റോട്ടറി ട്രാഫിക് ഐലന്റ് ശുചീകരിച്ചു-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

തളിപ്പറമ്പ്: കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ച് 12 മണിക്കൂറിനുള്ളില്‍ റോട്ടറി ജംഗ്ഷനിലെ ട്രാഫിക് ഐലന്റ് ശുചീകരിച്ചു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട ഉടന്‍തന്നെ തളിപ്പറമ്പ് റോട്ടറി  ഭാരവാഹി കെ.മോഹനചന്ദ്രന്‍ മുന്‍കൈയെടുത്ത് പ്രശ്‌നപരിഹാരം കണ്ടു. കാടുകളും പുല്ലുകളും വെട്ടിത്തെളിച്ച് പച്ചപ്പുല്ലുകള്‍ വിരിച്ച് ഐലന്റ് മനോഹരമാക്കിയിരിക്കയാണ്. തറ … Read More

പോക്‌സോ– സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടെറി അറസ്റ്റില്‍.

പരിയാരം: പോക്‌സോ പ്രകാരം കേസെടുത്ത സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടെറി അറസ്റ്റില്‍. ചെറുതാഴം ഹനുമരമ്പലത്തിലെ ജീവനക്കാരനും സിപിഎം കല്ലംവള്ളി മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കരയടത്ത് വീട്ടില്‍ മധുസൂദനനെയാണ് (43) ഇന്ന് വൈകുന്നേരം പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ വെച്ച് പരിയാരം പോലീസ് അറസ്റ്റ് … Read More

ഇക്കിളി സിനിമകള്‍ക്ക് തുടക്കം കുറിച്ച സൂത്രക്കാരിക്ക് 45 വയസ്.

     ഇക്കിളി സിനിമകളുടെ നിര്‍മ്മാണവുമായി മലയാള സിനിമാ രംഗത്തെത്തിയ നിര്‍മ്മാതാവാണ് അഗസ്റ്റിന്‍ പ്രകാശ്. 10 സിനിമകള്‍ സന്തോഷ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച അദ്ദേഹം 4 സിനിമകളുടെ സംവിധായകനുമായി. 1978 ല്‍ അലക്‌സ് സംവിധാനം ചെയ്ത സൂത്രക്കാരി ആണ് ആദ്യത്തെ സിനിമ. 1979 … Read More

മാര്‍ക്കറ്റ് റോഡ്-ഗോദ പുതിയ ഗ്രില്‍സ് സ്ഥാപിച്ചു-പ്രശ്‌നം പരിഹരിച്ചു.

തളിപ്പറമ്പ്: ഒടുവില്‍ പുതിയ ഗ്രില്‍സ് സ്ഥാപിച്ചു, ഗോദയിലേക്ക് ഇനി സുഖമായി സഞ്ചരിക്കാം. മെയിന്‍ റോഡില്‍ നിന്നും മാര്‍ക്കറ്റ് റോഡിലേക്ക് കടക്കുന്ന റോഡിലെ ഗ്രില്‍സിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ വാര്‍ഡ് കൗണ്‍സിലര്‍ സി.നുബ്‌ല പിഡബ്ല്യുഡിയോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും പരിഹാരമുണ്ടായിരുന്നില്ല. കൗണ്‍സിലറുടെ നേതൃത്വത്തില്‍ താലൂക്ക് വികസനസമിതിയിലും … Read More

ടി.ടി.കെ.ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറെ മാറ്റി- സി.പി.ബലദേവന് ചുമതല.

തളിപ്പറമ്പ്: ടി.ടി.കെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെ ചുമതലയില്‍ നിന്നും മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരിയെ നീക്കം ചെയ്തു. ഇന്ന് നടന്ന ദേവസ്വം ട്രസ്റ്റി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ഹെഡ്ക്ലര്‍ക്ക് സി.പി.ബലദേവനാണ് പുതിയ എക്‌സിക്യുട്ടീവ് ഓഫീസര്‍. മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരിയെക്കുറിച്ച് ടി.ടി.കെ.ദേവസ്വത്തിനും മലബാര്‍ ദേവസ്വം … Read More

റോട്ടറി ക്ലബ്ബിന് ഈ ട്രാഫിക് സര്‍ക്കിള്‍ അപമാനസ്തംഭമല്ലേ-?

