ചാവറഗിരിയിലെ ജോസ് വരകില്‍(63)നിര്യാതനായി.

ചിറ്റാരിക്കല്‍: പാലാവയല്‍ ചാവറഗിരിയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ജോസ് വരകില്‍(അഗസ്റ്റിന്‍-63) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ച കഴിഞ്ഞ് 4 മണിക്ക് (20/9/2022) ചാവറഗിരി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളി സെമിത്തേരിയില്‍. ഭാര്യ: ആനിയമ്മ (മുരിക്കനാനിക്കല്‍ കുടുംബാംഗം). മക്കള്‍: ജോബി(ചാവറഗിരി), ബിജോ(ഫയര്‍ … Read More

കൊലയാളി ബസ് മാധവിയുടെ ഡ്രൈവര്‍ അറസ്റ്റില്‍

.തളിപ്പറമ്പ്: ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ മാധവി ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ശിവപുരം ചെന്നക്കണ്ടത്തിലെ ജിഷാ നിവാസില്‍ വി.വി.ജിജേഷ്(39)നെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. നരഹത്യക്കാണ് ഇയാളുടെ പേരില്‍ കേസെടുത്തത്. സപ്തംബര്‍ 17 ന് ഉച്ചക്ക് … Read More

മയക്കുമരുന്നുകള്‍ക്കെതിരെ യോദ്ധാവാകുക-തളിപ്പറമ്പ് ജനമൈത്രിപോലീസ് ഫാളാഷ്‌മോബ് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: വ്യക്തി മാത്രമല്ല, കുടുംബവും സമൂഹവും എന്നതിലുപരി ഒരു തലമുറതന്നെ മയക്കുമരുന്നുകളുടെ ഉപയോഗം മൂലം ഇല്ലാതാവുകയാണെന്ന് തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി. ഇതിനെതിരെ ശക്തമായ ചെറുത്ത് നില്‍പ്പിന് തന്നെ യുവതലമുറ തയ്യാറാകണമെന്ന് അവര്‍ പറഞ്ഞു. ജനമൈത്രി പോലീസ് സ്‌റ്റേഷന്‍ തളിപ്പറമ്പിന്റെ നേതൃത്വത്തില്‍ യോദ്ധാവ് … Read More

വയോധികന്‍ തിരിച്ചെത്തി. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത തുണയായി.

തളിപ്പറമ്പ്: കാണാതായ വയോധികനെ കണ്ടെത്തി. കുറ്റിക്കോല്‍ നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കൃഷ്ണമാരാറെയാണ്(84) കാസര്‍ഗോഡ് വെച്ച് കണ്ടെത്തിയത്. ഞായറാഴ്ച്ച വീട്ടില്‍ നിന്നിറങ്ങിയ കൃഷ്ണമാരാര്‍ തിരിച്ചുവന്നില്ലെന്ന് കാണിച്ച് മകന്‍ വേണുഗോപാല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ഇത് സംബന്ധിച്ച് നല്‍കിയ … Read More

നമ്പീശന്‍ വക്കീലിന്റെ ഭാര്യ സരോജ ടീച്ചര്‍(84) നിര്യാതയായി.

തളിപ്പറമ്പ്: ആര്‍.എസ്.എസ്. നേതാവും തളിപ്പറമ്പിലെ മുതിര്‍ന്ന അഭിഭാഷകനുമായ അഡ്വ. വി.എം.ബാലകൃഷ്ണന്‍ നമ്പീശന്റെ(നമ്പീശന്‍ വക്കീല്‍) ഭാര്യ സരോജ ടീച്ചര്‍(84) നിര്യാതയായി. മക്കള്‍: ഡോ.പ്രമീള (കണ്ണൂര്‍), ശിവജി. (ബാംഗ്ലൂര്‍). മരുമക്കള്‍: ജയറാം, മിനി. സംസ്‌കാരം സപ്തംബര്‍ 20 ന് (നാളെ-ചൊവ്വ)രാവിലെ 10.00 മണിക്ക് പട്ടപ്പാറ … Read More

1500 രൂപ പിടിച്ചുപറിച്ച് ഏഴ് വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍.

