ഉപദേശം മറ്റുള്ളവര്‍ക്ക്-നമ്മള്‍ പ്ലാസ്റ്റിക്ക് കത്തിക്കും-ആരാ ചോദിക്കാന്‍. ?

തളിപ്പറമ്പ്: പ്ലാസ്റ്റിക്ക് കത്തിക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ച് പിഴയീടാക്കുന്ന നഗരസഭയുടെ ഉത്തരവാദിത്വത്തിലുള്ള തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി വളപ്പില്‍ പരസ്യമായി പ്ലാസ്റ്റിക്ക് കത്തിക്കല്‍. ഇന്ന് സന്ധ്യയോടെയാണ് സംഭവം. കനത്ത പുകയും പ്ലാസ്റ്റിക്ക് കത്തുന്നതിന്റെ രൂക്ഷമായ മണവും പരന്നതോടെ നാട്ടുകാര്‍ ഇടപെട്ടാണ് കത്തിക്കുന്നത് … Read More

സയനൈഡ് കില്ലര്‍ ജോളിയെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പരിയാരം: കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി ജോളി ജോസഫിനെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ മാനസികനില വിശകലനം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിചാരണകോടതി ആവശ്യപ്പെട്ടതിനാലാണ് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. 5-ാം നിലയില്‍ 509 ലെ സ്പെഷ്യല്‍ റൂമിലാണ് … Read More

പ്രകൃതിവിരുദ്ധം, അക്കാളത്ത് മുസ്തഫക്ക് 5 വര്‍ഷം കഠിനതടവും 21,000 പിഴയും ശിക്ഷ.

തളിപ്പറമ്പ്: പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌ക്കന് അഞ്ച് വര്‍ഷം കഠിനതടവും 21,000 രൂപ പിഴയും ശിക്ഷ. എടാട്ട് ജുമാ മസ്ജിദിന് പിറകില്‍ താമസിക്കുന്ന പെരുമ്പയിലെ പഴയ എക്‌സൈസ് ഓഫീസിന് സമീപത്തെ അക്കാളത്ത് ഹൗസില്‍ എ.മുസ്തഫയെയാണ്(53) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി … Read More

ലോകസഭാ തെരഞ്ഞെടുപ്പ്: സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരാവാം-

തളിപ്പറമ്പ്: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പോളിംഗ് ബൂത്തുകളില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ (Special Police Officer) ആയി ഡ്യൂട്ടി ചെയ്യുവാന്‍ താല്‍പര്യമുള്ള താഴെപ്പറയുന്ന വിഭാഗത്തിലുള്ളവര്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലോ 95 62 74 16 35 … Read More

മധുരപ്പതിനേഴ് തികഞ്ഞിട്ട് 49 വര്‍ഷം.

പ്രമുഖ സംവിധായകന്‍ ഹരിഹരന്‍ 70 കളിലും എണ്‍പതുകളിലും ചെയ്ത സിനിമകള്‍ ഭൂരിഭാഗവും യുവത്വത്തിന്റെ തമാശകളും എടുത്തുചാട്ടവുമാണ് പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്. 49 വര്‍ഷം മുമ്പ് ഡോ.ബാലകൃഷ്ണന്റെ രചനയില്‍ ജയ്മാരുതിക്ക് വേണ്ടി ടി.ഇ.വാസുദേവന്‍ നിര്‍മ്മിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത സിനിമയാണ് മധുരപ്പതിനേഴ്. 1975 … Read More

പുഷ്പകുമാരിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു.

തളിപ്പറമ്പ്: ഉന്നത കോണ്‍ഗ്രസ് നേതൃത്വം കണ്ണുരുട്ടി, തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടെറിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഫെബ്രുവരി 6 ന് നടന്ന ബാങ്ക് ഡയരക്ടര്‍ബോര്‍ഡ് യോഗമാണ് സെക്രട്ടെറി ടി.വി.പുഷ്പകുമാരിയെ സസ്‌പെന്റ് ചെയ്തത്. സസ്‌പെന്‍ഷന്‍ വിവാദമായതിനെ തുടര്‍ന്ന് സഹകരണ ബാങ്ക് ജീവനക്കാരുടെ സംഘടനയും … Read More

ചെമ്പരത്തിബാറില്‍ മോഷണം-

തളിപ്പറമ്പ്: ബാറിലെ സോഡ നിര്‍മ്മാണയൂണിറ്റില്‍ നിന്നും മെഷീനിന്റെ ഉപകരണം മോഷ്ടിച്ചതിന് വെള്ളാവ് സ്വദേശിയുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ജനുവരി 8 നായിരുന്നു സംഭവം നടന്നത്. ഏഴാംമൈലിലെ ചെമ്പരത്തി ബാറിലെ സോഡ നിര്‍മ്മാണ യൂണിറ്റിലാണ് സംഭവം നടന്നത്. ജീവനക്കാരന്‍ അവധിയായതിനാല്‍ താല്‍ക്കാലികമായി … Read More

തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതി-സി.പി.മനോജ് പ്രസിഡന്റ്, ടി.സുനില്‍ സെക്രട്ടറി, സി.എച്ച്.രേണുക ട്രഷറര്‍.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രോല്‍സവവുമായി ബന്ധപ്പെട്ട് മാര്‍ച്ച്-6 മുതല്‍ 16 വരെ രാത്രിയില്‍ അന്നദാനം നടത്താന്‍ ഇന്ന് ചേര്‍ന്ന തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. 2024-25 വര്‍ഷത്തെ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. നഗരസഭാ കൗണ്‍സിലര്‍ സി.പി.മനോജ്-(പ്രസിഡന്റ്). ടി.സുനില്‍(സെക്രട്ടറി), സി.എച്ച്.രേണുക(ട്രഷറര്‍), … Read More

സി.പി.ഐ പ്രതിഷേധയോഗം സംഘടിപ്പിച്ചു.

തളിപ്പറമ്പ്: കോമത്ത് മുരളീധരന് എതിരായ വധശ്രമത്തില്‍ സി.പി.ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. അക്രമിസംഘത്തിനെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സംസ്ഥാന എക്‌സി.അംഗം സി.പി.മുരളി ഉദ്ഘാടനം ചെയ്തു. മണ്ഡലം സിക്രട്ടറി … Read More

കഞ്ചാവ് പൊതികള്‍ കൈവശം വെച്ചതിന് മൂന്ന് യുവാക്കള്‍ എക്‌സൈസ് പിടിയിലായി.

പാപ്പിനിശേരി: കഞ്ചാവ് പൊതികള്‍ കൈവശം വെച്ചതിന് മൂന്ന് യുവാക്കള്‍ എക്‌സൈസ് പിടിയിലായി. പാപ്പിനിശ്ശേരി എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് സന്തോഷ് തൂണോളിയും സംഘവും ചേര്‍ന്ന് ചെങ്ങല്‍-പുല്ലഞ്ഞിടയില്‍ വെച്ച് ഏഴോം തമന്ന ഹൗസില്‍ സിനാന്‍ ഉമ്മര്‍, പാപ്പിനിശ്ശേരി വെസ്റ്റില്‍ … Read More