പഴയങ്ങാടിയിലും കൈതപ്രത്തും ക്ഷേത്രങ്ങളില്‍ ഭണ്ഡാരക്കവര്‍ച്ച

പരിയാരം: പഴയങ്ങാടിയിലും കൈതപ്രത്തും ക്ഷേത്രങ്ങളില്‍ മോഷണം. പഴയങ്ങാടി റെയില്‍വേസ്റ്റേഷന് സമിപമുള്ള മുത്തപ്പന്‍ ക്ഷേത്രത്തിലും കൈതപ്രം തൃക്കുറ്റ്യേരി കൈലാസനാഥക്ഷേത്രത്തിലുമാണ് ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടന്നത്. രണ്ടിടങ്ങളിലും ക്ഷേത്ര ശ്രീകോവിലിന് മുന്നിലുള്ള ഭണ്ഡാരം തകര്‍ത്താണ് മോഷണം നടത്തിയത്. പഴയങ്ങാടിയില്‍ ശ്രീകോവിലിന് സമിപമുള്ള പ്രസാദ ഊട്ടിനുള്ള … Read More

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പാമ്പ് വളര്‍ത്തല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് ഉപേക്ഷിക്കപ്പെട്ട ആംബുലന്‍സിലാണോ?

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പാമ്പ് വളര്‍ത്തല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് ഉപേക്ഷിക്കപ്പെട്ട ആംബുലന്‍സിലാണോ? ആംബുലന്‍സ് പരിസരത്ത് പാമ്പുകളെ കണ്ടതായി രോഗികളും കൂട്ടരിപ്പുകാരും പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് ഇവിടെ രോഗിയുടെ കൂട്ടിരിപ്പുകാരിയായി എത്തിയ സ്ത്രീക്ക് പേവാര്‍ഡില്‍ വെച്ച് പാമ്പുകടിയേറ്റത്. താലൂക്ക് ആശുപത്രിക്ക് 10 … Read More

നഗരസഭയുടെ അധീനതയിലുള്ള നടപ്പാത വെട്ടിപ്പൊളിച്ച് ഉയര്‍ത്തി സ്വകാര്യ വ്യക്തി കോണ്‍ക്രീറ്റ് ചെയ്തു

തളിപ്പറമ്പ്: നഗരസഭയുടെ അധീനതയിലുള്ള നടപ്പാത വെട്ടിപ്പൊളിച്ച് ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് പോലീസ് സ് സ്റ്റേഷന് മുന്നില്‍ നഗരസഭാ റോഡിനോട് ചേര്‍ന്ന നടപ്പാത വെട്ടിപ്പൊളിച്ച് സ്വകാര്യ വ്യക്തിയുടെ സ്ഥാപനത്തിലേക്ക് വാഹനം കടന്നുപോകാനായി സ്ളാബ് ചെരിച്ച് വെച്ച് കോണ്‍ക്രീറ്റ് ചെയ്തത്. … Read More

ആദ്യം കുഴിദര്‍ശനം-പിന്നെ ദേവദര്‍ശനം-രാജരാജേശ്വരക്ഷേത്രവഴിയില്‍ അനാസ്ഥയുടെ പടുകുഴി.

  തളിപ്പറമ്പ്: രാജരാജേശ്വരനെ ദര്‍ശിക്കാന്‍ ആദ്യം കുഴിയിലിറങ്ങണം. പ്രസിദ്ധമായ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലേക്കുള്ള റോഡിലേക്കുള്ള പ്രവേശനകവാടത്തില്‍ തന്നെ ഭക്തരെ സ്വാഗതം ചെയ്യുന്നത് വലിയ കുഴികളാണ്. ഇപ്പോള്‍ കൊട്ടിയൂര്‍ തീര്‍ത്ഥാടനം ആരംഭിച്ചതോടെ നൂറുകണക്കിന് ചെറുതുംവലുതുമായ വാഹനങ്ങളാണ് ഭക്തരുമായി ക്ഷേത്രത്തിലേക്ക് വരുന്നത്. ഈ കുഴികാരണം സംസ്ഥാനപാത-36 … Read More

എസ്.ഡി.പി.ഐ മുന്‍സിപ്പല്‍ സെക്രട്ടെറിയെ മുസ്ലിംലീഗുകാര്‍ മര്‍ദ്ദിച്ചു.