തളിപ്പറമ്പ്: റോട്ടറി ക്ലബ്ബിന് അപമാനമായി തളിപ്പറമ്പില്‍ ഒരു ട്രാഫിക് സര്‍ക്കിള്‍. മൂത്തേടത്ത് എച്ച്.എസ്.എസിന് സമീപം മെയിന്‍ റോഡിനും ദേശീയപാതക്കും മധ്യത്തിലായി വര്‍ഷങ്ങല്‍ക്ക് മുമ്പ് സ്ഥാപിച്ച ട്രാഫിക് ഐലന്റ് കാടും പുല്ലും വളര്‍ന്ന് അലങ്കോലമായി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായിട്ടും അത് ശുചീകരിക്കാന്‍ തളിപ്പറമ്പ് … Read More

ജില്ലാ യോഗാസന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് ആഗസ്ത്-13 ന് പരിയാരം ഗവ.പബ്ലിക്ക് സ്‌ക്കൂളില്‍.

പരിയാരം:യോഗ അസോസിയേഷന്‍ ഓഫ് കണ്ണൂര്‍ സംഘടിപ്പിക്കുന്ന എട്ടാമത് യോഗാസന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് 13-ന് മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 8ന് എം.വിജിന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.ബാലകൃഷ്ണസ്വാമി അധ്യക്ഷത വഹിക്കും. … Read More

പ്രണയം, ചതി, അടി പിന്നെ പോലീസ്-

തലശ്ശേരി: വര്‍ഷങ്ങളോളം പ്രണയിച്ച തന്നെ ഒഴിവാക്കി കാമുകി മറെറാരു വിവാഹത്തിന് തയ്യാറായത് കാമുകനെ ചൊടിപ്പിച്ചു. ഇരുവരും കണ്ടപ്പോള്‍ തല്ലും പോലീസ് കേസുമായി. ഇന്നലെ വൈകുന്നേരം തലശ്ശേരി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കണ്ണൂരിലെ സ്വകാര്യ ബേങ്കില്‍ ജോലി ചെയതു വരുന്ന ഇല്ലിക്കുന്ന് സ്വദേശിയായ … Read More

പാപത്തിന്റെ ശമ്പളം-ഏകലവ്യന്റെ പ്രശസ്ത നോവല്‍-മനസാ വാചാ കര്‍മ്മണാ-@ 44 വര്‍ഷം.

  മലയാള സിനിമ എക്കാവും ഓര്‍ത്തുവെക്കുന്ന നിരവധി സിനിമകള്‍ നിര്‍മ്മിച്ച ബാനറാണ് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ്. 1977 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത സുജാത എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ടായിരുന്നു തുടക്കം. 79 ല്‍ മനസാ വാചാ കര്‍മ്മണാ, 80 ല്‍ അങ്ങാടി, 82 … Read More

പിടികൂടിയത് 9.900 കിലോഗ്രാം ശുദ്ധമായ ചന്ദനം-പ്രതികള്‍ക്കായി വനംവകുപ്പ് അന്വേഷണം തുടങ്ങി.

പരിയാരം: പാണപ്പുഴയില്‍ നിന്ന് ഇന്നലെ രാത്രി വനംവകുപ്പ് അധികൃതര്‍ പിടികൂടിയത് 9.900 കിലോഗ്രാം ശുദ്ധമായ ചന്ദനം. പാണപ്പുഴയില്‍ ഇന്നലെ രാത്രി എട്ടോടെയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.രതീശനും സംഘവും റെയിഡ് നടത്തിയത്. ഇവിടെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും സ്വകാര്യ ഭൂമിയില്‍ … Read More