മയക്കുമരുന്നുകേസില്‍ രണ്ട് പ്രതികള്‍ക്ക് 12 വര്‍ഷം കഠിനതടവ്.

വടകര: .മയക്കുമരുന്ന് കേസില പ്രതികള്‍ക്ക് 12 വര്‍ഷം തടവ്. ഉളിയില്‍ സ്വദേശി എസ്.എം.ജസീര്‍(42), നരയന്‍പാറ സ്വദേശി പി.കെ.സമീര്‍ (39)എന്നിവരെയാണ് വടകര എന്‍.ഡി.പി.എസ് കോടതി ശിക്ഷിച്ചത്. 2022 ലാണ് ഇവരെ 300 ഗ്രാം മാരക മയക്കു മരുന്നായ മെത്താഫിറ്റമിന്‍ കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് … Read More

തീരുമാനം നിയമവിരുദ്ധവും ജനാധിപത്യ മര്യാദകളുടെ ലംഘനവും: ടി.ടി.കെ ദേവസ്വം പാരമ്പര്യ ട്രസ്റ്റിമാര്‍.

തളിപ്പറമ്പ്: മൂന്ന് പാരമ്പര്യ ട്രസ്റ്റിമാരെ പങ്കെടുപ്പിക്കാതെ ടി.ടി.കെ ദേവസ്വം ട്രസ്റ്റിമാരുടെ യോഗം വിളിച്ചുചേര്‍ത്തതില്‍ പ്രതിഷേധം. ടി.ടി.കെ ദേവസ്വം മാനേജിങ്ങ് കമ്മറ്റിയുടെ നിയമപ്രകാരമുള്ള യോഗം ഫിബ്രവരി 26 ന് നടക്കാനിരിക്കെ ദേവസ്വം ഭരണസമിതിയിലെ 3 സര്‍ക്കാര്‍ നോമിനികളും ഒരു പാരമ്പര്യ ട്രസ്റ്റിയും എക്‌സിക്യുട്ടീവ് … Read More

കാല്‍നടക്കാരെ കുരുക്കി വീഴ്ത്താന്‍ സിറ്റി റസിഡന്‍സിയുടെ കയര്‍കുരുക്ക്.

തളിപ്പറമ്പ്: ദേശീയപാതയില്‍ കാല്‍നടക്കാരെ കയറില്‍ കുരുക്കാന്‍ ടൂറിസ്റ്റ്‌ഹോം ഉടമ. ഹൈവേ പള്ളിക്ക് സമീപം തിരക്കേറിയ സ്ഥലത്താണ് സിറ്റി റസിഡന്‍സി എന്ന ടൂറിസ്റ്റ് ഹോമിന് മുന്നിലായി കയര്‍ വലിച്ചുകെട്ടി കാല്‍നടയാത്രക്ക് തടസം സൃഷ്ടിക്കുന്നത്. ദേശീയപാതയുടെ സ്ഥലം കയ്യേറി സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് പുറമെയാണ് … Read More

രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ ശ്രീലങ്കയിലേക്ക് മടങ്ങുന്നു.

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ ശ്രീലങ്കയിലേക്ക് മടങ്ങുന്നു. ശാന്തന്‍ ഒരാഴ്ച്ചയ്ക്കകം ശ്രീലങ്കയിലേക്ക് പോകും. കേന്ദ്ര സര്‍ക്കാരിന്റെ എക്സിറ്റ് പെര്‍മിറ്റ് തിരുച്ചിറപ്പള്ളി കളക്ടര്‍ക്ക് കൈമാറി. ജയില്‍മോചിതരാവയവരില്‍ ആദ്യം ഇന്ത്യ വിടുന്ന ആളാണ് ശാന്തന്‍.ഓഗസ്റ്റ് വരെ കാലാവധിയുള്ള യാത്രരേഖ ലങ്കന്‍ സര്‍ക്കാര്‍ … Read More

കേരള ഗ്രാമീണ്‍ ബാങ്ക് ഡെപ്പോസിറ്റ് കളക്ടേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം നാളെ

കണ്ണൂര്‍: കേരള ഗ്രാമീണ്‍ ബാങ്ക് ഡെപ്പോസിറ്റ് കളക്ടേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം നാളെ (ഫെബ്രുവരി 25 ഞായറാഴ്ച്ച) രാവിലെ 10 മണി മുതല്‍ കണ്ണൂര്‍ യോഗശാല റോഡിലെ ബെഫി ഹാളില്‍ നടക്കും. നാല് പതിറ്റാണ്ടിലധിമായി നിക്ഷേപകരെയും വായ്പക്കാരെയും കണ്ടെത്തി കേരള ഗ്രാമീണ്‍ … Read More

