ഒടുവില്‍ നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി വി.രമേശന് കൊച്ചി സിറ്റിയിലേക്ക് സ്ഥലംമാറ്റമായി.

തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി വി.രമേശനെ കൊച്ചി സിറ്റി ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറ്റി. എ. പ്രേംജിത്താണ് പുതിയ നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റി നിയമിച്ചിരുന്നുവെങ്കിലും വി.രമേശനെ സ്ഥലംമാറ്റാത്തതുമായി ബന്ധപ്പെട്ട് പോലീസില്‍ മുറുമുറുപ്പ് … Read More

കെ.എന്‍.എം മര്‍കസുദ്ദഅവ പ്രയാണം പോസ്റ്റ് കോണ്‍ഫ്രന്‍സ്

തളിപ്പറമ്പ്: കെ.എന്‍.എം മര്‍കസുദ്ദഅവ തളിപ്പറമ്പ് മണ്ഡലം പ്രയാണം പോസ്റ്റ് കോണ്‍ഫ്രന്‍സ് ജില്ലാ സെക്രട്ടറിയേറ്റംഗം ഫൈസല്‍ ചക്കരക്കല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.കെ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.വി മഹമൂദ്, സാദിഖ് മാട്ടൂല്‍, സി.പി അനസ്, ഷാന ഏഴോം, വി.സുലൈമാന്‍, … Read More

വീടുകള്‍ക്കും ഓഫീസുകള്‍ക്കും വ്യവസായങ്ങള്‍ക്കും ഒരുപോലെ അനുയോജ്യമായ സ്ഥലം വില്‍പ്പനക്ക്.

തളിപ്പറമ്പ്: വീടുകള്‍ക്കും ഓഫീസുകള്‍ക്കും വ്യവസായങ്ങള്‍ക്കും ഒരുപോലെ അനുയോജ്യമായ സ്ഥലം വില്‍പ്പനക്ക്. കണ്ണൂര്‍ കല്ല് കൊത്ത് തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിന് അവകാശ കൈവശമായ നെല്ലിപ്പറമ്പിലെ കുറ്റേരി വില്ലേജില്‍ മാവിച്ചേരി, വെള്ളാവ് ദേശത്തുള്ള ഒരു ഹെക്ടര്‍ 81 ആര്‍ 78 സ്‌ക്വ.മീ സ്ഥലമാണ് … Read More

മലയാറ്റൂരിന്റെ തുടക്കവും ഒടുക്കവും ഒടുക്കം തുടക്കം-@42.

പ്രമുഖ എഴുത്തുകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണന്റെ അധികം വായിക്കപ്പെടാതെ പോയ നോവലാണ് തുടക്കം ഒടുക്കം. 1981 ല്‍ ഐ.എ.എസില്‍ നിന്ന് രാജിവെച്ച ശേഷം മലയാറ്റൂരിന്റെ പ്രധാന ആഗ്രഹങ്ങളിലൊന്നായിരുന്നു സിനിമാ സംവിധായകനാവുക എന്നത്. മഞ്ഞിലാസ് എന്ന നിര്‍മ്മാണ കമ്പനിയുടെ ഉടമയും സുഹൃത്തുമായ എം.ഒ.ജോസഫ് സിനിമ … Read More

സിസ്റ്റര്‍ മഗ്ദലേന ഡി.എസ്.എസ്(75)നിര്യാതയായി

  തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ മഗ്ദലേന ഡി.എസ്.എസ്. (75) നിര്യാതയായി. ശവസംസ്‌ക്കാരം നാളെ ചൊവാഴ്ച്ച (12.03.2024) ഉച്ചകഴിഞ്ഞ് 03.00 മണിക്ക് പട്ടുവം സ്‌നേഹ നികേതന്‍ ആശ്രമ ചാപ്പലില്‍ കണ്ണൂര്‍ രൂപതാ വികാരി ജനറല്‍ മോണ്‍.ക്ലാരന്‍സ് … Read More

സ്റ്റെതസ്‌ക്കോപ്പേന്തിയ കൈകളില്‍ വിരിഞ്ഞത് ഹിപ്പോക്രാറ്റസിന്റെ ശില്‍പ്പം-ഇത് ഡോ.കെ.രമേശന്‍ MBBS, MD.

