205 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.

തളിപ്പറമ്പ്: വ്യാജമദ്യ നിര്‍മ്മാണത്തിനായി തയ്യാറാക്കിയ 205 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. തളിപ്പറമ്പ് എക്‌സൈസ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ നടുവില്‍, ഉത്തൂര്‍, പോത്തുകുണ്ട്, താറ്റിയാട്, വിളക്കണ്ണൂര്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് പോത്തുകുണ്ട് അയ്യപ്പഭജനമഠത്തിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്തെ … Read More

ഭാര്യ ഒളിച്ചോടി, കാമുകന് ഭര്‍ത്താവിന്റെ മര്‍ദ്ദനം.

തളിപ്പറമ്പ്: ഭാര്യയുമായി ഒളിച്ചോടിയ കാമുകനെ ഭര്‍ത്താവും സംഘവും അടിച്ച് പരിക്കേല്‍പ്പിച്ചു. തളിപ്പറമ്പ് ഹിദായത്ത്‌നഗര്‍ കെ.ടി.ഹൗസിലെ കെ.ടി.മന്‍സൂറിനാണ്(34) മര്‍ദ്ദനമേറ്റത്. 11 ന് വൈകുന്നേരം മൂന്നോടെ കോട്ടക്കുന്നില്‍ വെച്ചായിരുന്നു സംഭവം. നവാസ്, മമ്മദ്, സഫീര്‍, ആഷിഖ്, നിജാസ് എന്നിവരും മറ്റൊരാളും ചേര്‍ന്ന് ക്രിക്കറ്റ് സ്റ്റംബും … Read More

പൂമംഗലത്തെ പി.പി.ഉണ്ണികൃഷ്ണന്‍(42) നിര്യാതനായി.

തളിപ്പറമ്പ്: പൂമംഗലം യു.പി.സ്‌ക്കൂളിന് സമീപത്തെ പി.പി.ഉണ്ണികൃഷ്ണന്‍ ( 42) നിര്യാതനായി. ഭാസ്‌ക്കരന്‍-ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: രമ്യ. മകള്‍: അനിഘ. സഹോദരങ്ങള്‍: സുമി, റീജ, റീന.    

ജനദ്രോഹ സര്‍ക്കാറിന്റെ അഴിമതി സദസ്സ് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: സ്വജന പക്ഷപാതവും, അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ പിണറായി സര്‍ക്കാരിനെതിരെ ലോക്കല്‍ ഗവ:മെമ്പേഴ്‌സ് ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ സ്‌ക്വയറില്‍ ജനദ്രോഹ സര്‍ക്കാറിന്റെ അഴിമതി സദസ് സംഘടിപ്പിച്ചു. എല്‍.ജി.എം.എല്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് സി.നുബുലയുടെ അദ്ധ്യക്ഷതയില്‍ … Read More

പരിയാരം പോലീസ് മുഖം രക്ഷിച്ചുവെങ്കിലും ഇനിയും തെളിയിക്കാന്‍ കേസുകളുടെ കൂമ്പാരം ബാക്കി.

പരിയാരം: ഒരു പ്രതിയെ പിടികൂടി പരിയാരം പോലീസ് തല്‍ക്കാലം മുഖം രക്ഷിച്ചുവെങ്കിലും സംഘത്തലവന്‍ സൊള്ളന്‍സുരേഷ്, ജെറാള്‍ഡ്, രഘു, അബു എന്നിവര്‍ എവിടെയെന്ന് പോലീസ് സംഘം വെളിപ്പെടുത്തിയിട്ടില്ല. ഇനി പിടികിട്ടാനുള്ള നാല് പ്രതികളില്‍ ചിലര്‍ മറ്റൊരു കേസില്‍ അകപ്പെട്ട് ജയിലിലാണെന്ന് സൂചനയുണ്ട്. പയ്യന്നൂര്‍ … Read More

നവകേരളത്തിന് ഒരു ലക്ഷം വേണം-പ്രതിപക്ഷം. തരില്ലെന്ന് ഭരണപക്ഷം, ഇറങ്ങിപ്പോയി പ്രതിപക്ഷം.