തളിപ്പറമ്പ്: ഏഴ് വര്‍ഷം മുമ്പ് 1500 രൂപ പിടിച്ചുപറിച്ച സംഭവത്തിലെ പ്രതിയെ ശ്രീകണ്ഠാപുരം പോലീസ് ഗൂഡല്ലൂരില്‍ വെച്ച് സാഹസികമായി പിടികൂടി. ഇരിട്ടി തില്ലങ്കേരിയിലെ കളത്തില്‍ വീട്ടില്‍ സക്കറിയ(42)നെയാണ് ശ്രീകണ്ഠാപരും എസ്.എച്ച്.ഒ ഇ.പി.സുരേശന്‍, എ.എസ്.ഐ പ്രേമരാജന്‍, സീനിയര്‍ സി.പി.ഒ കെ.ശിവപ്രസാദ് എന്നിവര്‍ ചേര്‍ന്ന് … Read More

വയോധികനെ കാണാതായി-

തളിപ്പറമ്പ്: വയോധികനെ കാണാതായി. കുറ്റിക്കോല്‍ നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കൃഷ്ണമാരാറെയാണ്(84) കാണാതായത്. ഇന്നലെ വീട്ടില്‍ നിന്നിറങ്ങിയ കൃഷ്ണമാരാര്‍ തിരിച്ചുവന്നില്ലെന്നാണ് പരാതി. മകന്‍ വേണുഗോപാലന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇദ്ദേഹത്തെ കണ്ടെത്തുന്നവര്‍ താഴെ കൊടുത്ത ഫോണ്‍നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. … Read More

പെരിഞ്ചല്ലൂരില്‍ പാട്ടുമഴയായി പെയ്തിറങ്ങി സ്പൂര്‍ത്തിറാവു

തളിപ്പറമ്പ്: പെരുഞ്ചെല്ലൂര്‍ സംഗീത സഭയുടെ അമ്പത്തി ഒമ്പതാം കച്ചേരിയില്‍ ദ്രുതതാളങ്ങളിലാറാടിച്ച് യുവ കര്‍ണാടക ഗായിക വിദുഷി സ്പൂര്‍ത്തി റാവു ഹൃദ്യമായ ഒരു അനുഭവമായി. ലോക പ്രശസ്ത സംഗീതജ്ഞരായ രഞ്ജനി-ഗായത്രി സഹോദരികളുടെ ശിഷ്യയാണ്. ദ്രുതതാളങ്ങളില്‍ മിനുക്കിയെടുത്ത് സദസ്സില്‍ രാഗമഴ പൊഴിക്കുമ്പോള്‍ പുറത്ത് മന്ത്രസ്ഥായിയിലും … Read More

വന്‍ വ്യാജവാറ്റ് കേന്ദ്രം തകര്‍ത്തു-

തളിപ്പറമ്പ്: തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് സംഘം കുറുമാത്തൂരില്‍ വ്യാജവാറ്റ് കേന്ദ്രം തകര്‍ത്തു. 150 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസര്‍ എ.അസീസിന്റെ നേതൃത്വത്തില്‍ കുറുമാത്തൂര്‍-ചൊര്‍ക്കള മേഖലകളില്‍ നടത്തിയ പരിശോധനയില്‍ കുറുമാത്തൂര്‍ ഡയറിക്ക് സമീപത്താണ് ചാരായം വാറ്റാന്‍ … Read More

എം.എം.രാഘവന്‍ മാസ്റ്ററുടെ ഓര്‍മ്മ പുതുക്കി.

തളിപ്പറമ്പ്: സി.പി.ഐ നേതാവ് എം.എം.രാഘവന്‍ മാസ്റ്ററുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് എ.കെ.പൊതുവാള്‍ സ്മാരക ഹാളില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സി.പി.മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ കൗണ്‍സിലംഗം വി.വി.കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആയിഷ ടീച്ചര്‍, … Read More