കരിമ്പം. കെ.പി.രാജീവൻ പരിയാരം: സ്റ്റെതസ്കോപ്പെടുക്കുന്ന കൈകൾ കൊണ്ട് ഡോ.കെ.രമേശൻ രൂപം നൽകിയത് ഹിപ്പോക്രാറ്റസിൻ്റെ പ്രതിമ. കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രഫസർ ചിറക്കൽ സ്വദേശി ഡോ.രമേശൻ പണിത ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ പിതാവ് ഹിപ്പോക്രാറ്റസിൻ്റെ അർദ്ധകായ പ്രതിമ മാർച്ച് 16ന് … Read More

കല്ലിങ്കീലിനെ തിരിച്ചെടുക്കും- എം.എം.ഹസനും ചെന്നിത്തലയും വിളിച്ചു.

ഭാഗ്യാന്വേഷിയാവാനില്ല- കല്ലിങ്കീല്‍. തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതാവും തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭനെ സസ്‌പെന്‍ഷന്‍ റദ്ദാക്കി തിരിച്ചെടുക്കും. ഇതിന്റെ ഭാഗമായി കെ.പി.സി.സി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എം.എം.ഹസന്‍, മുന്‍ പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല എന്നിവര്‍ ഇന്ന് കല്ലിങ്കീലുമായി ബന്ധപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ … Read More

ദേവീ നിന്‍ചിരിയില്‍ കുളിരോ പാലൊളിയോ-രാജപരമ്പര@46.

മലയാളി മറക്കാത്ത പ്രണയഗാനങ്ങളിലൊന്നാണ് ദേവീ നിന്‍ ചിരിയില്‍ എന്ന ഗാനം. ബിച്ചു തിരുമല, അപ്പന്‍ തച്ചേത്ത്, ഭരണിക്കാവ് ശിവകുമാര്‍ എന്നിവര്‍ എഴുതി എ.ടി.ഉമ്മര്‍ സംഗീതം പകര്‍ന്ന  രാജപരമ്പരയിലെ ഈ ഗാനം പുറത്തുവന്നിട്ട് ഇന്നേക്ക് 46 വര്‍ഷം തികയുന്നു. ഡോ.ബാലകൃഷ്ണന്‍ കഥ, തിരക്കഥ, … Read More

മന്നയിലെ തീപിടുത്തം തീവെപ്പാണെന്ന് സ്ഥാപനഉടമ-രണ്ടുപേര്‍ക്കെതിരെ പോലീസില്‍ പരാതി.

തളിപ്പറമ്പ്: മന്നയില്‍ ഓട്ടോഹബ്ബ് എന്ന സ്ഥാപനത്തിന് തീവെച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പോലീസില്‍ പരാതി. മന്ന ആലക്കോട് റോഡില്‍ ഓട്ടോഹബ്ബ് എന്ന പേരില്‍ കാര്‍ അക്‌സസറീസ് വില്‍പ്പന നടത്തുന്ന സ്ഥാപനത്തിന്റെ ഉടമ പാപ്പിനിശേരി നരയന്‍കുളത്തെ കെ.പി.ഫൈറൂസാണ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. ഫൈറൂസും … Read More

തളിപ്പറമ്പിലെ ബുള്ളറ്റ് മോഷ്ടാവിനെ അറസ്റ്റ് ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് പോസ്റ്റ് ഓഫീസ് വളപ്പില്‍ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ച പ്രതി അറസ്റ്റില്‍. കരുവഞ്ചാല്‍ മീമ്പറ്റിയിലെ വലയി കരോട്ട് വീട്ടില്‍ അഗ്‌സതിയുടെ മകന്‍ വി.എ.റോയി(46)നെയാണ് തളിപ്പറമ്പ് എസ്.എച്ച്.ഒ എം.എല്‍ ബെന്നിലാലുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 7 … Read More