തളിപ്പറമ്പ്: നവകേരള സദസിന്റെ നടത്തിപ്പിന് ഒരു ലക്ഷം രൂപ അനുവദിക്കണമെന്ന സര്‍ക്കാര്‍ അഭ്യര്‍ത്ഥന തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ നിരാകരിച്ചതിന്റെ പേരില്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ വാഗ്വാദവും ബഹളവും ഇറങ്ങിപ്പോക്കും. ഇന്ന്‌ നടന്ന തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് ഈ … Read More

ദേവതൂതര്‍ കാതോട് കാതോരം പാടിയിട്ട് ഇന്ന് 38 വര്‍ഷം

മലയാളത്തില്‍ 31 സിനിമകള്‍ നിര്‍മ്മിച്ച നിര്‍മ്മാണക്കമ്പനിയാണ് സെവന്‍ ആര്‍ട്‌സ്. ജി.പി.വിജയകുമാറും സഹോദരന്‍ ജി.ജയകുമാറുമായിരുന്നു ഈ നിര്‍മ്മാണകമ്പനിയുടെ ഉടമകള്‍. 1984 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത പൂമഠത്തെ പെണ്ണ് എന്ന സിനിമയിലായിരുന്നു തുടക്കം. മങ്കൊമ്പ് ഗോപാലകൃഷ്ണനുമായി ചേര്‍ന്ന് നിര്‍മ്മിച്ച ഈ സിനിമ പക്ഷെ, … Read More

ദേശാഭിമാനിയുടെ മാപ്പ് തള്ളി മറിയക്കുട്ടി, നിയമനടപടികളുമായി മുന്നോട്ടുപോകും.

അടിമാലി: ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന വാര്‍ത്തയില്‍ ദേശാഭിമാനി നടത്തിയ ഖേദപ്രകടനം തള്ളി മറിയക്കുട്ടി. സിപിഎം പത്രം തന്നേയും കുടുംബത്തേയും അപമാനിച്ചു. ലോകമെമ്പാടും പ്രചരിപ്പിച്ച് തന്റെ ജീവിതമാണ് നശിപ്പിച്ചത്. ഇതിന് നഷ്ടപരിഹാരം തരണം. തനിക്കും കുടുംബത്തിനുമെതിരെ ഭീഷണി ഉണ്ടെന്നും മറിയക്കുട്ടി ആരോപിച്ചു. തനിക്കെതിരെ സൈബര്‍ … Read More

പരിയാരം മോഷണം ഒരു പ്രതി തമിഴ്‌നാട്ടില്‍ പിടിയിലായി.

പരിയാരം: ചിതപ്പിലെപൊയില്‍ മോഷണക്കേസിലെ ഒരു പ്രതി തമിഴ്‌നാട്ടില്‍ അറസ്റ്റിലായി. സഞ്ജീവ്കുമാര്‍(27) നെയാണ് പിടികൂടിയത്. കോയമ്പത്തൂര്‍ സൊളൂരില്‍ വെച്ചാണ് പരിയാരം എസ്.ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബൈക്കില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇയാളെ സാഹസികമായി പിടികൂടിയത്. കുപ്രസിദ്ധ കവര്‍ച്ചക്കാരനും കൊലക്കേസ് പ്രതിയുമായ സൊള്ളന്‍ … Read More

മറിയക്കുട്ടിക്ക് ഭൂമിയില്ല-നേര് നേരത്തെ പറയുന്ന പത്രം ഒടുവില്‍ മാപ്പ്പറഞ്ഞു.

ഇടുക്കി: പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് യാചനാസമരം നടത്തിയ മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന വാര്‍ത്ത നല്‍കിയതിന്  സിപിഎം മുഖപത്രമായ ദേശാഭിമാനി ഖേദം പ്രകടിപ്പിച്ചു. മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയമകള്‍ പ്രിന്‍സിയുടെ പേരിലുള്ളതാണ്. ഈ മകള്‍ വിദേശത്താണെന്ന രീതിയില്‍ ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത പിശകാണെന്നും … Read More