വീണിട്ടും വീര്യം വിടാതെ സൗമ്യ- പിടിച്ചിട്ടും വഴങ്ങാതെ റിയ

പരിയാരം: പിടിവലിക്കിടയില്‍ താഴെ വീണിട്ടും വീര്യം വിടാതെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യ. ഇന്ന് രാവിലെ പരിയാരം മെഡിക്കല്‍ കോലേജിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധമാര്‍ച്ചിനിടയിലാണ് സംഭവം. പോലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളും നടക്കുന്നതിനിടയിലാണ് യൂത്ത് കോണ്‍ഗ്രസ് അഴീക്കോട് ബ്ലോക്ക് … Read More

ഹൈമാസ്റ്റ് ലാമ്പ്-കൗണ്‍സിലിന് മുന്നിലെത്തി പാസാവുന്നത് തടയാന്‍ ശ്രമം നീക്കം പൊളിച്ച് വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍.

കെ.സുധാകരന്‍ എം.പി തളിപ്പറമ്പ് നഗരസഭക്ക് 3 ഹൈമാസ്റ്റ് ലാമ്പുകള്‍ അനുവദിച്ചു. തളിപ്പറമ്പ്: ഹൈമാസ്റ്റ് ലാമ്പ് അനുവദിച്ചതിന് പാരവെക്കാന്‍ നടന്ന നീക്കം വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്റെ സന്ദര്‍ഭോചിതമായ ഇടപെടലില്‍ പരാജയപ്പെട്ടു. കെ.സുധാകരന്‍ എം.പി തളിപ്പറമ്പ് നഗരസഭയില്‍ അനുവദിച്ച മൂന്ന് ഹൈമാസ്റ്റ് വിളക്കുകള്‍ … Read More

തെരുവ് വിളക്കുകള്‍ കത്താത്ത പ്രശ്‌നം-ഭരണ-പ്രതിപക്ഷങ്ങള്‍ തുല്യ ദു:ഖിതര്‍.

തളിപ്പറമ്പ്: തെരുവ് വിളക്കുകള്‍ കത്താത്ത പ്രശ്‌നത്തിന് പരിഹാരമുണ്ടാവാത്തതിനെതിരെ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവര്‍ക്കും പരാതി. അറ്റകുറ്റപ്പണികള്‍ക്ക് കരാറെടുത്തവര്‍ സമയബന്ധിതമായി റിപ്പേര്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറാകാത്തത് കാരണം പൊതുജനങ്ങളെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടുകളും ആശങ്കകളും എല്ലാവരും കൗണ്‍സില്‍ യോഗത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കുവെച്ചു. … Read More

നിര്‍ത്തിയ കെ.എസ്.ആര്‍.ടി.സി സര്‍വീസ് പുനരാരംഭിക്കണം-ജംഷീര്‍ ആലക്കാട്.

പിലാത്തറ: തളിപ്പറമ്പ്-പൂവം-കൂവേരി-ചപ്പാരപ്പടവ്-എടക്കോം വഴി ഏര്യം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്തിയത് പുന:പരിശോധിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ബസ് സര്‍വീസ് നിര്‍ത്തിവെക്കരുതെന്ന് ആവശ്യപ്പെട്ട് കടന്നപ്പള്ശളഇ-പാണപ്പുഴ ഗ്രാമപഞ്ചായത്തംഗം ജംഷീര്‍ ആലക്കാട് ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കി. കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും ( 6.15 ആലക്കോട് … Read More

മാരക മയക്കു മരുന്നായ എം.ഡി.എം.എയുമായി 3 പ്രതികള്‍ പിടിയില്‍

തളിപ്പറമ്പ്: മാരക മയക്കുമരുന്നായ എം.ഡി.എം.എ സഹിതം മുന്ന് യുവാക്കള്‍ പോലീസ് പിടിയിലായി. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ പി എസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സഫ് സ്‌ക്വാഡും തളിപ്പറമ്പ് ഡിവൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍, ഇന്‍സ്പെക്ടര്‍ കെ.പി.ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് … Read More