യൂണിവേഴ്‌സിറ്റി കാമ്പസില്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.

മങ്ങാട്ട്പറമ്പ്: കണ്ണൂര്‍ യുണിവേസിറ്റി കാമ്പസിലെ മരത്തില്‍ പി.ജി. വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. വയനാട് കാവുമന്ത സ്വദേശി ആനന്ദ് കാളിദാസ് (23)ആണ് തൂങ്ങി മരിച്ചത്. രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥിയാണ്. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടത്. കണ്ണപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.  

സോമയാഗത്തില്‍ പങ്കെടുത്തത് ഗുരുതരമായ സ്വഭാവദൂഷ്യമെന്ന് ഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ട്-സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ.

പയ്യന്നൂര്‍: സോമയാഗത്തില്‍ പങ്കെടുത്തത് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമെന്ന് റിപ്പോര്‍ട്ട്. ചെറുപുഴ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സി.പി.ഒ എന്‍.സഹദേവന്റെ പേരിലാണ് പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. ഒരു അച്ചടക്ക സേനാംഗത്തിന് നിരക്കാത്ത വിധം സ്വഭാവദൂഷ്യവും അച്ചടക്കലംഘനവും നടത്തിയതായി … Read More

മാളവികയും കാര്‍ത്തിക്കും ടെയിനിന് മുന്നില്‍ ചാടി മരിച്ചു.

കൊല്ലം; കൊല്ലം കുണ്ടറയിൽ വിദ്യാർത്ഥികളെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. മാമ്പുഴ കോളശ്ശേരി സ്വദേശി കാർത്തിക് (15), പുത്തൻകുളങ്ങര സ്വദേശി മാളവിക (15) എന്നിവരാണ് മരിച്ചത്. കൊല്ലം -ചെങ്കോട്ട റെയിൽപാതയിൽ ശനിയാഴ്ച രാത്രി 8.50നാണ് അപകടമുണ്ടായത്. കേരളപുരം മാമൂടിനു സമീപത്തു വച്ച് … Read More

ജൂണ്‍ 30 ന് ശേഷം പണികിട്ടാതിരിക്കാന്‍ ശ്രദ്ധിക്കുക.

  ന്യൂഡല്‍ഹി: ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ജൂണ്‍ 30നകം ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തനരഹിതമാകും. പാന്‍ പ്രവര്‍ത്തന രഹിതമായാല്‍, ആദായനികുതി നിയമം അനുസരിച്ച് നിയമ നടപടി നേരിടേണ്ടിവരും. പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായനികുതി … Read More

കൃഷ്ണജ്വല്ലറി ജീവനക്കാരിയുടെ മരണത്തില്‍ ദുരൂഹത-അന്വേഷണം ഊര്‍ജ്ജിതം.

  കണ്ണൂര്‍: ബേബി ബീച്ചിനടുത്ത് കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഭര്‍തൃമതിയുടെ മരണത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടാണോയെന്ന് സംശയമുയരുന്നു. അഞ്ചുകണ്ടി സ്വദേശിനി റോഷിതയാണ് കഴിഞ്ഞദിവസം മരിച്ചത്. റോഷിതയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ പിന്‍വലിച്ചതായി പറയപ്പെടുന്നുണ്ട്. കൂടാതെ മൂന്നുലക്ഷത്തോളം രൂപ വിലവരുന്ന … Read More

മെഡിക്കല്‍ കോളേജിന് സ്ട്രച്ചറല്‍ ട്രോളികള്‍ കൈമാറി-

പരിയാരം: റോട്ടറി ഡിസ്ട്രിക്ട് ഗ്രാന്റ് പ്രൊജക്ടിന്റെ ഭാഗമായി റോട്ടറി ക്ലബ്ബ് പയ്യന്നൂര്‍ മിഡ് ടൗണിന്റെ നേതൃത്വത്തില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന് പത്ത് സ്ട്രച്ചറല്‍ ട്രോളികള്‍ കൈമാറി. ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ പ്രമോദ് നായനാരില്‍ നിന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ.പ്രേമലത ട്രോളികള്‍ … Read More

സി.പി.എം പ്രവര്‍ത്തകരെന്ന് സംശയിക്കപ്പെടുന്നവരുടെ പേരില്‍ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: പട്ടപ്പാറ പ്രിയദര്‍ശിനിമന്ദിരം അടിച്ചുതകര്‍ത്ത സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകരെന്ന് സംശയിക്കുന്നവരുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.കെ.ആര്‍.മോഹന്‍ദാസിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. നേരത്തെ നാല് തവണ തകര്‍ക്കപ്പെട്ടപ്പോഴും പോലീസ് പ്രതികളെ കണ്ടെത്താന്‍ യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല.

കോണ്‍ഗ്രസ് പ്രതിഷേധപ്രകടനം നടത്തി.

തളിപ്പറമ്പ്: തൃച്ചംബരം കോണ്‍ഗ്രസ് ഓഫീസ് അഞ്ചാം തവണയും അക്രമിച്ച് തകര്‍ത്ത സി.പി.എം കിരാത നടപടിയില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ തൃച്ചംബരത്ത് പ്രതിഷേധ പ്രകടനം നടത്തി. അഡ്വ: ടി.ആര്‍.മോഹന്‍ദാസ്, കെ.രമേശന്‍, എം.എന്‍.പൂമംഗലം, സി.വി.സോമനാഥന്‍, പി.ഗംഗാധരന്‍, എം.വത്സനാരായണന്‍, വി.പി.ഗോപിനാഥന്‍, വി.അഭിലാഷ്, … Read More

ആള്‍ കേരളാ മോട്ടോര്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ യൂണിറ്റ് ഭാരവാഹികളുടെ യോഗം നാളെ

കാഞ്ഞിക്കൊല്ലി: ആള്‍ കേരളാ മോട്ടോര്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ യൂണിറ്റ് ഭാരവാഹികളുടെ യോഗം നാളെ ജൂണ്‍-18 ന് നടക്കും. കാഞ്ഞിരക്കൊല്ലിയില്‍ നടക്കുന്ന യോഗം ഉച്ചക്ക് ശേഷം രണ്ടിന് സംസ്ഥാന ജന.സെക്രട്ടെറി എം.എസ്.പ്രസാദ് ഉദ്ഘാടനം ചെയ്യും. … Read More

പ്രിയദര്‍ശിനിമന്ദിരം തകര്‍ത്ത കേസിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് കോണ്‍ഗ്രസ് നേതാവ് കല്ലിങ്കീല്‍ പത്മനാഭന്‍

തളിപ്പറമ്പ്: പ്രിയദര്‍ശിനിമന്ദിരം തകര്‍ത്ത കേസിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് കോണ്‍ഗ്രസ് നേതാവ് കല്ലിങ്കീല്‍ പത്മനാഭന്‍ ആവശ്യപ്പെട്ടു. മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന സി.പി.എമ്മിന്റെ നയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ ഓഫീസ് തകര്‍ക്കപ്പെട്ട സന്ദര്‍ഭങ്ങളില്‍ പോലീസ് ആവശ്യമായ നടപടികള്‍ സ്വീകരിക്കാതിരുന്നതാണ് … Read More