തളിപ്പറമ്പ്: എസ്.ഡി.പി.ഐ മുന്‍സിപ്പല്‍ സെക്രട്ടെറി ഷെഫീക് കുപ്പത്തിനെ(28)മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. കപ്പാലത്ത് വെച്ച് ഇന്നലെ രാത്രി 8.15 നാണ് സംഭവം. അണ്ണച്ചി നിസാര്‍, ബണ്ടേന്‍ ഹംസ, ഉണ്ട ഷാഫി തുടങ്ങിയ ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലുളള എട്ടോളം വരുന്ന സംഘമാണ് അക്രമിച്ചതെന്ന് … Read More

പോര്‍ തൊഴില്‍ വണ്ടറടിപ്പിക്കുന്ന തമിഴ് ത്രില്ലര്‍ സിനിമ-

രാധാകൃഷ്ണമാരാര്‍ ഏറെക്കാലത്തിന് ശേഷമാണ് ശരത്കുമാറിനെ ഒരു ത്രില്ലര്‍ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ കാണുന്നത്. നിരവധി പ്രത്യേകതകള്‍ നിറഞ്ഞ പോര്‍തൊഴില്‍ എന്ന തമിഴ് സിനിമയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. മലയാളികളായ സന്തോഷ് കീഴാറ്റൂരും സുനില്‍ സുഖദയും നിഖില വിമലും ശ്രദ്ധേയങ്ങളായ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. സന്തോഷിന്റെയും സുനില്‍ … Read More

പു ക സ തളിപ്പറമ്പ് നോര്‍ത്ത് സമ്മേളനം

തളിപ്പറമ്പ്: പു ക സ തളിപ്പറമ്പ് നോര്‍ത്ത് സമ്മേളനം ഞാറ്റുവയല്‍ റെഡ്സ്റ്റാര്‍ വായനശാലയില്‍ വനിതാ കമ്മീഷന്‍ അംഗം അഡ്വ.പി. കുഞ്ഞായിഷ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.പി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി എം.സന്തോഷ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംവിധായകന്‍ ഷെറി പ്രസംഗിച്ചു. … Read More

മണിപ്പൂരിലെ ക്രൈസ്തവ വേട്ട അവസാനിപ്പിക്കുക-കെ സി വൈ എം പ്രതിഷേധറാലി നടത്തി.

തളിപ്പറമ്പ്: മണിപ്പൂരില്‍ വംശീയ കലാപത്തിന്റെ മറവില്‍ നടന്നത് ക്രൈസ്തവ വേട്ടയാണെന്ന് തലശ്ശേരി അതിരൂപത ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.ടോം ഓലിക്കരോട്ട്. മതത്തിന്റെ പേരില്‍ പ്രാദേശിക സമൂഹങ്ങള്‍ക്കിടയില്‍ നികത്താനാവാത്ത വിള്ളലുകള്‍ സൃഷ്ടിച്ച് താല്‍ക്കാലിക നേട്ടം കൊയ്യാനുള്ള ഭരണകക്ഷി നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ … Read More

നടന്‍ പൂജപ്പുര രവി(86) നിര്യാതനായി.

  ഇടുക്കി: ചലച്ചിത്ര-നാടക നടന്‍ പൂജപ്പുര രവി(86)നിര്യാതനായി. മറയൂരില്‍ മകളുടെ വീട്ടിലായിരുന്നു അന്ത്യം. വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. 800 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 4000 ത്തോളം വേദികളില്‍ നാടകങ്ങളിലും അഭിനയിച്ചു. ഹാസ്യ വേഷങ്ങളിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. 2016-ല്‍ പുറത്തിറങ്ങിയ ഗപ്പിയാണ് … Read More

ചുമര്‍ച്ചിത്രങ്ങള്‍ ഇനി നാടിന് സ്വന്തം-കൈതപ്രം അനാച്ഛാദനം ചെയ്ത ചിത്രങ്ങള്‍ രാജരാജേശ്വരന് സമര്‍പ്പിച്ച് മൊട്ടമ്മല്‍ രാജന്‍.

തളിപ്പറമ്പ്: തീഷ്ണനിറങ്ങളില്‍ ചായംപുരണ്ട് നില്‍ക്കുന്ന തീഷ്ണനന്ദനും മൃഗാസന്ദനും ഇനി രാജരാജേശ്വര ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളെ സ്വാഗതം ചെയ്യും. തളിപ്പറമ്പിലെ പ്രസിദ്ധമായ രാജരാജേശ്വരക്ഷേത്ര കവാടത്തിലാണ് പൗരാണികഭംഗിയോടെ രാജരാജേശ്വരന്റെ ദ്വാരപാലകരുടെ ചുമര്‍ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. ചിത്രകലാ ദമ്പതികളായ അരിയിലെ രഞ്ജിത്തും ഭാര്യ സ്നേഹയുമാണ് ചിത്രങ്ങള്‍ വരച്ചത്. പ്രവാസി … Read More