ മുന്‍ ഭരണ സമിതി … Read More

വളവില്‍ ചേലേരിയിലെ ടി.സി.പത്മനാഭന്‍(71)നിര്യാതനായി.

ചേലേരി: വളവില്‍ ചേലേരി തെക്കെകരയില്‍ പരേതനായ എം.പി കുഞ്ഞമ്പു നമ്പ്യാരുടെ മകന്‍ ടി.സി.പത്മനാഭന്‍ (71) നിര്യാതനായി. മാതാവ് പരേതയായ മാധവിഅമ്മ. ഭാര്യ:എം.പി.തങ്കമണി. മക്കള്‍ പ്രജിത്ത് (ഡ്രൈവര്‍), സജിത്ത് (അദ്ധ്യാപകന്‍ കല്യാശ്ശേരി സൗത്ത് യു പി സ്‌കൂള്‍,) സുജിത്ത്. മരുമകള്‍ ചൈതന്യ ( … Read More

പാസ്‌പോര്‍ട്ട് സേവനങ്ങള്‍ തടസപ്പെടും.

കൊച്ചി: സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴിയുള്ള പാസ്പോര്‍ട്ട് സേവനം തടസ്സപ്പെടും. നാളെ രാത്രി 8 മുതല്‍ സെപ്റ്റംബര്‍ 2നു രാവിലെ 6 വരെയാണ് പാസ്പോര്‍ട്ട് സേവനം മുടങ്ങുക. ഓഗസ്റ്റ് 30ന് എല്ലാ അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കി. അന്നേദിവസം അപ്പോയിന്റ്‌മെന്റുകള്‍ … Read More

സി.പി.എം നഗരസഭാ ഓഫീസ് മാര്‍ച്ച് നാളെ.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിലേക്ക് നാളെ(ആഗസ്റ്റ്-29) സി.പി.എം പ്രതിഷേധമാര്‍ച്ച് നടത്തും. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ഗതാഗതയോഗ്യമാക്കുക, മാസങ്ങളായി കത്താത്ത തെരുവ് വിളക്കുകള്‍ കത്തിക്കുക, കുത്തഴിഞ്ഞ ട്രാഫിക് സംവിധാനം പരിഷ്‌ക്കരിക്കുക, വായനശാലകള്‍ക്ക് പ്രസിദ്ധീകരണങ്ങളുടെ തുക നല്‍കുക, കുടിവെള്ള പ്രശ്‌നം പരിഹരിക്കുക, ജനോപകാരപ്രദമായ ബസ്റ്റാന്റ് സ്ഥാപിക്കുക എന്നീ … Read More

പ്രശസ്ത ശില്‍പ്പിയും സഹസംവിധായകനുമായ അനില്‍ സേവ്യര്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത ശില്‍പ്പിയും സഹസംവിധായകനുമായ അനില്‍ സേവ്യര്‍ അന്തരിച്ചു. 39 വയസ്സായിരുന്നു. ഫുട്‌ബോള്‍ കളിക്കിടെ ഉണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ജാന്‍ എ മന്‍, തല്ലുമാല, മഞ്ഞുമ്മല്‍ ബോയ്‌സ്, തെക്ക് വടക്ക് തുടങ്ങിയ സിനിമകളുടെ സഹസംവിധായകനാണ്. അങ്കമാലി കേന്ദ്രീകരിച്ച് ഭാര്യയും ചിത്രകാരിയുമായ … Read More

മാവിച്ചേരി ജുമാ മസ്ജിദ് ആന്റ് ഹയാത്തുല്‍ ഇസ്ലാം മദ്രസ കമ്മിറ്റി

തളിപ്പറമ്പ്:മാവിച്ചേരി ജുമാ മസ്ജിദ് ആന്റ് ഹയാത്തുല്‍ ഇസ്ലാം മദ്രസ കമ്മിറ്റി നബിദിനം വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. നബിദിനാഘോഷ വിജയത്തിനായി വിപുലമായ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി ഒ.മുഹമ്മദ് റഷീദ്(ചെയര്‍മാന്‍), കെ.പി.നിസാര്‍, ടി.കെ.ഷംസീര്‍. (വൈസ് ചെയര്‍മാന്‍), ഇ.പി ഉമ്മര്‍ (ജനറല്‍ കണ്‍വീനര്‍), … Read More