ബ്രൗണ്‍ഷുഗര്‍വേട്ട-ആസാം സ്വദേശിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

കണ്ണൂര്‍: 7.634 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി അറസ്റ്റില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ കെ.ഷാജിയുടെ നേതൃത്വത്തില്‍ ചെറുകുന്ന്, കണ്ണപുരം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 7.634 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി വഫാസുദ്ദീന്‍(26)എന്നയാളെ അറസ്റ്റ് … Read More

കുറ്റിക്കോല്‍ മുണ്ടപ്രം എസ്.അനന്യ(15) നിര്യാതയായി

തളിപ്പറമ്പ്: കുറ്റിക്കോല്‍ മുണ്ടപ്രം സാബുവിന്റെയും (ഓട്ടോ ഡ്രൈവര്‍, ബക്കളം)-ചേരമ്പേത്ത് പ്രമീളയുടെയും മകള്‍ എസ്.അനന്യ(15) നിര്യാതയായി. മുത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ശവസംസ്‌കാരം ഇന്ന് ഞാറാഴ്ച്ച(21/12/25) രാവിലെ 10 മണിക്ക് മടയിച്ചാല്‍ പൊതുശ്മശാനത്തില്‍. സഹോദരന്‍ എസ്.അരുണ്‍.    

ബിജെപി നേതാവിന്റെ ഒട്ടോറിക്ഷക്ക് നേരെ ആക്രമണം: സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: ബി.ജെ.പി നേതാവിന്റെ ഓട്ടോറിക്ഷ തകര്‍ത്ത സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാവിച്ചേരിയിലെ ചെറൂട്ട വീട്ടില്‍ ഉണ്ണിയുടെയും കണ്ടാലറിയാവുന്ന ഒരു സംഘം പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസ്. ഇന്ന് പുലര്‍ച്ചെ 12.30 നാണ് ബി.ജെ.പി കുറ്റ്യേരി ഏരിയ പ്രസിഡന്റ് വടക്കിനി പുരയില്‍ വീട്ടില്‍ … Read More

തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രം ഭക്തജനങ്ങളുടെ യോഗം നാളെ

തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ജനുവരി മാസത്തില്‍ നടക്കാനിരിക്കുന്ന പൊങ്കാല മഹോല്‍സവത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ നാളെ ഞായറാഴ്ച (21.12.25) രാവിലെ 10 മണിക്ക് ഒരു യോഗം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അന്നേദിവസം എല്ലാ ഭക്തജനങ്ങളും സമയത്ത് തന്നെ സന്നിഹിതരാകണമെന്ന് ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ … Read More

ചൊറുക്കളയിലെ റിട്ട.സുബേദാര്‍മേജര്‍ എംകെ.ദാമോദരന്‍ നമ്പ്യാര്‍(86)നിര്യാതനായി.

കുറുമാത്തൂര്‍: കുറുമാത്തൂര്‍ ചൊറുക്കളയിലെ റിട്ട.സുബേദാര്‍മേജര്‍ എംകെ.ദാമോദരന്‍ നമ്പ്യാര്‍(86)നിര്യാതനായി. ഭാര്യ: പി.വി. യശോദ. മക്കള്‍: പി.വി.വത്സല (റിട്ട. അധ്യാപിക കെ.കെ.എന്‍ പരിയാരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), പി.വി.വിജയ, പി.വി. വിനോദ് (വില്ലേജ് ഓഫീസര്‍, പരിയാരം), പി.വി.വസന്ത (അധ്യാപിക, എ.വി.സ്മാരക ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ … Read More

കണ്ണൂര്‍ ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാം (DCIP) 2025 – ബാച്ച് 6

അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2025 ഡിസംബര്‍ 22. ബിരുദധാരികളായ യുവതീ-യുവാക്കള്‍ക്ക് കണ്ണൂര്‍ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവര്‍ത്തിക്കുന്നതിനുള്ള അവസരമാണ് ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാം (DCIP) ഒരുക്കുന്നത്. മികച്ച കരിയര്‍ വളര്‍ച്ചയ്ക്കും വ്യക്തിഗത വികാസത്തിനും മുതല്‍കൂട്ടാകുന്ന രീതിയിലാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ക്രമീകരിച്ചരിക്കുന്നത്. … Read More

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങിനെ-ദിവസഫലം അറിയാം- തയ്യാറാക്കിയത്- ആചാര്യ വിക്രമന്‍

മേടം (അശ്വതി, ഭരണി, കാർത്തിക 1/4) പുതിയ ബന്ധങ്ങൾക്കു തുടക്കം കുറിക്കും. ജോലിയിൽ ഉയർച്ച നേടും. സാമ്പത്തിക മാറ്റങ്ങൾ സന്തോഷകരമാണ്. കാര്യങ്ങൾ പ്രതീക്ഷിക്കുന്ന പോലെ നടക്കും. യാത്ര വിജയമാകും. ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) വീട്ടിൽ ഒരു ഉത്സവാന്തരീക്ഷം … Read More

ജെസി ഷിജി വട്ടക്കാട്ട് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാവും.

തളിപ്പറമ്പ്; ജെസി ഷിജി വട്ടക്കാട്ട് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാവും. ഇത് സംബന്ധിച്ച് യു.ഡി.എഫില്‍ ധാരണയായി. തേര്‍ത്തല്ലിയില്‍ നിന്ന് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് വിജയിച്ച ജെസി കാപ്പിമല വിജയഗിരി സ്വദേശിനിയാണ്. 2015 ല്‍ തേര്‍ത്തല്ലിയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചിരുന്നു. … Read More

കൈതപ്രത്ത് മോഷണം-സ്വര്‍ണവളകളും നവരത്‌നമോതിരവും കവര്‍ന്നു.

പരിയാരം: ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ വളകളും നവരത്‌ന മോതിരവും മോഷ്ടിച്ചതായി പരാതി. കൈതപ്രത്തെ തെക്കെ കണ്ണപുരം ഇല്ലത്തെ ദേവികയുടെ പരാതിയിലാണ് കേസ്. നവംബര്‍ 30 ന് രാത്രി 9.30 നും ഡിസംബര്‍ 1 ന് രാവിലെ 11.30 നും … Read More

ഫൗണ്ട്ലിംഗ് ഹോമിൽ ഏൽപ്പിച്ച കുട്ടിയെ പിതാവ് തട്ടിക്കൊണ്ടുപോയതായി പരാതി

തളിപ്പറമ്പ്: ചൈൽഡ് വെൽഫേർ കമ്മറ്റി പട്ടുവം ദീന സേവന സഭ ഫൗണ്ട്ലിംഗ് ഹോമിൽ ഏൽപ്പിച്ച കുട്ടിയെ പിതാവ് തട്ടിക്കൊണ്ടുപോയതായി പരാതി, കുട്ടിയെ പോലീസ് പിതാവിൻ്റെ ബന്ധു വീട്ടിൽ നിന്ന് കണ്ടെത്തി. ഇന്നലെ വൈകുന്നേരം 3.50 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസർഗോഡ് … Read More